വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസിന് നന്ദി, മൂന്നാമതിരുന്ന ഇന്ത്യയെ രണ്ടാമതെത്തിച്ചു! എങ്ങനെ ഫൈനല്‍ കളിക്കാം?

188 റണ്‍സ് ജയമാണ് ബംഗ്ലാദേശിനെതിരേ സ്വന്തമാക്കിയത്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടരെ രണ്ടാം തവണയും ഫൈനല്‍ കളിക്കുകയെന്ന സ്വപ്‌നത്തിനു ഒരുപടി കൂടി അടുത്തിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിലെ 188 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യയെ ഇതിനു സഹായിച്ചത്.

Also Read: IPL 2023: ഇവര്‍ 'ലോട്ടറി' അടിച്ചേക്കും, അടിസ്ഥാന വിലയേക്കാള്‍ 10 മടങ്ങ്! രോഹനും ലിസ്റ്റില്‍Also Read: IPL 2023: ഇവര്‍ 'ലോട്ടറി' അടിച്ചേക്കും, അടിസ്ഥാന വിലയേക്കാള്‍ 10 മടങ്ങ്! രോഹനും ലിസ്റ്റില്‍

അതോടൊപ്പം തന്നെ ഓസ്‌ട്രേലിയയുടെ ചെറിയൊരു 'സഹായവും' ഇന്ത്യക്കു ലഭിച്ചു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കു എങ്ങനെയെത്താമെന്നു പരിശോധിക്കാം.

മൂന്നില്‍ നിന്ന് രണ്ടിലേക്ക്

മൂന്നില്‍ നിന്ന് രണ്ടിലേക്ക്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ജയിക്കുകയെന്നത് ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ആധികാരിക വിജയത്തോടെ തന്നെ ഇന്ത്യ ഈ കടമ്പ പിന്നിടുകയും ചെയ്തു.

ഈ ജയത്തോടെ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗാബയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയ തകര്‍പ്പന്‍ ജയം നേടിയത് ഇന്ത്യക്കും സഹായമായി. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു നിന്നും ഇന്ത്യയെ ഇതു രണ്ടാംസ്ഥാനത്തേക്കുയര്‍ത്തുകയായിരുന്നു.

ഇന്ത്യ, സൗത്താഫ്രിക്ക പോര്

ഇന്ത്യ, സൗത്താഫ്രിക്ക പോര്

പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഓസ്‌ട്രേലിയ ഇതിനകം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഇനി കലാശപ്പോരിലെ രണ്ടാമത്തെ ടീം ആരാണെന്നു മാത്രമേ അറിയാനുള്ളൂ. നിലവില്‍ ഇന്ത്യയും സൗത്താഫ്രിക്കയുമാണ് ഇതിനായി പോരടിക്കുന്നത്.

76.92 പോയിന്റ് ശരാശരിയോടെയാണ് ഓസ്‌ട്രേലിയ തലപ്പത്ത്. 55.77 പോയിന്റ് ശരാശരിയോടെ ഇന്ത്യ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. നേരിയ വ്യത്യാസത്തില്‍ സൗത്താഫ്രിക്ക (54.55) തൊട്ടു പിറകെയുണ്ട്. നിലവിലെ ചാംപ്യന്മാരായ ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ നേരത്തേ അസ്തമിച്ചിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാമതാണ് കിവീസ്.

IPL 2023: 2022ല്‍ ഫൈനലില്‍ വീണു, ലേലത്തില്‍ ഇവര്‍ വന്നാല്‍ സഞ്ജൂസ് ആര്‍മി കപ്പടിക്കും!

ശേഷിച്ചത് 5 ടെസ്റ്റുകള്‍

ശേഷിച്ചത് 5 ടെസ്റ്റുകള്‍

ലോക ചാംപ്യന്‍ഷിപ്പ് കലണ്ടറില്‍ ഇന്ത്യന്‍ ടീമിനു ഇനി ശേഷിക്കുന്നത് അഞ്ചു ടെസ്റ്റുകളാണ്. ഇതില്‍ ഒന്നു ബംഗ്ലാദേശുമായിട്ടാണ്. ശേഷമുള്ള നാലു ടെസ്റ്റുകള്‍ മിന്നുന്ന ഫോമിലുള്ള ഓസ്‌ട്രേലിയക്കെതിരേയുമാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് നാലു ടെസ്റ്റുകളുകളുടെ പരമ്പരയ്ക്കായി കംഗാരുപ്പട ഇന്ത്യയിലെത്തുന്നത്.

ശേഷിക്കുന്ന അഞ്ചു ടെസ്റ്റുകളും വിജയിക്കാനായാല്‍ ഇന്ത്യക്കു തീര്‍ച്ചയായും ഫൈനലില്‍ കളിക്കാം. അതേസമയം, സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര ഓസീസ് 3-0നു തൂത്തുവാരിയാല്‍ ഓസീസ് ഫൈനലിലെത്തും.

Also Read: IND vs BAN: രാഹുലും ഗില്ലും വേണം, രോഹിത് വന്നാല്‍ തെറിക്കുക ആരെന്ന് ജാഫര്‍ പറയും

അതോടൊപ്പം ഇന്ത്യക്കു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുകയും ചെയ്യും. ബംഗ്ലാദേശിനെതിരായ ശേഷിച്ച ടെസ്റ്റ് ജയിക്കുന്നതിനൊപ്പം ഓസ്‌ട്രേലിയക്കെതിരേ മൂന്നു ടെസ്റ്റുകളും ജയിച്ചാല്‍ ഇന്ത്യ ഫൈനലിലുണ്ടാവും.

ഇന്ത്യയുടെ മിന്നുന്ന വിജയം

ഇന്ത്യയുടെ മിന്നുന്ന വിജയം

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തിലും ബംഗ്ലാദേശിനെതിരേ വന്‍ വിജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. കെഎല്‍ രാഹുലിനു കീഴില്‍ ബംഗ്ലാ കടുവകളെ ഇന്ത്യ വാരിക്കളയുകയായിരുന്നു. 513 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ബംഗ്ലാദേശിനു ഇന്ത്യ നല്‍കിയത്. അവര്‍ പൊരുതി നോക്കിയെങ്കിലും 324 റണ്‍സില്‍ അത് അവസാനിക്കുകയായിരുന്നു.

ബംഗ്ലാദേശ് നിരയില്‍ സക്കീര്‍ ഹസന്‍ (100), നായകന്‍ ഷാക്വിബുല്‍ ഹസന്‍ (84) എന്നിവര്‍ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു. ഇന്ത്യക്കു വേണ്ടി അക്ഷര്‍ പട്ടേല്‍ നാലും കുല്‍ദീപ് യാദവ് മൂന്നും വിക്കറ്റുകളെടുത്തു. കുല്‍ദീപാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

Story first published: Sunday, December 18, 2022, 19:27 [IST]
Other articles published on Dec 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X