വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കോലിയുടെ വമ്പന്‍ അബദ്ധങ്ങള്‍- ഇന്ത്യ പരമ്പര കൈവിടാനുള്ളള കാരണങ്ങളറിയാം

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു പരമ്പര കൂടി നഷ്ടമായതോടെ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യ 0-2ന് പിന്നിലായത്. നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിന് കംഗാരുപ്പട ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു.

IND v AUS 2020: 3 glaring captaincy errors made by Virat Kohli | Oneindia Malayalam

390 റണ്‍സെന്ന ഏറെക്കുറെ അപ്രാപ്യമായ വിജയലക്ഷ്യമാണ് രണ്ടാം ഏകദിനത്തില്‍ ഓസീസ് ഇന്ത്യക്കു മുന്നില്‍ വച്ചത്. 339 റണ്‍സെടുത്ത് ഇന്ത്യ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരേ ഈ പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ കോലിയുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവുകള്‍ എന്തൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

റണ്‍ചേസില്‍ കാണിച്ച ധൃതി

റണ്‍ചേസില്‍ കാണിച്ച ധൃതി

ഓസീസിനെതിരേ രണ്ട് ഏകദിനങ്ങളിലും റണ്‍ചേസിനൊടുവിലാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. റണ്‍ചേസിലെ മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് കോലി. പക്ഷെ ഈ വിശേഷണത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. അനാവശ്യ ധൃതിയാണ് റണ്‍ചേസില്‍ കോലി കാണിച്ചത്. 40 ഓവറിനുള്ളില്‍ ടീമിന് ജയിക്കണമെന്ന വാശിയുള്ളതു പോലെയായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇതു ടീമിന് തിരിച്ചടിയാവുകയും ചെയ്തു.
ആദ്യ ഏകദിനത്തിലും രണ്ടാം ഏകദിനത്തിലും കോലി ഈ പിഴവ് ആവര്‍ത്തിക്കുന്നതാണണ് കണ്ടത്. ഒന്നാം ഏകദിനത്തില്‍ 4.1 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നിരുന്നു. എന്നാല്‍ 13 ഓവറാവുമ്പേഴേക്കും നാലു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. കോലിയുടെ വിക്കറ്റും ഇതില്‍പ്പെടുന്നു.
രണ്ടാം ഏകദിനത്തില്‍ ഏറെനേരം ക്രീസില്‍ നിന്ന് മികച്ച ഇന്നിങ്‌സ് കളിച്ചെങ്കിലും ടീമിനെ ലക്ഷ്യത്തിന് അടുത്ത് പോലുമെത്തിക്കുന്നതിനു മുമ്പ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയും ഇതു പിന്നീട് ക്രീസിലെത്തിയവര്‍ക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയും ചെയ്തു.

ടീം സെലക്ഷന്‍

ടീം സെലക്ഷന്‍

ടീം സെലക്ഷനിലാണ് കോലിക്കു മറ്റൊരു പിഴവ് സംഭവിച്ചത്. ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമായിരുന്നു ഓള്‍റൗണ്ടര്‍മാര്‍. എന്നാല്‍ പരിക്കിനു ശേഷം കുറച്ചു കാലമായി ബൗള്‍ ചെയ്തിട്ടില്ലാത്ത ഹാര്‍ദിക്കിനെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമേ ഉപയോഗിക്കാനാവൂയെന്ന കാര്യം നേരത്തേ വ്യക്തമായിരുന്നു.
ഇത് അറിമായിരുന്നിട്ടും വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെ ടീമിലുള്‍പ്പെടുത്താന്‍ കോലിയുടെ ഭാഗത്തു നിന്നും ശ്രമമുണ്ടായില്ല. ഇത് കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.

മുന്‍നിര ബൗളര്‍മാരെ ഉപയോഗിച്ചില്ല

മുന്‍നിര ബൗളര്‍മാരെ ഉപയോഗിച്ചില്ല

മുന്‍നിര ബൗളര്‍മാരെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നതും കോലിയുടെ മറ്റൊരു പോരായ്മയാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമായിരുന്നു ഇന്ത്യയുടെ മുന്‍നിര പേസര്‍മാര്‍. രണ്ടു പേരും കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയവരുമാണ്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ തുടങ്ങിയ ക്യാപ്റ്റന്‍മാര്‍ രണ്ടു പേരെയും ഐപിഎല്ലില്‍ നന്നായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
പക്ഷെ കോലിക്കു ഇതിനു കഴിഞ്ഞില്ല. ഫലമാവട്ടെ രണ്ടു പേര്‍ക്കും പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകള്‍ ലഭിച്ചതുമില്ല. ആദ്യ ഏകദിനത്തില്‍ ഏറ്റവും നന്നായി ബൗള്‍ ചെയ്ത ഷമി പലപ്പോഴും വിക്കറ്റ് നേടുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു. പക്ഷെ ഷമിയെ ഒരോവര്‍ എറിഞ്ഞ ശേഷം കോലി ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. കളിയില്‍ ആറു സ്‌പെല്ലുകളാണ് ഷമിയെക്കൊംണ്ട് കോലി ബൗള്‍ ചെയ്യിച്ചത്.
രണ്ടാം ഏകദിനത്തിന്റെ കാര്യമെടുത്താല്‍ ബുംറയെ കോലി ശരിയായി ഉപയോഗിച്ചില്ലെന്നു കാണാം. ന്യൂബോള്‍ കൊണ്ട് രണ്ടോവര്‍ മാത്രമേ ബുംറയെക്കൊണ്ട് ബൗള്‍ ചെയ്യിച്ചുള്ളൂ. പകരം നവദീപ് സെയ്‌നിയെ കോലി കൊണ്ടു വരികയായിരുന്നു. നാലു സ്‌പെല്ലുകളായാണ് ബുംറ തന്റെ ആദ്യത്തെ അഞ്ചോവര്‍ ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തത്.
ഇതേ മല്‍സരത്തില്‍ ഷമിക്ക് ഒരോവര്‍ ബാക്കിയുണ്ടായിട്ടും കോലി അവസാന ഓവര്‍ നല്‍കിയത് നന്നായി തല്ലുവാങ്ങിയ സെയ്‌നിയ്ക്കായിരുന്നു.

Story first published: Monday, November 30, 2020, 15:59 [IST]
Other articles published on Nov 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X