ഇന്ത്യൻ ടീമിന് പുറത്ത്.. കിട്ടാനുള്ള 3 കോടി രൂപയുടെ പേരിൽ ബിസിസിഐയുമായി ഉടക്കി യുവരാജ് സിംഗ്!!

Posted By:

ദില്ലി: സ്റ്റാർ ബാറ്റ്സ്മാൻ യുവരാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി സമരത്തിലെന്ന് റിപ്പോർട്ടുകൾ. ഐ പി എൽ പ്രതിഫലത്തെ ചൊല്ലിയാണ് യുവി ബി സി സി ഐയുമായി ഉടക്കിയത്. ജൂലൈയിൽ നടന്ന വെസ്റ്റ് ഇൻഡീസ് പരന്പരയോടെ യുവരാജ് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു. വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ് യുവരാജ് ഇപ്പോൾ.

ധോണി റിവ്യൂ സിസ്റ്റം ചതിച്ചു.. ഭുവനേശ്വറിന് വിക്കറ്റ് നഷ്ടം.. ഇന്ത്യ കളിയും തോറ്റു.. കോലി വരെ കേട്ടതാണ്!!

ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് യുവരാജ് സിംഗ് കളിക്കുന്നത്. ഐ പി എൽ ആദ്യ പകുതിയിലെ കളികൾ യുവരാജിന് പരിക്ക് മൂലം നഷ്ടമായിരുന്നു. ഈ കളികളുടെ പ്രതിഫലത്തിനായി ഏതാനും മാസങ്ങളായി യുവി ബി സി സി ഐയുമായി ബന്ധപ്പെട്ട് വരികയാണ് എന്നാണ് റിപ്പോർട്ട്. യുവരാജിന്റെ അമ്മ ഷബ്നം സിംഗും യുവിയുടെ പ്രതിഫലക്കാര്യവുമായി ബന്ധപ്പെട്ട് ബി സി സി ഐയെ സമീപിച്ചിരുന്നു എന്നാണ് അറിയുന്നത്.

yuvraj-singh1

2016 ഐ പി എല്‍ ടൂർണമെന്റിന് ഇടെയാണ് യുവരാജിന് പരിക്ക് മൂലം കളിക്കാൻ പറ്റാതെ വന്നത്. ഇതേപോലെ പരിക്ക് മൂലം കളിക്കാതിരുന്ന ആശിഷ് നെഹ്റയ്ക്ക് ബി സി സി ഐ കൃത്യമായി പ്രതിഫലം നൽകിയിരുന്നത്രെ. ഐ പി എല്ലിനിടെയോ അന്താരാഷ്ട്ര മത്സരങ്ങൾക്കിടെയോ ഏതെങ്കിലും താരത്തിന് പരിക്ക് പറ്റിയാൽ ബി സി സി ഐ നഷ്ടപരിഹാരം നല്‌കണം എന്നാണ് ബി സി സി ഐ നിയമം. ബി സി സി ഐ ഇനിയും കുടിശിക നൽകാത്ത പക്ഷം യുവരാജ് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെ സമീപിക്കാനിടയുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

Story first published: Wednesday, October 11, 2017, 12:20 [IST]
Other articles published on Oct 11, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍