Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഇന്ത്യയുടെ റണ്‍വേട്ടക്കാരെ അറിയാമോ? നിലവിലെ ടീമിലെ ഒരാള്‍ പോലുമില്ല!

ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ വലിയൊരു ഇടവേളയ്ക്കു ശേഷം പരമ്പര കളിക്കാനൊരുങ്ങുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ടീം ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നത്. ഏഷ്യാ കപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കുന്നതിനാല്‍ രണ്ടാംനിര ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. കെഎല്‍ രാഹുലിന്റെ കീഴിലാണ് ഇന്ത്യ പരമ്പര കളിക്കുക.

1

ശിഖര്‍ ധവാനെ നായകനാക്കിയായിരുന്നു രേത്തേ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചതോടെ തീര്‍ത്തും അപ്രതീക്ഷിതമായി രാഹുലിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ധവാനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. വ്യാഴാഴ്ചയാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇവിടെ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

2

നിലവില്‍ പരമ്പര കളിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ സംഘത്തിലെ ആരും തന്നെ സിംബാബ്‌വെയിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഇല്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആദ്യത്തെ ഏഴു പേരെയെടുത്താല്‍ രണ്ടു പേര്‍ മാത്രമേ ഇപ്പോള്‍ മല്‍സരരംഗത്തുള്ളൂ. ഇവര്‍ക്കാവട്ടെ ഈ പരമ്പരയില്‍ വിശ്രമവും നല്‍കിയിരിക്കുകയാണ്. നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ഇവര്‍.

സച്ചിനു തകര്‍ക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡുകളറിയാമോ?

3

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. സിംബാബ്‌വെയില്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയിട്ടുള്ളത് അദ്ദേഹമാണ്. 573 റണ്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇവിടെ നേടിയിട്ടുണ്ട്. സിംബാബ്‌വെയില്‍ ഇന്ത്യക്കായി 500ന് മുകളില്‍ റണ്‍സ് ഏകദിനത്തില്‍ സ്‌കോര്‍ ചെയ്ത ഏക താരവും സച്ചിന്‍ തന്നെയാണ്.

4

അദ്ദേഹത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്തു മറ്റൊരു മുന്‍ ഇതിഹാസ താരവും മുന്‍ നായകനും നിലവിലെ ബിസിസിഐ മേധാവിയുമായ സൗരവ് ഗാംഗുലിയാണ്. സച്ചിന്റെ മുന്‍ ഓപ്പണിങ് പങ്കാളി കൂടിയായ ദാദ 458 റണ്‍സ് സിംബാബ്‌വെയില്‍ നേടിയിട്ടുണ്ട്.

എബിഡിക്കും മുകളില്‍ പുജാര! കോലിക്കും ബാബറിനുമരികെ, എന്നിട്ടും ഏകദിന ടീമിലില്ല

5

മൂന്നാംസ്ഥാനത്തുള്ളത് മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവാണ്. സിംബാബ്‌വെയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 369 റണ്‍സാണ്. നേരിയ വ്യത്യാസത്തിലാണ് വിരാട് കോലിയും രോഹിത് ശര്‍മയും നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. വരാനിരിക്കുന്ന പരമ്പരയില്‍ കളിച്ചിരുന്നെങ്കില്‍ ഇരുവരും റായുഡുവിനെ മറികടന്ന് മുന്നിലേക്കു കയറുമായിരുന്നു.
റായുഡുവിനേക്കാള്‍ നാലു റണ്‍സ് മാത്രം പിറകിലാണ് കോലി (365 റണ്‍സ്).

6

കോലിയേക്കാള്‍ ഒമ്പതു റണ്‍സ് പിന്നിലായി രോഹിത് (359) അഞ്ചാംസ്ഥാനത്തുമുണ്ട്. മുന്‍ ഇതിഹാസവും നിലവിലെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡ് (320), മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ് (302) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നില്‍ക്കുന്നു.

Story first published: Tuesday, August 16, 2022, 17:05 [IST]
Other articles published on Aug 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+