For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: വൃദ്ധിമാന്‍ സാഹ ഫിറ്റ്, മുംബൈയില്‍ ആരെ തഴയും? നാളെ പറയാമെന്ന് കോലി

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റ് നാളെ നടക്കാന്‍ പോവുകയാണ്. മുംബൈയില്‍ നടക്കുന്ന മത്സരം രണ്ട് കൂട്ടര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മത്സരം സമനിലയായതിനാല്‍ മുംബൈയില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക. 2013ന് ശേഷം തട്ടകത്തില്‍ പരമ്പര കൈവിടാത്ത ഇന്ത്യക്ക് ഇത്തവണ എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം. ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് വിരാട് കോലി തിരിച്ചെത്തുമെന്നത് ടീമിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല.

1

എന്നാല്‍ കോലി മടങ്ങിയെത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ആരെ തഴയുമെന്നതാണ് പ്രസക്തമായ ചോദ്യം. ഫോം പരിഗണിച്ചാല്‍ അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവരിലൊരാള്‍ പുറത്തുപോവണം. എന്നാല്‍ സീനിയര്‍ താരങ്ങളെ ഇന്ത്യ പിന്തുണക്കുമെന്നതിനാല്‍ ചേതേശ്വര്‍ പുജാര,രഹാനെ എന്നിവര്‍ തുടരാനും മികച്ച ഫോമിലാണെങ്കിലും ശ്രേയസ് അയ്യരെ തഴയാനുമാണ് സാധ്യത.

Also Read: IND vs SA: കോലി ഏകദിന നായകനായി തുടരുമോ? ഈആഴ്ച അറിയാം, ദ്രാവിഡിന്റെ തീരുമാനം നിര്‍ണ്ണായകം

2

രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വിരാട് കോലിയുടെ വാര്‍ത്താ സമ്മേളനത്തിലും ടീമിലെ മാറ്റങ്ങളെക്കുറിച്ച് ഒന്നും വ്യക്തമാക്കിയില്ല. നാളെ സാഹചര്യം പരിഗണിച്ചാവും തീരുമാനമെന്നാണ് കോലി പറഞ്ഞത്. മുംബൈയില്‍ ഇന്നലെയടക്കം മഴ പെയ്തിരുന്നു. അതുകൊണ്ട് ഇന്ത്യ സാഹചര്യം പരിഗണിച്ചാവും തീരുമാനങ്ങളെടുക്കുകയാണ് കോലി പറഞ്ഞത്.

Also Read: IPL 2022: 'സിഎസ്‌കെ ലേലത്തില്‍ ആദ്യം നോട്ടമിടുക റെയ്‌നയെയാവും',- റോബിന്‍ ഉത്തപ്പ

3

ഇന്ത്യയെ സംബന്ധിച്ച് മുംബൈയില്‍ രഹാനെയെ തഴയുക പ്രയാസമാണ്. രാഹുല്‍ ദ്രാവിഡും വിരാട് കോലിയും നല്‍കുന്ന സൂചനകളും അതാണ്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ രഹാനെക്കത് നിര്‍ണ്ണായകമാവും. തിളങ്ങാനാവാത്ത പക്ഷം രഹാനെക്ക് ഇനിയൊരു മടങ്ങിവരവ് അവസരം ലഭിച്ചേക്കില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടേക്കും.

Also Read: IPL 2022: 'ഏത് വമ്പന്മാരെയും ഇവര്‍ വീഴ്ത്തും', ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

4

അതേ സമയം പരിക്കേറ്റിരുന്ന വൃദ്ധിമാന്‍ സാഹ രണ്ടാം മത്സരത്തില്‍ കളിക്കാന്‍ ഫിറ്റാണെന്ന് കോലി വ്യക്തമാക്കി. ഇതോടെ കെ എസ് ഭരത് അരങ്ങേറില്ലെന്ന് വ്യക്തമായി. കാണ്‍പൂരില്‍ പരിക്കിന്റെ വെല്ലുവിളിയും മറന്ന് രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനാവാന്‍ സാഹയ്ക്കായിരുന്നു. പകരക്കാരനായി വിക്കറ്റ് കീപ്പറായി കാണ്‍പൂരിലിറങ്ങിയപ്പോള്‍ മികച്ച പ്രകടനം തന്നെയാണ് ഭരത് കാഴ്ചവെച്ചത്.

Also Read: IPL 2022: 'വൈകാരികതയ്ക്കാണ് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്'; ആകാശ് ചോപ്ര

5

ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയ കോലി ന്യൂസീലന്‍ഡിന്റെ ബാറ്റ്‌സ്മാന്‍മാരെ പ്രശംസിക്കുകയും ചെയ്തു. 'ഞാന്‍ മത്സരം കണ്ടിരുന്നു. ടീമെന്ന നിലയില്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്തു. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ എപ്പോഴും മികച്ച പദ്ധതികളുണ്ടാക്കുന്ന നായകനാണ് അജിന്‍ക്യ രഹാനെ. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാ,സ്‌കര്‍ ട്രോഫിയില്‍ അവനത് കാട്ടിയതാണ്. എന്നാല്‍ ചില സമയങ്ങളില്‍ എതിരാളികളെ നമ്മള്‍ പ്രശംസിക്കേണ്ടതായി വരും. അവസാന സെക്ഷനില്‍ ന്യൂസീലന്‍ഡ് നന്നായി ബാറ്റ് ചെയ്തു'-കോലി പറഞ്ഞു.

Also Read: IPL 2022: ഇഷാനെ കൈവിട്ട് മുംബൈ സൂര്യയെ നിലനിര്‍ത്തിയത് മണ്ടത്തരമോ? പരിശോധിക്കാം

6

മുംബൈയില്‍ മത്സരം കളിക്കുന്നതിന്റെ സന്തോഷവും കോലി പങ്കുവെച്ചു. 'മുംബൈയില്‍ കളിക്കുകയെന്നത് വലിയ സന്തോഷം നല്‍കുന്നതാണ്. അവിടെ കളിച്ച് മികച്ച ഓര്‍മകളാണുള്ളത്. എല്ലായ്‌പ്പോഴും ഒരേ രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. സാഹചര്യം അനുകൂലമാണെങ്കില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യാനാവും. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ ശ്രമിക്കും'-വിരാട് കോലി കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

7

മുംബൈ ഇന്ത്യക്ക് മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന മൈതാനമാണ്.എന്നാല്‍ ന്യൂസീലന്‍ഡ് നിസാര എതിരാളികളല്ല. മികച്ച ബാറ്റിങ്,ബൗളിങ് കരുത്തുള്ള ന്യൂസീലന്‍ഡിനോട് സമനില പങ്കിട്ടാല്‍പ്പോലും ഇന്ത്യയെ സംബന്ധിച്ചത് വലിയ നാണക്കേടാവും. കോലി തിരിച്ചെത്തുമ്പോള്‍ ഇന്ത്യ ബാറ്റിങ്ങില്‍ കൂടുതല്‍ ശക്തിപ്പെടും. ഓപ്പണര്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാനും കൂടി സാധിച്ചാല്‍ ഇന്ത്യക്ക് വിജയ സാധ്യത കൂടുതലാണ്. മുംബൈയില്‍ പേസര്‍മാര്‍ക്ക് അനുകൂല സാഹചര്യമായതിനാല്‍ ഇന്ത്യ മൂന്ന് പേസര്‍മാരെ പരിഗണിച്ചേക്കും.

Story first published: Thursday, December 2, 2021, 18:18 [IST]
Other articles published on Dec 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+