Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: രാഹുലും ഗില്ലും വേണം, രോഹിത് വന്നാല്‍ തെറിക്കുക ആരെന്ന് ജാഫര്‍ പറയും

rohit

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിലൂടെ ടീമിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. പരിക്കു കാരണം ഇപ്പോള്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റ് അദ്ദേഹത്തിനു നഷ്ടമായിരുന്നു. കൂടാതെ നേരത്തേ നടന്ന ഏകദിന പരമ്പരയിലെ മൂന്നാമങ്കത്തിലും രോഹിത്തിനു വിട്ടുനില്‍ക്കേണ്ടി വന്നു. പകരം കെഎല്‍ രാഹുലാണ് ടീമിനെ നയിച്ചത്.

22ന് ആരംഭിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത രോഹിത് കളിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ആരെ ഒഴിവാക്കുമെന്നതാണ് ചോദ്യം. ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

രാഹുലോ, ഗില്ലോ?

രാഹുലോ, ഗില്ലോ?

കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ ഇവരില്‍ ആരെയാവും രോഹിത് ശര്‍മ വന്നാല്‍ മാറ്റിനിര്‍ത്തുകയെന്നതാണ് തലവേദന. ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഗില്ലിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സിനു പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 110 റണ്‍സോടെ ഗില്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു.

Also Read:IND vs SL T20: കോലിയും രോഹിത്തുമില്ല, ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജുവും പുറത്ത്! സാധ്യതാ ടീം

പക്ഷെ രാഹുല്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ പരാജയമായി മാറി. ആദ്യ ഇന്നിങ്‌സില്‍ 22 റണ്‍സിനും രണ്ടാമിന്നിങ്‌സില്‍ 23 റണ്‍സിനും അദ്ദേഹം പുറത്താവുകയായിരുന്നു. പക്ഷെ ടീമിന്റെ വൈസ് ക്യാപ്റ്റനായതിനാല്‍ അടുത്ത ടെസ്റ്റില്‍ രാഹുലിനെ ഒഴിവാക്കുക ദുഷ്‌കരവുമാണ്.

രാഹുലും ഗില്ലും വേണം

രാഹുലും ഗില്ലും വേണം

രോഹിത് ശര്‍മ മടങ്ങിവന്നാലും അടുത്ത ടെസ്റ്റില്‍ കെഎല്‍ രാഹുലിനെയും ശുഭ്മാന്‍ ഗില്ലിനെയും ഇന്ത്യ കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു വസീം ജാഫര്‍ വ്യക്തമാക്കി. രോഹിത്തിനു പകരം ഒരു ബൗളറെ ഒഴിവാക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Also Read:പന്തിന്റെ 'ശല്യം' തീര്‍ന്നേക്കും, ഇഷാന്‍ സഞ്ജുവിന് പുതിയ ഭീഷണി! ആരാണ് ബെസ്റ്റ്?

ബാറ്റര്‍മാര്‍ പെര്‍ഫോം ചെയ്യാതിരിക്കുമ്പോള്‍ ബൗളര്‍മാര്‍ ഒഴിവാക്കപ്പെടാറുണ്ട് എന്നൊരു പഴമൊഴിയുണ്ട്. അതുകൊണ്ടു തന്നെ ഒരു ബാറ്റര്‍ പുതുതായി വരുമ്പോള്‍ ഒരു ബൗളറായിരിക്കും പുറത്തുപോവുകയെന്നു ഞാന്‍ ഊഹിക്കുന്നു. രോഹിത് ശര്‍മയെത്തിയാല്‍ ഒരു സ്പിന്നറെയായിരിക്കും ഇന്ത്യ കൈവിട്ടേക്കുകയെന്നും ജാഫര്‍ നിരീക്ഷിച്ചു.

രോഹിത്തിന്റെ പരിക്ക്

രോഹിത്തിന്റെ പരിക്ക്

ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലെര രണ്ടാമത്തെ മല്‍സരത്തിനിടെയായിരുന്നു രോഹിത് ശര്‍മയ്ക്കു പരിക്കേറ്റത്. കളിയുടെ തുടക്കത്തില്‍ സ്ലിപ്പില്‍ വച്ച് ക്യാച്ചെടുക്കാന്‍ ശ്രമിക്കവെ കൈവിരലിനു പൊട്ടലേല്‍ക്കുകയായിരുന്നു. അപ്പോള്‍ തന്നെ രോഹിത് ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

എന്നാല്‍ റണ്‍ചേസില്‍ ഇന്ത്യ പരാജയത്തിന്റെ വക്കില്‍ നില്‍ക്കവെ പരിക്കേറ്റ കൈയുമായി വാലറ്റത്ത് ബാറ്റ് ചെയ്യാനിറങ്ങിയ രോഹിത് തകര്‍പ്പന്‍ ഫിഫ്റ്റിയടിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ വീരോചിത ഇന്നിങ്‌സിനു ടീമിനെ രക്ഷിക്കാനായില്ല. അഞ്ചു റണ്‍സിന്റെ തോല്‍വിയോടെ ഇന്ത്യ മല്‍സരം കൈവിടുകയായിരുന്നു. ഇതോടെ പരമ്പരയും ഇന്ത്യക്കു നഷ്ടമായിരുന്നു.

Story first published: Saturday, December 17, 2022, 12:56 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+