For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ ബിസിസിഐ കരാറില്ലാത്തവരുടെ ടി20 11, രോഹിത്തിന്റെ ടീമിനെ ഇവര്‍ തുരത്തും!

സഞ്ജുവടക്കമുള്ളവര്‍ ടീമിലുണ്ട്

sanju

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി വരുന്ന കളിക്കാര്‍ക്കാണ് നിലവില്‍ ബിസിസിഐ കരാര്‍ നല്‍കി വരുന്നത്. വ്യത്യസ്ത ഗ്രേഡുകളിലായിട്ടാണ് കരാറിലുള്‍പ്പെട്ട കളിക്കാരെ തരം തിരിച്ചിരിക്കുന്നത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കളിക്കാര്‍ക്കു ഗ്രേഡ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഒരു കരാറിലും നിലവില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത നിര്‍ഭാഗ്യവാന്‍മാരായ കഴിവുറ്റ താരങ്ങളുണ്ട്. ഇവരെ മാത്രം ഉള്‍പ്പെടുത്തി മികച്ചൊരു ടി20 ഇലവനെ ഇറക്കാന്‍ സാധിക്കും. അത്തരമൊരു ഇലവനില്‍ ഒരു കരാറിലും ഇടം പിടിക്കാത്ത ഏതൊക്കെ താരങ്ങളുണ്ടാവുമെന്നു നോക്കാം.

പൃഥ്വി, ത്രിപാഠി (ഓപ്പണര്‍മാര്‍)

പൃഥ്വി, ത്രിപാഠി (ഓപ്പണര്‍മാര്‍)

വെടിക്കെട്ട് യുവ താരം പൃഥ്വി ഷായും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത രാഹുല്‍ ത്രിപാഠിയും ചേര്‍ന്നായിരിക്കും ഇന്ത്യന്‍ ടി20 ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക.

പൃഥ്വി മൂന്നു ഫോര്‍മാറ്റുകളിലും ഇതിനകം ഇന്ത്യക്കായി കളിച്ചു കഴിഞ്ഞെങ്കിലും ഒരു ഫോര്‍മാറ്റിലും സ്ഥാനമുറപ്പിക്കാനായിട്ടില്ല. എങ്കിലും പ്രതിഭാശാലിയായ അദ്ദേഹം വൈകാതെ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 റുതുരാജ്, ഇഷാന്‍, സഞ്ജു (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)

റുതുരാജ്, ഇഷാന്‍, സഞ്ജു (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)

മധ്യനിരയില്‍ യുവതാരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരാണുള്ളത്. ടീമിനെ നയിക്കുന്നതും വിക്കറ്റ് കാക്കുന്നതും സഞ്ജുവായിരിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജു ഇതിനകം തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു കഴിഞ്ഞതാണ്.

ഈ മൂന്നു പേര്‍ ബിസിസിഐ കരാറില്‍ ആദ്യം ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരം ഇഷാനാണ്. സഞ്ജുവും പ്രതിഭയുള്ള താരമാണെങ്കിലും ഒരു ഫോര്‍മാറ്റിലും ഫസ്റ്റ് ചോയ്‌സ് താരമല്ലെന്നതു തിരിച്ചടിയാണ്. റുതുരാജ് ആവട്ടെ വൈകാതെ ടീമില്‍ സ്ഥാനമുറപ്പിക്കാനിടയുള്ള താരമാണ്.

Also Read: ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍, ജനിച്ചത് ഒരേ ദിവസം!- ആരൊക്കെയെന്നറിയാം

ഹൂഡ, ഷഹബാസ് (ഓള്‍റൗണ്ടര്‍മാര്‍)

ഹൂഡ, ഷഹബാസ് (ഓള്‍റൗണ്ടര്‍മാര്‍)

ടി20 ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ ദീപക് ഹൂഡയും ഷഹബാസ് അഹമ്മദുമാണ്. നിലവില്‍ രണ്ടു പേര്‍ക്കും ബിസിസിഐയുടെ കരാറില്ല. ഹൂഡ ഇന്ത്യക്കു വേണ്ടി ഏകദിനത്തിലും ടി20യിലും ഇതിനകം കളിച്ചുകഴിഞ്ഞു.

കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യന്‍ ഇലവന്റെ ഭാഗമാവുകയും ചെയ്തിരുന്നു. ഷഹബാസ് ആവട്ടെ അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

Also Read: കോലിയെങ്ങനെ ഇത്രയും ഫിറ്റ്? ഭക്ഷണ ക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ഹര്‍ഷല്‍, ബിഷ്‌നോയ്, ഉമ്രാന്‍, അര്‍ഷ്ദീപ് (ബൗളര്‍മാര്‍)

ഹര്‍ഷല്‍, ബിഷ്‌നോയ്, ഉമ്രാന്‍, അര്‍ഷ്ദീപ് (ബൗളര്‍മാര്‍)

കരാറില്ലാത്തവരുടെ ടി20 ഇലവനിലെ ബൗളര്‍മാര്‍ ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു ഹര്‍ഷല്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ടീമിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിനു സാധിച്ചു.

ബിഷ്‌നോയിയും ഇതേ സമയത്തു തന്നെയായിരുന്നു ആദ്യമായി ദേശീയ ടീമിലേക്കു വന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും ചെയ്തു. അര്‍ഷ്ദീപും ഉമ്രാനും ഭാവിയില്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Friday, December 16, 2022, 18:22 [IST]
Other articles published on Dec 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+