വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രവി ശാസ്ത്രിയെ കളിയാക്കുന്നവര്‍ക്ക് മറുപടി നല്‍കി വിരാട് കോലി

മുംബൈ: ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് എതിരെ ഉയരുന്ന ട്രോളുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് നായകന്‍ വിരാട് കോലി. അടുത്തകാലത്തായി ഇന്റര്‍നെറ്റില്‍ രവി ശാസ്ത്രിക്ക് നേരെ അധിക്ഷേപങ്ങള്‍ വര്‍ധിച്ചു വരികയാണ്. ശാസ്ത്രി പങ്കുവെയ്ക്കുന്ന ചിത്രങ്ങളോരോന്നും ട്രോളുകള്‍ക്ക് ആധാരമാവുന്നു. ഈ നീക്കം ആസൂത്രിതമാണെന്ന് വിരാട് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ത്യന്‍ നായകന് രവി ശാസ്ത്രി ഒത്താശ മൂളുകയാണെന്ന ആരോപണവും താരം തള്ളി.

ശാസ്ത്രിയെ ബാധിക്കുന്നില്ല

ടീമില്‍ ശാസ്ത്രി മാത്രമാണ് തന്റെ അഭിപ്രായങ്ങളോട് മിക്കപ്പോഴും വിയോജിപ്പ് രേഖപ്പെടുത്താറ്, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോലി സൂചിപ്പിച്ചു.എന്തായാലും ഇന്റര്‍നെറ്റില്‍ ഉയരുന്ന കോലാഹലങ്ങളൊന്നും ശാസ്ത്രിയെ ബാധിക്കുന്നില്ല. ടീം ഇന്ത്യയെ വലിയ നേട്ടങ്ങളിലെത്തിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ പരിശീലകന്‍ ശാസ്ത്രിക്കുള്ളൂ. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ടീമായി ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് ശാസ്ത്രി ഉറച്ചുവിശ്വസിക്കുന്നതായി ഇന്ത്യന്‍ നായകന്‍ വെളിപ്പെടുത്തി.

വിമർശിക്കും മുൻപ്

കളിക്കുന്ന കാലത്ത് ടീമില്‍ പത്താം നമ്പറില്‍ നിന്നും ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ ആളാണ് രവി ശാസ്ത്രി. ഓപ്പണറെന്ന നിലയ്ക്ക് 41 റണ്‍സിന്റെ ബാറ്റിങ് ശരാശി അദ്ദേഹത്തിനുണ്ട്. വല്ലവരും വീട്ടിലിരുന്ന് ട്രോളുന്ന കാര്യം ശാസ്ത്രി ഗൗനിക്കുന്നില്ല. കാരണം വിമര്‍ശിക്കണമെങ്കില്‍ ആദ്യം അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇവര്‍ ചെയ്തു കാണിക്കണം. എന്നിട്ടാകാം ശാസ്ത്രിയെ വിമര്‍ശിക്കാനിറങ്ങുന്നതെന്ന് കോലി അറിയിച്ചു.

അന്ന് പൃഥ്വി, ഇന്ന് പ്രിയം ഗാര്‍ഗ്... കിരീടം കാക്കാന്‍ യുവനിര, അണ്ടര്‍ 19 ലോകകപ്പിന് ഇന്ത്യ തയ്യാര്‍

കരാർ പുതുക്കി

നിലവില്‍ 2021 ട്വന്റി-20 ലോകകപ്പു വരെ രവി ശാസ്ത്രിയാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ശാസ്ത്രി ടീം ഇന്ത്യയുടെ പരിശീലകനാകുന്നത്. നേരത്തെ 2019 ഇംഗ്ലണ്ട് ലോകകപ്പോടെ ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ കപില്‍ദേവടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി ശാസ്ത്രിയുടെ കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി പുതുക്കി.

പൊൻതൂവലുകൾ

ശാസ്ത്രിക്ക് കീഴില്‍ ഒട്ടനവധി ചരിത്ര നേട്ടങ്ങള്‍ ഇന്ത്യ കുറിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ചെന്നു നേടിയ ഏകദിന പരമ്പരയും ഓസ്‌ട്രേലിയയില്‍ പിടിച്ചെടുത്ത ഐതിഹാസിക ടെസ്റ്റ് പരമ്പര ജയവും ഇതില്‍ പ്രധാനം.ശാസ്ത്രി പരിശീലകനായിരിക്കെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകള്‍ക്ക് എതിരെയും ടീം ഇന്ത്യ ടെസ്റ്റ് ജയം കുറിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പരയും ശാസ്ത്രിയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

പ്രസാദിനും സംഘത്തിനും ഇനി അവസരമില്ല... പുതിയ പാനല്‍ വരും, സ്ഥിരീകരിച്ച് ഗാംഗുലി

ശാസ്ത്രിയുടെ കാലയളവില്‍ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകളൊന്നും ഇന്ത്യ ജയിച്ചിട്ടില്ലെന്നതാണ് പ്രധാന പരിഭവം. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യ എതിരാളികളെക്കാള്‍ ബഹുദൂരം മുകളിലാണ്.

Story first published: Monday, December 2, 2019, 13:46 [IST]
Other articles published on Dec 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X