വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഐസിസി ടൂര്‍ണമെന്റുകളിലെ കിങായി രോഹിത്! റൂട്ടിനെ കടത്തിവെട്ടി

2014ലെ ലോകകപ്പിനു ശേഷം ആദ്യ ഫിഫ്റ്റിയാണ് കുറിച്ചത്

1
Rohit Sharma made the biggest record, became the highest run-scorer in an ICC event

അബുദാബി: ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ 12 പേരാട്ടത്തില്‍ 74 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായതോടെയാണ് ഹിറ്റ്മാന്‍ ബാറ്റര്‍മാരിലെ കിങായി മാറിയത്. വെറും 47 ബോളിലാണ് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം അദ്ദേഹം 74 റണ്‍സ് അടിച്ചെടുത്തത്.

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരവും ടെസ്റ്റ് ക്യാപ്റ്റനുമായ ജോ റൂട്ടിനെ പിന്തള്ളിയാണ് രോഹിത് റണ്‍വേട്ടയില്‍ ഒന്നാമനായത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവയില്‍ നിന്നായി അദ്ദേഹത്തിന്റെ സമ്പാദ്യം 3682 റണ്‍സാണ്. 3662 റണ്‍സെന്ന റൂട്ടിന്റെ ഓള്‍ടൈം റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു. ഈ ലിസ്റ്റിലെ മൂന്നാമന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിാരാട് കോലിയാണ്. 3554 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

2

ടി20 ലോകകപ്പില്‍ നീണ്ട ഇടവേളയ്ക്കു ശേഷം രോഹിത് നേടിയ ഫിഫ്റ്റി കൂടിയാണ് അഫ്ഗാനെതിരേയുള്ളത്. 2014ലെ ടി20 ലോകകപ്പിനു ശേഷം ആദ്യമായാണ് ഹിറ്റ്മാന്‍ ടൂര്‍ണമെന്റില്‍ ഫിഫ്റ്റി കുറിച്ചത്. മാത്രമല്ല ടി20 ലോകകപ്പില്‍ ഏഴു വര്‍ഷത്തിനു ശേഷം ഫിഫ്റ്റി നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി. 2016ലെ അവസാന ടൂര്‍ണമെന്റില്‍ വിരാട് കോലി മാത്രമായിരുന്നു ഇന്ത്യക്കു വേണ്ടി ഫിഫ്റ്റിയടിച്ച ഏക ഇന്ത്യന്‍ താരം. ഇത്തവണയും ആദ്യ ഫിഫ്റ്റി അദ്ദേഹത്തിന്റെ പേരിലായിരുന്നു. പാകിസ്താനെതിരായ ആദ്യ മല്‍സരത്തിലായിരുന്നു ഇത്.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും രോഹിത് എത്തിയിട്ടുണ്ട്. ഐസിസിയുടെ നിശ്ചിത ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ ഫിഫ്റ്റി പ്ലസ് നേടിയ താരം നേരത്തേ സച്ചിനായിരുന്നു. 18 ഫിഫ്റ്റി പ്ലസ് സ്‌കോറാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അക്കൗണ്ടിലുള്ളത്. അഫ്ഗാനെതിരായ ഇന്നിങ്‌സോടെ രോഹിത്ത് ഇതിനൊപ്പം എത്തിയിരിക്കുകയാണ്. സൗരവ് ഗാംഗുലി (10), ശിഖര്‍ ധവാന്‍ (10) എന്നിവരാണ് തൊട്ടു പിന്നിലുള്ളത്.

അതസമയം, അഫ്ഗാനെതിരായ മല്‍സരത്തില്‍ ഇന്ത്യ 66 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ഇതോടെ സെമി ഫൈനല്‍ സാധ്യതകള്‍ ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിന് 210 റണ്‍സെന്ന വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തി. രോഹിത്തിനെക്കൂടാതെ ഓപ്പണിങ് പങ്കാളിയായ കെഎല്‍ രാഹുലാണ് (69) മറ്റൊരു പ്രധാന സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യയും 35* (13 ബോള്‍, 4 ബൗണ്ടറി, 2 സിക്‌സര്‍), റിഷഭ് പന്തും 27* (13 ബോള്‍, 3 സിക്‌സര്‍, 1 ബൗണ്ടറി) മികച്ച ഫിനിഷിങിലൂടെ ഇന്ത്യയെ 200 കടത്തുകയായിരുന്നു. മറുപടി ബാറ്റിങില്‍ അഫ്ഗാന് ഏഴു വിക്കറ്റിന് 144 റണ്‍സാണ് നേടാനായത്. 42 റണ്‍സെടുത്ത കരീം ജന്നത്തും 35 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുമാണ് പ്രധാന സ്‌കോറര്‍മാര്‍.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, റാഷിദ് ഖാന്‍, കരീം ജന്നത്ത്, ഹമീദ് ഹസന്‍, നവീനുള്‍ ഹഖ്.

Story first published: Thursday, November 4, 2021, 0:08 [IST]
Other articles published on Nov 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X