വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലേക്കു മടങ്ങിവരവ്.. ധോണിയെ കാത്ത് റെക്കോര്‍ഡുകള്‍, ഒന്ന് ഉറപ്പ്, രണ്ടെണ്ണം സംശയം

പത്തു മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് ധോണി

മുംബൈ: നീണ്ട ബ്രേക്കിനു ശേഷം ഇതിഹാസ താരം എംഎസ് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൊറോണവൈറസ് വില്ലനായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹത്തെ കാണാമായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റി വച്ചതോടെ ധോണിയുടെ തിരിച്ചുവരവ് നീളുകയാണ്.

ആര് വിക്കറ്റ് കാക്കും? അരങ്ങേറ്റ ടെസ്റ്റില്‍ ധോണിയോടു ചോദിച്ചു, മറുപടി ഇങ്ങനെ- സാഹആര് വിക്കറ്റ് കാക്കും? അരങ്ങേറ്റ ടെസ്റ്റില്‍ ധോണിയോടു ചോദിച്ചു, മറുപടി ഇങ്ങനെ- സാഹ

India- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ലIndia- Pak XI: ഇന്ത്യന്‍ ആധിപത്യം, എന്നിട്ടും ഹിറ്റ്മാന്‍ ഔട്ട്!! ധോണിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ല

കഴിഞ്ഞ പത്തു മാസത്തോളമായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുകയാണ് മുന്‍ നായകന്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഇന്ത്യ സെമിയില്‍ പുറത്തായ ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വലിയൊരു ബ്രേക്കെടുകയായിരുന്നു. ഇനി ക്രിക്കറ്റിലേക്കു മടങ്ങി വരികയാണെങ്കില്‍ ചില റെക്കോര്‍ഡുകള്‍ ധോണിയെ കാത്തിരിക്കുന്നുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ഏകദിനത്തില്‍ അഞ്ചാമത്

ഏകദിനത്തില്‍ അഞ്ചാമത്

നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുധികം റണ്‍സെടുത്ത അഞ്ചാമത്തെ താരം കൂടിയാണ് ധോണി. 10,773 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യയുടെ ഏകദിന ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞാല്‍ ധോണിക്കു റണ്‍വേട്ടയില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചേക്കും. റണ്‍വേട്ടയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരെ പിന്നിലാക്കുകയാവും ധോണിയുടെ ലക്ഷ്യം.
ഗാംഗുലി 11,363ഉം ദ്രാവിഡ് 10,889 റണ്‍സുമായാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ദ്രാവിഡിനെ പിന്തള്ളാന്‍ ധോണിക്കു വേണ്ടത് 117 റണ്‍സാണ്. എന്നാല്‍ ഗാംഗുലിയെ പിന്തള്ളാന്‍ ധോണിക്കു 591 റണ്‍സ് വേണം. ഗാംഗുലിയെ മറികടക്കുയെന്നത് ധോണിയെ സംബന്ധിച്ചു കനത്ത വെല്ലുവിളിയാവും. കാരണം 38 കാരനായ ധോണിക്കു ഇനിയെത്ര ഏകദിനങ്ങള്‍ കളിക്കാനാവുമെന്നത് സംശയമാണ്.

ടി20യില്‍ 100 മല്‍സരങ്ങള്‍

ടി20യില്‍ 100 മല്‍സരങ്ങള്‍

അന്താരാഷ്ട്ര ടി20യില്‍ 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ധോണിയെ കാത്തിരിക്കുന്നുണ്ട്. സെഞ്ച്വറി ക്ലബ്ബിലെത്താന്‍ അദ്ദേഹത്തിനു ഇനി രണ്ടു മല്‍സരങ്ങള്‍ മാത്രം കളിച്ചാല്‍ മതി. നിലവില്‍ 98 കളികളില്‍ ധോണി ഇന്ത്യന്‍ കുപ്പായമണിഞ്ഞു കഴിഞ്ഞു.
ധോണിക്കു കീഴില്‍ അരങ്ങേറിയ രോഹിത് ശര്‍മ മാത്രമേ നിലവില്‍ ഇന്ത്യക്കായി ടി20യില്‍ സെഞ്ച്വറി തികച്ചിട്ടുള്ളൂ. വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹിറ്റ്മാന്‍ 108 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് (82 ടി20) ധോണിക്കു പിന്നില്‍ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്.

ഐപിഎല്ലില്‍ 200 മല്‍സരങ്ങള്‍

ഐപിഎല്ലില്‍ 200 മല്‍സരങ്ങള്‍

ഐപിഎല്ലില്‍ 200 മല്‍സരങ്ങളെന്ന നാഴികക്കല്ലിനും അരികിലാണ് സിഎസ്‌കെ ക്യാപ്റ്റനായ ധോണി. ഈ നേട്ടത്തിലെത്താന്‍ അദ്ദേഹത്തിനു കളിക്കേണ്ടത് 10 മല്‍സരങ്ങള്‍ മാത്രമാണ്. ഐപിഎല്‍ ഈ വര്‍ഷം നടക്കുകയാണെങ്കില്‍ ധോണി അനായാസം ഈ നേട്ടം കൈവരിക്കുകയും ചെയ്യും.
ടീമംഗം സുരേഷ് റെയ്‌നയ്ക്കു ശേഷം ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനും വേണ്ടി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരം കൂടിയാണ് ധോണി. ഐപിഎല്ലില്‍ ഇതുവരെ റെയ്‌ന 193 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു, ധോണിയാവട്ടെ 190ഉം. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ധോണിയേക്കാള്‍ മുന്‍പ് 200 മല്‍സരങ്ങളുടെ ക്ലബ്ബിലെത്തുക റെയ്നയായിരിക്കും.

Story first published: Sunday, May 17, 2020, 12:51 [IST]
Other articles published on May 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X