വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാസവരുമാനം 30,000 രൂപ, സച്ചിന് എല്ലാമറിയാം, ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നു കാംബ്ലി!

ക്രിക്കറ്റ് സംബന്ധമായ ജോലി ആവശ്യമെന്ന് താരം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്ത് ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ പ്രതിഭയുള്ള താരമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ബാറ്ററാണ് വിനോദ് കാംബ്ലി. പക്ഷെ കരിയറില്‍ എങ്ങുമെത്താതെ പോയ നിര്‍ഭാഗ്യവാനാണ് അദ്ദേഹം. സ്‌കൂള്‍ കാലം മുതല്‍ സച്ചിന്റ കൂട്ടുകാരനും ബാറ്റിങ് പങ്കാളിയുനായ കാംബ്ലി പക്ഷെ ഇപ്പോള്‍ സാമ്പത്തികമായി മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്.

റിഷഭിനെ ഏകദിനത്തില്‍ ഓപ്പണറാക്കൂ, ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കും!റിഷഭിനെ ഏകദിനത്തില്‍ ഓപ്പണറാക്കൂ, ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കും!

ക്രിക്കറ്റ് സംബന്ധമായ ജോലിക്കു വേണ്ടിയുള്ള തിരച്ചിലിലാണ് താനെന്നും ഇപ്പോഴത്തെ ഒരേയൊരു വരുമാനം ബിസിസിഐ പ്രതിമാസം നല്‍കുന്ന പെന്‍ഷന്‍ മാത്രമാണെന്നും 50 കാരനായ മുന്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. 1991നും 2009ത്തിനും ഇടയില്‍ ഇന്ത്യക്കു വേണ്ടി 104 ഏകദിനങ്ങളിലും 17 ടെസ്റ്റുകളിലും കാംബ്ലി കളിച്ചിട്ടുണ്ട്. നാലു ടെസ്റ്റ് സെഞ്ച്വറികളും രണ്ടു ഏകദിന സെഞ്ച്വറികളുമടക്കം രണ്ടു ഫോര്‍മാറ്റുകളിലുമായി 3561 റണ്‍സ് നേടുകയും ചെയ്തു.

1

ടി20 മുംബൈ ലീഗില്‍ ഒരു ടീമിന്റെ മുഖ്യ കോച്ചായിരുന്നു വിനോദ് കാംബ്ലി. 2019ലാണ് അദ്ദേഹം അവസാനമായി ടീമിനെ പരീശിലിപ്പിച്ചത്. പക്ഷെ കൊവിഡ് മഹാമാരി കാംബ്ലിയുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. കൊവിഡിനു ശേഷം ടൂര്‍ണമെന്റുകളെല്ലാം നിന്നുപോയതോടെ കാംബ്ലിക്കു ജോലിയും നഷ്ടമായി.

2

നിലവില്‍ ബിസിസിഐ നല്‍കുന്ന 30,000 രൂപ പെന്‍ഷനാണ് അദ്ദേഹത്തിന്റെ ഏക വരുമാനം. നെറൂളിലെ ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയില്‍ നേരത്തേ യുവതാരങ്ങളുടെ ഉപദേഷ്ടാവായി കാംബ്ലി പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ യാത്രാ ബുദ്ധിമുട്ട് കാരണം അദ്ദേഹം ഈ ജോലിക്കായി പോവുന്നില്ല.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

3

രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാണ് ഞാന്‍ ടാക്‌സിയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്കു പോയിരുന്നത്. അതു വവലിയ തിരക്കുള്ളതായിരുന്നു. അതിനു ശേഷം ഞാന്‍ വൈകീട്ട് ബികെസി ഗ്രൗണ്ടില്‍ പരിശീലകനായി പോയിരുന്നു.
ഞാനൊരു വിരമിച്ച ക്രിക്കറ്ററാണ്. ബിസിസിഐയുടെ പെന്‍ഷന്‍ മാത്രം ആശ്രയിച്ചാണ് ഞാന്‍ ജീവിക്കുന്നത്. നിലവില്‍ എനിക്കു ലഭിക്കുന്ന ഏക വരുമാനം ബിസിസിഐയില്‍ നിന്നാണ്. അതില്‍ ഞാന്‍ ഏറെ കടപ്പെട്ടിരിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. കുടുംബം നോക്കാന്‍ സഹായിക്കുന്നത് ഈ വരുമാനമാണെന്നും കാംബ്ലി വെളിപ്പെടുത്തി.

4

ഞാന്‍ എംസിഎയുടെ (മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍) സഹായം തേടുകയാണ്. സിഐസിയില്‍ (ക്രിക്കറ്റ് ഇംപ്രൂവമെന്റ് കമ്മിറ്റി) ഞാന്‍ എത്തിയിരുന്നു. അതു പക്ഷെ പ്രതിഫലമില്ലാത്ത ജോലിയാണ്. സഹായത്തിനു വേണ്ടി ഞാന്‍ എംസിഎയെ സമീപിച്ചു. എനിക്കു കുടുംബം നോക്കേണ്ടതുണ്ട്. വാഖഡെ സ്‌റ്റേഡിയത്തിലോ, ബികെസിയിലോ നിങ്ങള്‍ക്ക് എവിടെ ആവശ്യമായാലും നിങ്ങള്‍ക്കു ആവശ്യമെങ്കില്‍ ഞാന്‍ തയ്യാറാണെന്നു എംസിഎയെ അറിയിച്ചിരുന്നു.

IND vs ZIM: ഇന്ത്യയുടെ റണ്‍വേട്ടക്കാരെ അറിയാമോ? നിലവിലെ ടീമിലെ ഒരാള്‍ പോലുമില്ല!

5

മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. എന്റെ ജീവിതം ക്രിക്കറ്റിനോടു കടപ്പെട്ടിരിക്കുന്നു. വിരമിച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കു ക്രിക്കറ്റില്ല. പക്ഷെ നിങ്ങള്‍ക്കു ജീവിതം സ്ഥിരതയോടെ മുന്നോട്ടു കൊണ്ടു പോവണമെങ്കില്‍ ജോലി ആവശ്യമാണ്. എംസിഎയില്‍ നിന്നും ഞാന്‍ അതാണ് കാത്തിരിക്കുന്നത്. എനിക്കു ചെയ്യാന്‍ സാധിക്കുന്ന ഒരേയൊരു കാര്യം ജോലി നല്‍കണമെന്നു എംസിഎ പ്രസിഡന്റ് വിജയ് പാട്ടീല്‍, സെക്രട്ടറി സഞ്ജയ് നായിക്ക് എന്നിവരോടു അപേക്ഷിക്കുക മാത്രമാണെന്നും വിനോദ് കാംബ്ലി വിശദമാക്കി.

6

ബാല്യകാല സുഹൃത്ത് കൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കറിനു എല്ലാ കാര്യവും അറിയാം. ഞാന്‍ അവനില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയില്‍ എനിക്കു ജോലി നല്‍കിയത് സച്ചിനാണ്. ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്നു. അവന്‍ എന്റെ വളരെ നല്ലൊരു സുഹൃത്താണ്. എല്ലായ്‌പ്പോഴും സച്ചിന്‍ എനിക്കൊപ്പം നിന്നിട്ടുണ്ടെന്നും വിനോദ് കാംബ്ലി പറയുന്നു.

Story first published: Wednesday, August 17, 2022, 15:14 [IST]
Other articles published on Aug 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X