ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡിലെ അതുല്യന്‍, ബ്യൂട്ടിഫുള്‍ ആര്‍ട്ടിസ്റ്റ്, പിര്‍ലോ കളമൊഴിയുമ്പോള്‍ നിരാശയോടെ ഫുട്‌ബോള്‍ ലോകം

By: കാശ്വിന്‍

മിലാന്‍: മുന്‍ ഇറ്റലി ഡിഫന്‍ഡര്‍ ആന്ദ്രെ പിര്‍ലോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 22 വര്‍ഷം നീണ്ടു നിന്ന മഹത്തായ കരിയറിനാണ് ഇവിടെ ഫൈനല്‍ വിസില്‍ മുഴങ്ങിയത്. ന്യൂയോര്‍ക്ക് സിറ്റിക്കായി അവസാന മത്സരം കളിച്ചു കൊണ്ടാണ് മുപ്പത്തെട്ടാം വയസില്‍ പിര്‍ലോ ബൂട്ടഴിച്ചത്. ഇറ്റലിക്ക് വേണ്ടി 116 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പിര്‍ലോ 2006 ലോകകപ്പ് ജേതാവാണ്.

സിന്‍ജോയുടെ തലച്ചോര്‍ കാണാനില്ല! പകരം നനഞ്ഞ തുണി മാത്രം! പല്ലുകളുമില്ല, സംഭവിച്ചതെന്ത്?

കരിയര്‍ ആരംഭം...

കരിയര്‍ ആരംഭം...

ബ്രിസിയ ക്ലബ്ബിലാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഇറ്റലിയിലെ മുന്‍ നിര ക്ലബ്ബുകളായ എ സി മിലാന്‍, യുവെന്റസ് നിരകളില്‍ തിളങ്ങി. രണ്ട് വര്‍ഷം മുമ്പാണ് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിയിലെത്തുന്നത്.

 നന്ദി അറിയിച്ച് പിര്‍ലോ....

നന്ദി അറിയിച്ച് പിര്‍ലോ....

ട്വിറ്ററിലൂടെയാണ് പിര്‍ലോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയറില്‍ വിവിധ ക്ലബ്ബുകളുടെ ഭാഗമാകാന്‍ സാധിച്ചു. അതെല്ലാം വലിയ അംഗീകാരമായി കാണുന്നുവെന്ന് സന്ദേശത്തില്‍ പിര്‍ലോ കുറിച്ചിട്ടു.

ട്രൂ ജീനിയസ്....

ട്രൂ ജീനിയസ്....

യുവെന്റസ് ക്ലബ്ബ് പിര്‍ലോയെ യഥാര്‍ഥ ജീനിയസ് എന്ന് വിശേഷിപ്പിച്ചു. ന്യൂയോര്‍ക്ക് സിറ്റി മാനേജര്‍ പാട്രിക് വിയേര പിര്‍ലോയുടെവിരമിക്കലിനോട് പ്രതികരിച്ചത് ഇങ്ങനെ : ഫുട്‌ബോള്‍ ഇനി പഴയതു പോലെയാകില്ല.

 കിരീട വിജയങ്ങള്‍...

കിരീട വിജയങ്ങള്‍...

എ സി മിലാനൊപ്പം രണ്ട് തവണ സീരി എ ലീഗ് ജേതാവായി. രണ്ട് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കി. 2003 മുതല്‍ 2011 വരെയാണ് മിലാനില്‍ തുടര്‍ന്നത്. 2012 മുതല്‍ 2015 വരെ യുവെന്റസില്‍. ഈ കാലയളവില്‍ യുവെന്റസ്തുടരെ നാല് സീരി എ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗ് ഫൈനലും കളിച്ചു.

 2015 ല്‍ അമേരിക്കയില്‍..

2015 ല്‍ അമേരിക്കയില്‍..

മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ചേര്‍ന്നു. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡും സ്പാനിഷ് സ്‌ട്രൈക്കര്‍ ഡേവിഡ് വിയയും ഒപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളുടെ ക്ലബ്ബാണ് ന്യൂയോര്‍ക്ക് സിറ്റി എഫ് സി.

 പാട്രിക് വിയേരക്കൊപ്പം...

പാട്രിക് വിയേരക്കൊപ്പം...

ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം പാട്രിക് വിയേരയായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയുടെ കോച്ച്. വിയേരയുടെ ടീമിനെ രണ്ട് തവണ എം എല്‍ എസ് പ്ലേ ഓഫ് റൗണ്ടിലെത്തിക്കുന്നതില്‍ പിര്‍ലോ വിജയിച്ചു. എന്നാല്‍, കിരീടവിജയങ്ങളില്ലാതെ അമേരിക്കയിലെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നു.

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍ എന്നാണ് വിയേര ഇറ്റാലിയന്‍ താരത്തെ വിശേഷിപ്പിച്ചത്.

പിര്‍ലോയുടെ കരിയര്‍ നമ്പേഴ്‌സ്...

872 മത്സരങ്ങള്‍

6 സീരി എ കിരീടങ്ങള്‍

2 കോപ ഇറ്റാലിയ കിരീടങ്ങള്‍

2 യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍

1 ഫിഫ ലോകകപ്പ്

Story first published: Tuesday, November 7, 2017, 16:59 [IST]
Other articles published on Nov 7, 2017
Please Wait while comments are loading...
POLLS