വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുമാനമെത്രെ?- ഗൂഗ്‌ളില്‍ ഏറ്റവുമധികം തിരഞ്ഞ ചോദ്യങ്ങള്‍ക്കു ഉത്തരവുമായി ബാബര്‍

നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററാണ് പാക് നായകന്‍

1

ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. നിലവില്‍ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാമനും അദ്ദേഹമാണ്. യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്തത് ബാബറായിരുന്നു. 303 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഗൂഗ്‌ളില്‍ തന്നെക്കുറിച്ച് ഏറ്റവുമധികം തിരയപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് 27 കാരനായ ബാബര്‍.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്റ്‌ലിലൂടെ ബാബറിന്റെ മറുപടിയെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നവത്. ഗൂഗ്‌ളില്‍ യൂസര്‍മാര്‍ തന്നെക്കുറിച്ച് കൂടുതല്‍ തവണ തിരഞ്ഞിട്ടുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഹിന്ദിയിലാണ് താരത്തിന്റെ മറുപടി. ബാബര്‍ ആസം എവിടെയാണ് താമസിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം ആദ്യം മറുപടി നല്‍കിയത്. ഇത് എല്ലാവര്‍ക്കുമറിയാം. ഞാന്‍ ലാഹോറിലാണ് താമസിക്കുന്നത്. എല്ലാ തരത്തിലുമുള്ള പ്രശസ്തമായ ഭക്ഷണങ്ങള്‍ ലഭിക്കുന്ന സ്ഥലമെന്നതാണ് ലാഹോറിന്റെ പ്രത്യേകതയെന്നും പാക് നായകന്‍ വ്യക്തമാക്കി.

ഏതു ബാറ്റാണ് ബാബര്‍ ഉപയോഗിക്കുന്നതെന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ഗ്രേ നിക്കോള്‍സിന്റെ ബാറ്റെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. എവിടെയാണ് ബാറ്റ് ചെയ്യുന്നത് എന്നതിനെക്കൂടി ആശ്രയിച്ചാണ് ബാറ്റിന്റെ ഭാരം തീരുമാനിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത ഭാരത്തിലുള്ള ബാറ്റാണ് ഉപയോഗിക്കാറ്. ആറു മുതല്‍ എട്ടു വരെ ബാറ്റുകള്‍ ഞാന്‍ ഒപ്പം കരുതാറുണ്ട്. ബാറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്, പക്ഷെ എണ്ണം കുറയുന്നതനുസരിച്ച് ഞാന്‍ ആശയക്കുഴപ്പത്തിലുമാവും. ഏറ്റവും മികച്ച ബാറ്റ് കൊണ്ടു മാത്രമേ താന്‍ കളിക്കാറുള്ളൂയെന്നും ബാബര്‍ വിശദമാക്കി.

2

ബാബറിന്റെ വരുമാനം എത്രയാണെന്നായിരുന്നു ഗൂഗ്‌ളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ അടുത്ത ചോദ്യം. ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്കു ഇതു വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ കുറവാണെന്നു മാത്രം തനിക്കു പറയാന്‍ സാധിക്കുമെന്നും പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി. അടുത്ത ചോദ്യം ബാബറിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു. എനിക്ക് ഇതുവരെ അതറിയില്ല. എന്റെ കുടുംബാംഗങ്ങള്‍ക്കു അറിയാം, എന്നെ സംബന്ധിച്ച് ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റിലാണെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് ആരാധനാപാത്രമെന്നതായിരുന്നു അവസാനത്തെ ചോദ്യം. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണെന്നായിരുന്നു ബാബറിന്റെ ഉത്തരം. കരിയറിന്റെ തുടക്കം മുതല്‍ ഞാന്‍ പിന്തുടരുന്നത് എബിഡിയെയാണ്. ഒരുപാട് സമയങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കോപ്പിയടിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കളിച്ചിരുന്ന കാലത്ത് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു എബിഡി. എല്ലായിടത്തും ഒരുപോലെ പെര്‍ഫോം ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഈ കാരണത്താലാണ് എബിഡിയെ താന്‍ ഒരുപാട് പിന്തുടര്‍ന്നതെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്താനെ സെമിയിലെത്തിച്ചു

ടി20 ലോകകപ്പില്‍ ബാറ്ററെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും ബാബര്‍ തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കന്നി ലോകകപ്പ് കൂടിയായിരുന്നു ഇത്. ടീമിനെ സെമി ഫൈനല്‍ വരെയെത്തിക്കാന്‍ ബാബറിനു സാധിച്ചു. സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളിലും ഉജ്ജ്വല വിജയവുമായി ഒന്നാംസ്ഥാനക്കാരായാണ് പാക് ടീം സെമിയിലെത്തിയത്. ഇതോടെ കിരീട ഫേവറിറ്റുകളില്‍ അവര്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങി പാക് ടീം പുറത്താവുകയായിരുന്നു.

ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താനെ വിജയത്തിലേക്കു നയിക്കാന്‍ ബാബറിനായിരുന്നു. സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ തന്നെയായിരുന്നു ചിരവൈരികള്‍ നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ ഏകപക്ഷീയമായ കളിയില്‍ പത്തു വിക്കറ്റിനു വിരാട് കോലിയെയും സംഘത്തെയും ബാബറിന്റെ ടീം നാണംകെടുത്തി വിട്ടു. ഏകദിന, ടി20 ലോകകപ്പുകളിലായി നേരത്തേ 12 തവണ മുഖാമുഖം വന്നപ്പോഴും പാകിസ്താനെ ഇന്ത്യ തുരത്തിയിരുന്നു. ഇത്തവണ ഈ പരാജയങ്ങള്‍ക്കു പാക് ടീം കണക്കുതീര്‍ക്കുകയും ചെയ്തു.

Story first published: Sunday, November 21, 2021, 20:30 [IST]
Other articles published on Nov 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X