IND vs NZ: ഒടുവില്‍ രഹാനെ ടീമിനു പുറത്ത്! ജഡേജയും ഇഷാന്തും കളിക്കില്ല
മുംബൈ: ഒടുവില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്ത്. ന്യൂസിലാന്‍ഡിനെതിരേ വാംഖഡെയില്‍ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ രഹാനെ കളിക്കില്ലെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചിരിക്കുകയാണ്. രഹാനെ മാത്രമല്ല സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ എന്നിവരും മുംബൈ ടെസ്റ്റില്‍ കളിക്കുന്നില്ല.
പിച്ചിലെ ഈര്‍പ്പം കാരണം ടെസ്റ്റിന്റെ ടോസ് വൈകിയിരിക്കുകയാണ്. ഒമ്പതു മണിക്കായിരുന്നു ടോസ് നടക്കേണ്ടിയിരുന്നത്. ഇതു ആദ്യം 9.30ലേക്കും പിന്നീട് 10.30ലേക്കും മാറ്റുകയായിരുന്നു. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചതിനാല്‍ ഇന്ത്യക്കും ന്യൂസിലാന്‍ഡിനും ഈ മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. വിജയിക്കുന്ന ടീമിനു പരമ്പര സ്വന്തമാക്കാന്‍ കഴിയും.

മൂന്നു പേര്‍ക്കും പരിക്ക്
പരിക്കു കാരണമാണ് അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കു മൂന്നാം ടെസ്റ്റ് നഷ്ടമായതെന്നാണ് ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിച്ചിരിക്കുന്നത്. ഇടതു കണംകാലിലെ വേദനയെ തുടര്‍ന്നാണ് രഹാനെയ്ക്കു പിന്‍മാറേണ്ടി വന്നതെന്നാണ് വിവരം. ജഡേജയുടെ വലതു കൈത്തണ്ടയ്ക്കും ഇഷാന്തിന്റെ ഇടതു വിരലിനുമാണ് പരിക്കുള്ളത്.
കാണ്‍പൂരില്‍ സമനിലയില്‍ കലാശിച്ച രണ്ടാം ടെസ്റ്റിന്റെ അവസാന ദിനമാണ് ഇഷാന്തിന്റെ കൈവിരലിനു പരിക്ക് പറ്റിയത്. ജഡേജ്ക്കും ഈ ടെസ്റ്റിനിടെ തന്നെയാണ് പരിക്കേല്‍ത്തുന്നത്. സ്‌കാനിങിനു വിധേനായ ശേഷമാണ് കൈത്തണ്ടയില്‍ വീക്കമുള്ളതായി കണ്ടെത്തിയത്. തുടര്‍ന്നു അദ്ദേഹത്തിനു വിശ്രമം നിര്‍ദേശിക്കുകയായിരുന്നു.
രഹാനെയ്ക്കു ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ഫീല്‍ഡ് ചെയ്യവെയാണ് പരിക്കേല്‍ക്കുന്നത്. ഇതില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലാത്തതിനാല്‍ രണ്ടാം ടെസ്റ്റില്‍ നിന്നും പിന്‍മാറുകയായിരുന്നു.

രഹാനെയുടെ ഫോം
മോശം ഫോം കാരണം രഹാനെ നേരത്തേ തന്നെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മുംബൈ ടെസ്റ്റില്‍ അദ്ദേഹത്തെ ഇന്ത്യ പുറത്തിരുത്തിയേക്കുമെന്നു സംശയിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പരിക്കു കാരണം രഹാനെയെ ഒഴിവാക്കിയിരിക്കുന്നത്.
കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ശ്രേയസ് അയ്യര്‍ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമായി വരവറിയിച്ചിരുന്നു. നായകന്‍ വിരാട് കോലിക്കു പകരമായിരുന്നു അദ്ദേഹം പ്ലെയിങ് ഇലവനിലെത്തിയത്. എന്നാല്‍ മുംബൈ ടെസ്റ്റില്‍ രഹാനെ ടീമിലേക്കു തിരിച്ചെത്തിയതോടെ ശ്രേയസിനു സ്ഥാനം ലഭിക്കുമോയെന്നു സംശയിക്കപ്പെട്ടിരുന്നു. പക്ഷെ രഹാനെയുടെ 'പരിക്ക്' ഇപ്പോള്‍ ശ്രേയസിനു അനുഗ്രഹമായിരിക്കുകയാണ്.

വാംഖഡെയില്‍ രഹാനെ കളിച്ചിട്ടില്ല
ദേശീയ ടീമിനു വേണ്ടി ഇതിനകം 79 ടെസ്റ്റുകളില്‍ നാട്ടിലും വിദേശത്തുമായി അജിങ്ക്യ രഹാനെ കളിച്ചു കഴിഞ്ഞു. പക്ഷെ തന്റെ ഹോംഗ്രൗണ്ടായ മുംബൈയിലെ വാംഖഡെയില്‍ ഇനിയും ഒരു ടെസ്റ്റ് പോലും കളിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായിട്ടില്ല. ഈ കാത്തിരിപ്പ് ഇത്തവണ അദ്ദേഹം അവസാനിപ്പിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് പരിക്ക് വില്ലനായിരിക്കുന്നത്.
എങ്കിലും ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഇതില്‍ വലിയ നിരാശ കാണില്ല. കാരണം രഹാനെയെ ടീമില്‍ നിന്നുമൊഴിക്കണമെന്ന് ആരാധകര്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ്. രഹാനെയ്ക്കു പകരം ശ്രേയസ് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തു. ശ്രേയസിനു ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഇതു ആദ്യ ടെസ്റ്റാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications