For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ദീര്‍ഘകാല ക്യാപ്റ്റന്‍', ടീം നിലപാട് വ്യക്തമാക്കി സംഗക്കാര

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്തമാസം നടക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്. നായകനായി സഞ്ജു സാംസണെ നിലനിര്‍ത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍, രാഹുല്‍ തെവാത്തിയ എന്നിവരെയെല്ലാം രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കി. 2021 സീസണ്‍ അവസാനിച്ച് കുറച്ചുനാളുകള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്യുകയും സിഎസ്‌കെയെ ഫോളോ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ സഞ്ജു രാജസ്ഥാന്‍ വിടുമെന്ന റിപ്പോര്‍ട്ടുകളാണ് സജീവമായി ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

1

എട്ട്‌കോടി ലഭിച്ചിരുന്ന സഞ്ജുവിനെ 14 കോടിക്കാണ് ഇത്തവണ നിലനിര്‍ത്തിയിരിക്കുന്നത്. ഇപ്പോഴിതാ സഞ്ജു സാംസണ്‍ ടീമിന്റെ ദീര്‍ഘകാല നായകനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം ഡയറക്ടറായ കുമാര്‍ സംഗക്കാര. 'പുതിയ ഡാറ്റാ അനലിസ്റ്റിക് ടീമുമായി ചേര്‍ന്ന് കഠിന പ്രയത്‌നം നടത്തിയാണ് ആരെയൊക്കെ നിലനിര്‍ത്തണമെന്ന് തീരുമാനിച്ചത്. അതില്‍ ആദ്യം തന്നെ സഞ്ജു സാംസണ്‍ വരികെയായിരുന്നു. കാരണം ഞങ്ങളുടെ ഒന്നാമന്‍ അവനാണ്.

ടീമിന്റെ ദീര്‍ഘകാല നായകന്മാരിലൊരാളാണ് സഞ്ജു. പ്രതിഭാശാലിയായ താരമാണവന്‍. ഓരോ സീസണിന് ശേഷവും ടീമിന് താന്‍ എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് സഞ്ജു തെളിയിക്കുകയാണ്. ഞങ്ങള്‍ ഇന്ത്യയുടെ യുവ ഓപ്പണറായ യശ്വസി ജയ്‌സ്വാളിനെ നിലനിര്‍ത്തി. വളര്‍ന്നുകൊണ്ടിരിക്കുന്ന താരമാണവന്‍. കഴിവുള്ള താരമായ അവന്‍ കഠിനാധ്വാനിയാണ്. പെട്ടെന്ന് കാര്യങ്ങള്‍ മനസിലാക്കാനും അത് കളിയില്‍ കൊണ്ടുവരാനും കഴിവുണ്ട്.

2

അതുകൊണ്ടാണ് അവന്‍ ഞങ്ങളുടെ നിലനിര്‍ത്തലുകളിലൊന്നായത്. ജോസ് ബട്‌ലറിന്റെ മികവിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്താണ് അവന് ചെയ്യാന്‍ സാധിക്കുകയെന്നത് ലോകത്തിലെ എല്ലാവര്‍ക്കും അറിയാം. ടോപ് ഓഡറിലോ മധ്യനിരയിലോ എവിടെ കളിപ്പിച്ചാലും മാച്ച് വിന്നറാണവന്‍'-സംഗക്കാര പറഞ്ഞു.

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനം അദ്ദേഹത്തിന് നടത്താനായി. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. മൂന്ന് സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ മലയാളി താരത്തിന് സാധിച്ചിട്ടുണ്ട്. നായകനായ ശേഷം കൂടുതല്‍ ഉത്തരവാദിത്തതോടെ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.

3

ബെന്‍ സ്റ്റോക്‌സിനെയും ജോഫ്രാ ആര്‍ച്ചറെയും ഒഴിവാക്കിയതിനെക്കുറിച്ചും സംഗക്കാര പ്രതികരിച്ചു. 'വളരെ പ്രയാസപ്പെട്ടെടുത്ത തീരുമാനമായിരുന്നു അത്. നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കൂടാതെ പേഴ്‌സിലെ ബാക്കി പണത്തേക്കുറിച്ചും ആലോചിക്കണം. എന്താണോ ടീമിന് ഏറ്റവും അനുയോജ്യം അതാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ദീര്‍ഘ നാളുകളായി ഞാന്‍ കാണുന്ന ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. മാച്ച് വിന്നറാണ് താനെന്ന് രാജസ്ഥാനൊപ്പം പല തവണ അവന്‍ കാട്ടിയിട്ടുണ്ട്. ടീമിന്റെ താരമാണവന്‍. ജയത്തിനായി കഠിനാധ്വാനം ചെയ്യുന്ന താരം. അതേ സമയം ആര്‍ച്ചറുടെ പരിക്കാണ് ഞങ്ങള്‍ പരിഗണിച്ചത്. പരിക്കില്‍ നിന്ന് മോചിതനാവാന്‍ ഇനിയും സമയമെടുക്കും. അതുകൊണ്ടുതന്നെ നിലനിര്‍ത്തുക പ്രയാസമുള്ള കാര്യമാണ്'-സംഗക്കാര കൂട്ടിച്ചേര്‍ത്തു.

ബെന്‍ സ്റ്റോക്‌സ് മാനസിക വിശ്രമത്തിനായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് മടങ്ങിവരുന്നേയുള്ളു. ജോഫ്രാ ആര്‍ച്ചര്‍ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്താണ്. അതുകൊണ്ട് തന്നെ പെട്ടെന്നൊരു തിരിച്ചുവരവ് പ്രയാസമാണ്. ലേലത്തില്‍ രാജസ്ഥാന്‍ വമ്പന്മാരെ തന്നെ ടീമിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്മാരായ ശേഷം മറ്റൊരു കിരീടം കൂടി നേടാന്‍ ടീമിന് ഭാഗ്യമുണ്ടായിട്ടില്ല.

Story first published: Friday, December 3, 2021, 9:46 [IST]
Other articles published on Dec 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+