IPL 2023: 2022ല്‍ ഫൈനലില്‍ വീണു, ലേലത്തില്‍ ഇവര്‍ വന്നാല്‍ സഞ്ജൂസ് ആര്‍മി കപ്പടിക്കും!

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കൈയെത്തും ദൂരത്തായിരുന്നു സഞ്ജും സാംസണിനും സംഘത്തിനു കിരീടം കൈവിടേണ്ടിവന്നത്. അരങ്ങേറ്റക്കാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് അടിയറവ് പറയുകയായിരുന്നു. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായ ശേഷം റോയല്‍സ് കളിച്ച ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്.
ഇതോടെ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിനു ശേഷം റോയല്‍സിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനായും സഞ്ജു മാറിയിരുന്നു. നിര്‍ഭാഗ്യവശാല്‍ കപ്പുയര്‍ത്താനുള്ള ഭാഗ്യം സഞ്ജുവിന് ലഭിച്ചില്ല. വരാനിരിക്കുന്ന സീണില്‍ ഈ കുറവ് നികത്താനായിരിക്കും റോയല്‍സിന്റെ ശ്രമം.
ഇതിനായി ചില കളിക്കാരെക്കൂടി ആവശ്യമാണ്. ലേലത്തില്‍ ഇവരെ കൊണ്ടു വരാനായിരിക്കും അവരുടെ നീക്കം. 13.2 കോടിയാണ് റോയല്‍സിന്റെ പഴ്‌സില്‍ ബാക്കിയുള്ളത്. ലേലത്തില്‍ പരമാവധി നാലു വിദേശ ളിക്കാരെ അവര്‍ക്കു വാങ്ങിക്കാം. ലേലത്തില്‍ റോയല്‍സിനു നോട്ടമിടാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കാമറോണ്‍ ഗ്രീന്‍
ഓസ്‌ട്രേലിയയുടെ യുവ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ മികച്ചൊരു ഓപ്ഷനാണ്. നേരത്തേ രാജസ്ഥാന്‍ റോയല്‍സിലുണ്ടായിരുന്ന ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്റെ അതേ ഗണത്തില്‍പ്പെടുത്താവുന്ന താരമാണ് ഗ്രീന്‍.
ഓപ്പണ്‍ ചെയ്യുന്നതിനൊപ്പം ന്യൂബോള്‍ എറിയാനും താരത്തിനാവും. കൂടാതെ മധ്യനിരയിലും ഫിനിഷറുടെ റോളിലുമെല്ലാം ഗ്രീനിനെ റോയല്‍സിനു പരീക്ഷിക്കാന്‍ സാധിക്കും.

ബെന്‍ സ്റ്റോക്‌സ്
രാജസ്ഥാന്‍ റോയല്‍സിനായി നേരത്തേ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. അദ്ദേഹത്തെ ഇത്തവണ ലേലത്തില്‍ തിരികെ കൊണ്ടുവരാന്‍ റോയല്‍സ് പരാമവധി ശ്രമിക്കുമെന്നുറപ്പാണ്. ലേലത്തില്‍ പല ഫ്രാഞ്ചൈസികളും സ്റ്റോക്‌സിനെ റാഞ്ചാന്‍ രംഗത്തുണ്ടാവും.
Also Read:ഇതാ ബിസിസിഐ കരാറില്ലാത്തവരുടെ ടി20 11, രോഹിത്തിന്റെ ടീമിനെ ഇവര്‍ തുരത്തും!
അതുകൊണ്ടു തന്നെ തങ്ങളുടെ പഴയ സൂപ്പര്‍ ഹീറോയെ തിരികെ കൊണ്ടുവരാന്‍ മോഹവില തന്നെ റോയല്‍സിനു നല്‍കേണ്ടതായി വരും. സ്‌റ്റോക്‌സിനെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനായാല്‍ അടുത്ത സീസണില്‍ റോയല്‍സിനെ തടയുക എതിരാളികള്‍ക്കു ദുഷ്‌കരമാവും.

കെഎസ് ഭരത്
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരതാണ് ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു നോട്ടമിടാവുന്ന മറ്റൊരു താരം. വിക്കറ്റ് കീപ്പിങില്‍ നിലവില്‍ ക്യാപ്റ്റന്‍ സഞ്ജുവുള്ളതിനാല്‍ ഭരതിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി റോയല്‍സിനു കളിപ്പിക്കാവുന്നതാണ്.
Also Read:പന്തിന്റെ 'ശല്യം' തീര്‍ന്നേക്കും, ഇഷാന്‍ സഞ്ജുവിന് പുതിയ ഭീഷണി! ആരാണ് ബെസ്റ്റ്?
അടിസ്ഥാന വില കുറവായതിനാല്‍ തന്നെ വലിയ തുക മുടക്കാതെ അദ്ദേഹത്തെ റോയല്‍സിനു സ്വന്തമാക്കാം.നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഭരത് ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിരുന്നു. പക്ഷെ അവസാനമായി കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല.

റോയല്‍സ് നിലനിര്‍ത്തിയ കളിക്കാര്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്‌ലര്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, കുല്‍ദിപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, കെസി കരിയപ്പ.
ഒഴിവാക്കിയവര്‍
അനുനയ് സിങ്, കോര്‍ബിന്‍ ബോഷ്, ഡാരില്‍ മിച്ചെല്‍, ജെയിംസ് നീഷാം, കരുണ്‍ നായര്‍, നതാന്‍ കൂള്‍ട്ടര്‍നൈല്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ശുഭം ഗര്‍വാള്‍, തേജസ് ബറോക്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications