വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ആദ്യ അന്താരാഷ്ട്ര റണ്‍സിനെക്കാള്‍ വിലപ്പെട്ടതാണ് ആദ്യ വിക്കറ്റ്', മനസ് തുറന്ന് വെങ്കടേഷ് അയ്യര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കണ്ടെത്തലാണ് യുവ ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യര്‍. ഐപിഎല്ലില്‍ കെകെആറിനായി കളിച്ച കുറച്ച് മത്സരങ്ങളിലൂടെത്തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ വെങ്കടേഷ് അയ്യര്‍ക്ക് സാധിച്ചു. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ താരം ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ അരങ്ങേറ്റം കുറിക്കുകയും ആദ്യ പരമ്പരയിലൂടെത്തന്നെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ഫിനിഷര്‍ റോളിലേക്ക് വെങ്കടേഷിനെ വളര്‍ത്താനാണ് ഇന്ത്യയുടെ പദ്ധതി.

സര്‍ഫറാസ് ടോപ്‌സ്‌കോറര്‍, ബൗളിങില്‍ വീണ്ടും മിന്നി ഇഷാന്‍- സൗത്താഫ്രിക്ക പതറുന്നുസര്‍ഫറാസ് ടോപ്‌സ്‌കോറര്‍, ബൗളിങില്‍ വീണ്ടും മിന്നി ഇഷാന്‍- സൗത്താഫ്രിക്ക പതറുന്നു

1

വരാനിരിക്കുന്ന ഐപിഎല്ലിന് മുന്നോടിയായി കെകെആര്‍ താരത്തെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈ സീസണിലെ പ്രകടനം വെങ്കടേഷിന് നിര്‍ണ്ണായകമാവുമെന്നുറപ്പ്. ഇപ്പോഴിതാ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തെക്കുറിച്ചും ഭാവി പ്രകടനത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണറായ വെങ്കടേഷ് അയ്യര്‍.

Also Read: IND vs NZ: ഒടുവില്‍ രഹാനെ ടീമിനു പുറത്ത്! ജഡേജയും ഇഷാന്തും കളിക്കില്ല

2

'ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ഇന്ത്യക്കുവേണ്ടി കളിക്കുക മാത്രമല്ല ദീര്‍ഘ കാലം കളിക്കുകയും മത്സരങ്ങള്‍ വിജയിക്കുകയും ചെയ്യുക എന്നതാണ് സ്വപ്നം. കെകെആറിലെത്തിയതും അവര്‍ നല്‍കിയ പിന്തുണയും വളരെ വലുതായിരുന്നു. ആദ്യമായി ഡ്രസിങ് റൂമിലെത്തിയപ്പോള്‍ അവര്‍ നല്‍കിയ സ്വീകരണം മറക്കാനാവാത്തതാണ്. ഐപിഎല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പ്രധാന വേദികളിലൊന്നാണ്. സെലക്ടര്‍മാരുടെ മാത്രമല്ല നിരവധി ആരാധകരുടെയും പ്രശംസ പിടിച്ചുപറ്റാനാവും. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നത്'-വെങ്കടേഷ് അയ്യര്‍ പറഞ്ഞു.

Also Read: IPL 2022: 'സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ദീര്‍ഘകാല ക്യാപ്റ്റന്‍', ടീം നിലപാട് വ്യക്തമാക്കി സംഗക്കാര

3

ബാറ്റ്‌സ്മാനെന്ന നിലയിലാണ് വെങ്കടേഷ് അയ്യര്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. ഇപ്പോഴിതാ ബാറ്റ്‌സ്മാനെന്ന നിലയില്‍ അറിയപ്പെടുന്നതിനെക്കാളേറെ ആഗ്രഹിക്കുന്നത് ഓള്‍റൗണ്ടറെന്ന നിലയില്‍ അറിയപ്പെടാനാണെന്നും യുവതാരം പറഞ്ഞു. 'ഞാനൊരു ഓള്‍റൗണ്ടറെന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ബാറ്റിങ്ങിനോടൊപ്പം ബൗളിങ്ങിലും മികവ് കാട്ടാന്‍ ശ്രദ്ധിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ബൗളിങ് പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. നെറ്റ്‌സില്‍ പലപ്പോഴും പന്തെറിയേണ്ടതായി വന്നു. അതുകൊണ്ട് തന്നെ ബൗളിങ്ങില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി'-വെങ്കടേഷ് പറഞ്ഞു.

Also Read: IND vs NZ: ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു, മൂന്ന് മാറ്റങ്ങള്‍, വില്യംസനില്ലാതെ കിവീസ്

4

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച നിമിഷത്തെക്കുറിച്ചും താരം പ്രതികരിച്ചു. 'അരങ്ങേറ്റം നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഇത്തരത്തില്‍ അരങ്ങേറ്റം ഉണ്ടാവുമെന്ന് അറിയുന്നത്. വളരെ സന്തോഷമാണ് തോന്നിയത്. പ്രതീക്ഷയോടെയാണ് കണ്ടത്. രോഹിത് ഭായിയില്‍ നിന്ന് തൊപ്പി സ്വീകരിച്ചത് മറക്കാനാവാത്ത സംഭവമാണ്. മത്സരത്തെ ആസ്വദിച്ച് കളിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. അരങ്ങേറ്റ മത്സരത്തില്‍ ഫിനിഷ് ചെയ്യാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല. പന്തെറിയുമ്പോള്‍ എല്ലാ സമയത്തും വളരെ ശ്രദ്ധയോടെയാണ് ഞാന്‍ കാര്യങ്ങള്‍ നീക്കിയത്. എല്ലാ ഭാഗത്തും പന്തെറിയാന്‍ ശ്രമിച്ചു. യോര്‍ക്കര്‍ എറിയാന്‍ പരിശീലിച്ചു. മിഡില്‍ ഓവറുകളിലും ന്യൂ ബോളിലും ഡെത്ത് ഓവറിലും പന്തെറിയാന്‍ ആഗ്രഹിക്കുന്നു.'-വെങ്കടേഷ് പറഞ്ഞു.

Also Read: IND vs NZ: വൃദ്ധിമാന്‍ സാഹ ഫിറ്റ്, മുംബൈയില്‍ ആരെ തഴയും? നാളെ പറയാമെന്ന് കോലി

5

എന്നെ ആറാം ബൗളറായാണ് പരിഗണിക്കുന്നതെന്ന് രോഹിത് ഭായ് പറഞ്ഞു. അതില്‍ സന്തോഷമാണുള്ളത്. എന്റെ ആദ്യ അന്താരാഷ്ട്ര റണ്‍സിനെക്കാളും ഏറ്റവും സന്തോഷം തോന്നിയത് ആദ്യ വിക്കറ്റ് നേടിയപ്പോഴാണ്. ക്യാപ്റ്റന് നമ്മളില്‍ വിശ്വാസം അര്‍പ്പിച്ച് പന്തേല്‍പ്പിക്കുമ്പോള്‍ വിക്കറ്റ് നേടുകയെന്നത് നമുക്കും വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും യുവതാരം പറഞ്ഞു.

6

രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തെക്കുറിച്ചും വെങ്കടേഷ് പ്രതികരിച്ചു. താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എങ്ങനെ സമ്മര്‍ദ്ദ ഘട്ടത്തെ അതിജീവിക്കണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം. എന്നോട് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിച്ചോളാനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എനിക്ക് യാതൊരു വിധ നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വെങ്കടേഷ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, December 3, 2021, 16:53 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X