
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കായിക താരങ്ങളെയെടുത്താല്‍ അവരില്‍ മുന്‍ നിരയില്‍ തന്നെ ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ വിരാട് കോലിയുമുണ്ടാവും. ഫിറ്റ്‌നസ് നിലവാരം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ക്രിക്കറ്റിലെ പല താരങ്ങളും മാതൃകയാക്കുന്നത് കോലിടെ ജീവിത ശൈലിയാണെന്നു കാണാം. എങ്ങനെയാണ് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇത്രയും ഉയര്‍ന്ന നിലവാരത്തിലേക്കു അദ്ദേഹമുയര്‍ന്നത്? കാരണങ്ങള്‍ നോക്കാം.
ആഹാരക്രമം
മറ്റു സെലിബ്രിറ്റികളെപ്പോലെ സ്ഥിരം പിന്തുടരുന്ന ഒരു ആഹാരക്രമമൊന്നും വിരാട് കോലിക്കു ഇല്ലെന്നതാണ് യാഥാര്‍ഥ്യം. സാധാരണ ആളുകള്‍ കഴിക്കുന്ന ഏറെക്കുറെ അതേ സാധനങ്ങള്‍ തന്നെയാണ് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവയിലെല്ലാം അദ്ദേഹം കളിക്കുന്നത്.
വിരാട് കോലി വളരെയധികം ഭക്ഷണം ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. സ്വന്തം വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തോടാണ് കൂടുതല്‍ പ്രിയം. വെജിറ്റേറിയന്‍- നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളെല്ലാം തന്നെ കോലി കഴിക്കാറുമുണ്ട്.

ഭക്ഷണം തനിക്കു നിയന്ത്രിക്കാന്‍ സാധിക്കാത്ത കാര്യമാണെന്നു വിരാട് കോലി നേരത്തേ തുറന്നു സമ്മതിച്ചിട്ടുണ്ട്. എവിടെ പോയാലും അവിടുത്തെ സ്‌പെഷ്യല്‍ ഭക്ഷണ സാധനങ്ങങ്ങളുടെ രുചി അറിയാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. പക്ഷെ ജങ്ക് ഫുഡുകളോടു കോലിക്കു താല്‍പ്പര്യമില്ല. അതു പൂര്‍ണമായും ഉപേക്ഷിക്കമെന്നാണ് കോലിയുടെ അഭിപ്രായം.
പ്രോട്ടീന്‍ ഉള്‍പ്പെടുന്ന സാധനങ്ങള്‍ കൂടുതലായി തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ വിരാട് കോലി എല്ലായ്‌പ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാണ് മസിലുകള്‍ രൂപപ്പെടുത്തി എടുക്കാനും സ്റ്റാമിന വര്‍ധിപ്പിക്കാനും അദ്ദേഹത്തെ സഹായിക്കുന്നത്.
വിരാട് കോലിയുടെ ആഹാര ക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മിനറല്‍ വാട്ടര്‍. അസുഖങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരുപാട് വെള്ളവും കോലി കുടിക്കാറുണ്ട്. വിദേശത്തു പര്യടനങ്ങള്‍ക്കായി പോവമ്പോള്‍ അദ്ദേഹം ഒരുപാട് വെള്ളം കുടിക്കുന്നത് നമുക്കു കാണാന്‍ സാധിക്കും.
വര്‍ക്കൗട്ട് പ്ലാന്‍
ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം വിരാട് കോലി കഴിക്കാറുണ്ടെണ്ടിലും അദ്ദേഹം ജിമ്മില്‍ പോവുന്നത് ഒരിക്കലും മുടക്കാറില്ല. എത്ര തിരക്കേറിയ ഷെഡ്യൂള്‍ ആയാലും ആഴ്ചയില്‍ അഞ്ചു ദിവസമെങ്കലും താരം ജിമ്മില്‍ പോയി വ്യായാമം നടത്താറുണ്ട്. എന്തെങ്കിലും കാരണത്താല്‍ ജിമ്മില്‍ പോവാന്‍ കഴിയാതെ വന്നാല്‍ വീട്ടില്‍ വച്ച് രണ്ടു മണിക്കൂറെങ്കിലും കോലി വര്‍ക്കൗട്ടില്‍ ഏര്‍പ്പെടും.

ഭാരമുയര്‍ത്തുന്നതിനൊപ്പം കാര്‍ഡിയോ വ്യായാമങ്ങളും കോലി സ്ഥിരമായി നടത്താറുണ്ട്. രണ്ടും കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള പരിശീലന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. തന്റെ ഫോളോവേഴ്‌സിനോടു വിരാട് കോലിക്കു പ്രധാനമായും മൂന്ന് ഉപദേശങ്ങളാണ് നല്‍കാനുള്ളത്. നിങ്ങളുടെ വര്‍ക്കൗട്ട് പാറ്റേണില്‍ പൂര്‍ണമയി ശ്രദ്ധിക്കണം എന്നതാണ് ആദ്യത്തെ ഉപദേശം.
നിങ്ങളുടെ സ്റ്റാമിന കഴിയുന്നത്രയും ഉയര്‍ത്തണമെനന് നിര്‍ദശമാണ് കോലിക്കു അടുത്തതായി നല്‍കാനുള്ളത്. നിങ്ങളുടെ പ്രതിരോധ ശേഷം മെച്ചപ്പെടുത്താന്‍ കഴിയാവുന്ന എല്ലാം ചെയ്യണമെന്നുമാണ് കോലിക്ക് അടുത്തതായി പറയാനുള്ളത്.