വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മരിച്ചാലും കുഴപ്പില്ല, ഇന്ത്യ ലോകകപ്പ് നേടണം! അന്നത്തെ ഇന്നിങ്‌സിനെക്കുറിച്ച് യുവരാജ്

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു യുവരാജ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ സുവര്‍ണലിപികളാല്‍ പേര് കുറിക്കപ്പെട്ട താരങ്ങളിലൊരാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. യുവിയെപ്പോലൊരു കംപ്ലീറ്റ് പ്ലെയറെ ഇന്ത്യക്കു അതിനു മുമ്പോ, ശേഷമോ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ യുവിയില്ലാത്ത ടീമിനെക്കുറിച്ച് ആരാധകര്‍ക്കു അക്കാലത്തു ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല.

Yuvraj Singh braved illness to slam memorable century against West Indies in World Cup

ഒച്ചിഴയുന്ന ബാറ്റിങ്, വിമര്‍ശകരോട് പൂജാരയ്ക്കുണ്ട് ചിലത് പറയാന്‍ഒച്ചിഴയുന്ന ബാറ്റിങ്, വിമര്‍ശകരോട് പൂജാരയ്ക്കുണ്ട് ചിലത് പറയാന്‍

2011ല്‍ സ്വന്തം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ഹീറോയായത് അദ്ദേഹമായിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും യുവി ടീമിനെ തോളിലേറ്റി ലോകകിരീടത്തിലെത്തിക്കുകയായിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരവും യുവിക്കായിരുന്നു. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മല്‍സരത്തില്‍ നേടിയ സെഞ്ച്വറിയെക്കുറിച്ച് മനസ്സ്തുറക്കുകയാണ് യുവി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ പതറി

2011 മാര്‍ച്ചത് 20നു വിന്‍ഡീസിനെതിരേ നടന്ന മല്‍സരത്തില്‍ ഇന്ത്യയുയെ തുടക്കം മോശമായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും ഗൗതം ഗംഭീറിനെയും ഇന്ത്യക്കു നഷ്ടമായി. നാലാമായാണ് യുവി ക്രീസിലെത്തിയത്. വിരാട് കോലിക്കൊപ്പം ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ട് യുവി പടുത്തുയര്‍ത്തി.
59 റണ്‍സെടുത്ത് യുവി മടങ്ങിയെങ്കിലും യുവി കീഴടങ്ങിയില്ല. 113 റണ്‍സാണ് അന്ന് അദ്ദേഹം നേടിയത്. 123 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. ലോകകപ്പില്‍ യുവിയുടെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്.

അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു

ബാറ്റിങിനിടെ യുവരാജിന് പല തവണ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടിരുന്നു. ഒന്നിലേറെ തവണ ഗ്രൗണ്ടില്‍ വച്ച് ശര്‍ദ്ദിച്ച താരം പലപ്പോഴും ക്ഷീണിതനായി കാണപ്പെടുകയും ചെയ്തിരുന്നു. അന്ന് എന്താണ് സംഭവിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവി.
ചെന്നൈയിലെ കടുത്ത ചൂട് കൊണ്ടായിരുന്നു അവശതയും അസ്വസ്ഥതയും അനുഭവപ്പെട്ടത് എന്നായിരുന്നു കരുതിയത്. ലോകകപ്പില്‍ സെഞ്ച്വറി നേടണണമെന്നത് വലിയ ആഗ്രഹമായിരുന്നു. കരിയറില്‍ അതുവരെ അതിനു കഴിഞ്ഞിരുന്നില്ല. കാരണം ആറാമനായാണ് താന്‍ ബാറ്റിങിന് ഇറങ്ങിയിരുന്നത്. വിന്‍ഡീസിനെതതിരായ മല്‍സരത്തില്‍ വീരു ടീമില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ സ്‌കോര്‍ നേടാന്‍ തീരുമാനിച്ചിരുന്നു. എന്തു തന്നെ സംഭവിച്ചാലും, ഇനി താന്‍ ഇന്നിങ്‌സിനു ശേഷം മരിക്കുകയാണെങ്കില്‍ പോലും ഇന്ത്യ ലോകകപ്പ് നേടണമെന്നായിരുന്നു അന്നു ദൈവത്തോടു പ്രാര്‍ഥിച്ചതെന്നു യുവി പറഞ്ഞു.

ഇന്ത്യക്കു മികച്ച ജയം

യുവരാജിന്റെയും കോലിയുടെയും ഇന്നിങ്‌സുകളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 268 റണ്‍സാണ് നേടിയത്. മറുപടിയില്‍ മികച്ച ബൗളിങിലൂടെ വിന്‍ഡീസിനെ 43 ഓവറില്‍ 188 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ 80 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. ബാറ്റിങില്‍ ടീമിന്റെ ഹീറോയായ യുവി രണ്ടു വിക്കറ്റെടുത്ത് ബൗളിങിലും തിളങ്ങി. നാലോവറില്‍ 18 റണ്‍സ് വഴങ്ങിയാണ് ഡെമണ്‍ തോമസിനെയും അപകടകാരിയായ ആന്ദ്രെ റസ്സലിനെയും അദ്ദേഹം പുറത്താക്കിയത്. കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും യുവിയായിരുന്നു.

അര്‍ബുദത്തെ തുടര്‍ന്നു ചികില്‍സ

ലോകകപ്പിനിടെയുണ്ടായ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ടൂര്‍ണമെന്റിനു ശേഷം യുവി കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനായിരുന്നു. ഈ പരിശോധനയിലാണ് യുവിക്കു അര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികില്‍സയ്ക്കു വിധേയനാവേണ്ടി വന്നതോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പിന്മാറേണ്ടി വന്നു. അര്‍ബുദത്തെ തോല്‍പ്പിച്ച് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ശേഷം യുവിക്കു പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു അദ്ദേഹം. ഒടുവില്‍ 2019 ജൂണ്‍ 19ന് യുവി ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Friday, March 20, 2020, 10:44 [IST]
Other articles published on Mar 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X