വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഐപിഎല്ലിലെ ക്ഷീണം തീര്‍ക്കാന്‍ മുംബൈ കോച്ച് ജയവര്‍ധനെ, ലങ്കയ്ക്കു വന്‍ പ്രതീക്ഷ

യോഗ്യതാ റൗണ്ട് മുതല്‍ ലങ്കയ്ക്കു കളിക്കേണ്ടതുണ്ട്

1

ഐപിഎല്ലിന്റെ 14ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായ ക്ഷീണം ഐസിസിയുടെ ടി20 ലോകകപ്പില്‍ തന്റെ ജന്‍മനാടായ ശ്രീലങ്കയ്‌ക്കൊപ്പം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് കോച്ചും മുന്‍ ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെ. ലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജയവര്‍ധനെ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ടീമിന്റെ ടീമിന്റെ ഉപദേശകന്‍ കൂടിയാണ് പരിചയസമ്പന്നനായ ജയവര്‍ധനെയുടെ സാന്നിധ്യം ലോകകപ്പില്‍ ടീമിനു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക. നേരത്തേ ഐപിഎല്ലില്‍ ഹാട്രിക് കിരീടം തേടിയിറങ്ങിയ രോഹിത് ശര്‍മ നയിച്ച മുംബൈ പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു.

2014ലെ ടി20 ലോകചാംപ്യന്‍മാര്‍ കൂടിയായ ലങ്കയ്ക്കു ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ കളിക്കേണ്ടി വന്നിരിക്കുകയാണ്. ടീമിനെ സൂപ്പര്‍ 12ലേക്കു നയിക്കുകയെന്നതാണ് ജയവര്‍ധനെയ്ക്കു മുന്നിലുള്ള ദൗത്യം. മുംബൈ ഇന്ത്യന്‍സിനെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച് പരിശീലകനെന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. 2014ല്‍ ലങ്ക ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും ജയവര്‍ധനെയ്ക്കായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും 10,000ത്തിന് മുകളില്‍ റണ്‍സെടുത്തിട്ടുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം.

2

വര്‍ഷങ്ങളായി ആശ്ചര്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് മഹേല ജയവര്‍ധനെയെന്നു നമീബിയക്കെതിരേ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പിലെ ആദ്യ യോഗ്യതാ മല്‍സരത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ ഷനക പറഞ്ഞു. തന്ത്രപരമായി ഏറ്റവും മികച്ചവരില്‍ ഒരാളാണ് അദ്ദേഹം. ഞങ്ങള്‍ക്കെല്ലാം വലിയ മുതല്‍ക്കൂട്ടാണ് ജയവര്‍ധനെയെന്നും ഷനക വ്യക്തമാക്കി. ഇതിഹാസ താരങ്ങളുടെ വിരമിക്കലോടെ പഴയ പ്രതാപം നഷ്ടമായ ലങ്ക ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും ദുര്‍ബലരായ ടീമുകളിലൊന്നായി മാറിയിരിക്കുകയാണ്. ജയവര്‍ധനെ, കുമാര്‍ സങ്കക്കാര, മുത്തയ്യ മുരളീധരന്‍, തിലകരത്‌നെ ദില്‍ഷനുള്‍പ്പെടെയുള്ള സുവര്‍ണ തലമുറയുടെ വിരമിക്കലിനു ശേഷം മികച്ച പകരക്കാരെ കണ്ടെത്താന്‍ സാധിക്കാത്തതാണ് ലങ്കന്‍ പതനത്തിനു വഴിയൊരുക്കിയത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലങ്കയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തതായിരുന്നില്ലെന്നു ഷനകയും സമ്മതിക്കുന്നു. ഞങ്ങളുടെ ഇപ്പോഴത്തെ ടീം കരുത്തുറ്റതാണ്. ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലും പ്ലേഓഫിലുമെത്താനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. എനിക്കു ഒരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ല, മാത്രമല്ല തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും ലങ്കന്‍ നായകന്‍ വ്യക്തമാക്കി.

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ മുഹൂര്‍ത്തങ്ങളിലൊന്നാണ് 2014ലെ ടി20 ലോകകപ്പ് നേട്ടം. ഇപ്പോള്‍ ടീമിലുള്ള യുവതാരങ്ങളും ഇതാവര്‍ത്തിക്കാനുള്ള കഴിവുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അനുഭനസമ്പത്തിന്റെ അഭാവം മാത്രമേ അവര്‍ക്കുള്ളൂ. അവര്‍ തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ തങ്ങള്‍ക്കു ഈ ടൂര്‍ണമെന്റില്‍ ഏറെ ദൂരം പോവാന്‍ കഴിയുമെന്നും ഷനക അഭിപ്രായപ്പെട്ടു.

Story first published: Saturday, October 16, 2021, 16:43 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X