അന്ന് പൃഥ്വി, ഇന്ന് പ്രിയം ഗാര്‍ഗ്... കിരീടം കാക്കാന്‍ യുവനിര, അണ്ടര്‍ 19 ലോകകപ്പിന് ഇന്ത്യ തയ്യാര്‍
ദില്ലി: 2020ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യ കിരീടം കാക്കാനുറച്ചാണ് ദക്ഷിണാഫ്രിക്കയിലേക്കു പറക്കുന്നത്.
ന്യൂസിലാന്‍ഡില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്. പൃഥ്വി ഷായായിരുന്നു അന്നു ഇന്ത്യയെ നയിച്ചത്. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡായിരുന്നു കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കന്‍ മണ്ണിലും വിജയക്കൊടി പാറിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യന്‍ യുവനിര.

പ്രിയം ഗാര്‍ഗ് നയിക്കും
പ്രിയം ഗാര്‍ഗാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള താരമാണ് 19 കാരനായ പ്രിയം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് വലം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈ മീഡിയം ബൗളറുമായ താരം കാഴ്ചവച്ചത്.
12 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 66.69 എന്ന മികച്ച ശരാശരിയില്‍ 867 റണ്‍സ് പ്രിയം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും അഞ്ച് ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 15 മല്‍സരങ്ങളില്‍ നിന്ന് 539ഉം ടി20യില്‍ 11 മല്‍സരങ്ങളില്‍ നിന്നു 227 റണ്‍സും പ്രിയത്തിന്റെ അക്കൗണ്ടിലുണ്ട്.

ഇന്ത്യ ഗ്രൂപ്പ് എയില്‍
ഗ്രൂപ്പ് എയിലാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ്, ജപ്പാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 16 ടീമുകള്‍ മാറ്റുരയ്ക്കും. നാലു ടീമുകള്‍ വീതം നാലു ഗ്രൂപ്പുകളിലായാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അണ്ടര്‍ 19 ലോകകപ്പില്‍ കൂടുതല്‍ തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലാണ്. നാലു തവണയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഓസ്‌ട്രേലിയ മൂന്നു തവണ ചാംപ്യന്‍മാരായിട്ടുണ്ട്.
ഇന്ത്യയുടെ ലോകകപ്പ് ടീം
പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍ (വൈസ് ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, ശഷ്വത്ത് റാവത്ത്, ദിവ്യാംഗ് ജോഷി, ശുഭങ് ഹെഡ്‌ഗെ, രവി ബിഷ്‌നോയ്, ആകാശ് സിങ്, കാര്‍ത്തിക് ത്യാഗി, അതര്‍വ്വ അന്‍കൊലേക്കര്‍, കുമാര്‍ കുശാഗ്ര, സുഷാന്ത് മിശ്ര, വിദ്യാധര്‍ പാട്ടീല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications