വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഒരേ ഒരു രാജാവ്!, കോലി തകര്‍ത്ത സച്ചിന്റെ അഞ്ച് വമ്പന്‍ റെക്കോഡുകളിതാ

ടി20 ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് കോലി കസറുകയാണ്

sachin

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. സച്ചിന്‍ നേടിയ പല നേട്ടങ്ങളും ഒരിക്കലും മറികടക്കാന്‍ ആളുണ്ടാവില്ല എന്ന് ചിന്തിച്ചിരുന്നവരെക്കൊണ്ട് മാറ്റി ചിന്തിപ്പിക്കാന്‍ കോലിക്ക് സാധിച്ചു. നടന്നുകയറിയ വഴികളിലെല്ലാം വിസ്മയം തീര്‍ത്ത പ്രതിഭാസമാണ് കോലി. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായപ്പോഴും ഇനിയൊരു തിരിച്ചുവരവില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നിലൂടെ സെഞ്ച്വറിയടക്കം നേടിയാണ് കോലി തിരിച്ചുവരവ് നടത്തിയത്.

ഇപ്പോള്‍ ടി20 ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് കോലി കസറുകയാണ്. ഇന്ന് കോലിയുടെ 34ാം ജന്മദിനമാണ്. ഇന്ത്യന്‍ ആരാധകരുടെ മനസിലെ രാജാവായി മാറിയ കോലി ഇതിനോടകം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പല റെക്കോഡുകളും തകര്‍ത്തിട്ടുണ്ട്. ഇതിലെ പ്രധാനപ്പെട്ട് അഞ്ച് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read : T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍Also Read : T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍

ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ്

ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ്

ഇത്തവണത്തെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ് നടക്കുന്നത്. ഇന്ത്യ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്നിലും ഫിഫ്റ്റി നേടി കോലി കസറുകയാണ്. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പനൊരു റെക്കോഡും കോലി തകര്‍ത്തു. ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. സച്ചിന്‍ വിരമിക്കുമ്പോള്‍ മൂന്ന് ഫോര്‍മാറ്റില്‍ നിന്ന് 3350 റണ്‍സാണ് ഓസ്‌ട്രേലിയയില്‍ നേടിയത്. എന്നാല്‍ നിലവില്‍ കോലിയുടെ പേരില്‍ 3350 റണ്‍സുണ്ട്. ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ ഈ റെക്കോഡില്‍ കോലി വീണ്ടും ഉന്നതങ്ങളിലേക്കെത്തുമെന്ന കാര്യം ഉറപ്പാണ്.

Also Read : T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

എവേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്

എവേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്

എവേ മത്സരങ്ങളില്‍ തിളങ്ങുമ്പോഴാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ ശരിയായ കരുത്ത് വ്യക്തമാവുന്നത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ 147 ഏവേ ഏകദിനങ്ങളില്‍ നിന്ന് 5065 റണ്‍സാണ് നേടിയത്. അദ്ദേഹത്തിന്റെ ശരാശരി 37.24 ആണ്. 12 സെഞ്ച്വറിയും 24 ഫിഫ്റ്റിയും സച്ചിന്‍ ഏവേ ഏകദിനങ്ങളില്‍ നിന്ന് നേടിയിട്ടുണ്ട്. നിലവില്‍ 112 എവേ മത്സരങ്ങളില്‍ നിന്ന് 5206 റണ്‍സ് കോലിയുടെ പേരിലുണ്ട്. 56.58 ശരാശരിയില്‍ 20 സെഞ്ച്വറിയും 25 ഫിഫ്റ്റിയും കോലിയുടെ പേരിലുണ്ട്. ഇനിയും കരിയര്‍ ശേഷിക്കെ ഈ റെക്കോഡില്‍ കോലി ഇനിയുമേറെ മുന്നോട്ട് പോകുമെന്നുറപ്പ്.

ഐസിസി ടൂര്‍ണമെന്റില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍

ഐസിസി ടൂര്‍ണമെന്റില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍

ഐസിസിയുടെ വെള്ളബോള്‍ ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. സച്ചിന്‍ 6 ഏകദിന ലോകകപ്പും 16 ചാമ്പ്യന്‍സ് ട്രോഫികളും കളിച്ചപ്പോള്‍ 23 തവണയാണ് 50ലധികം റണ്‍സ് നേടിയത്. മറുവശത്ത് കോലി 24 തവണയാണ് നിലവില്‍ ഈ നേട്ടം സ്വന്തമാക്കിയത്. മൂന്ന് ഏകദിന ലോകകപ്പും അഞ്ച് ടി20 ലോകകപ്പും മൂന്ന് ചാമ്പ്യന്‍സ് ട്രോഫിയും കളിച്ചാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. 2624 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. 96ലധികം റണ്‍സ് നേടിയാല്‍ ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാന്‍ കോലിക്കാവും.

വേഗത്തില്‍ 12000 ഏകദിന റണ്‍സ്

വേഗത്തില്‍ 12000 ഏകദിന റണ്‍സ്

ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 12000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനായി വിരാട് കോലി മാറിയിരിക്കുകയാണ്. 242 ഇന്നിങ്‌സില്‍ നിന്നാണ് 12000 റണ്‍സ് കോലി പൂര്‍ത്തിയാക്കിയത്. അതേ സമയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 300 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. റിക്കി പോണ്ടിങ് (314), കുമാര്‍ സംഗക്കാര (336), സനത് ജയസൂര്യ (379) എന്നിവരാണ് ഈ പട്ടികയില്‍ പിന്നാലെയുള്ള മറ്റുള്ളവര്‍. 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. നിലവില്‍ കോലിയുടെ പേരില്‍ 12,344 റണ്‍സും.

Also Read : സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെ, കളിച്ചത് 10ലധികം ഇന്നിങ്‌സ്, എന്നിട്ടും സൂപ്പര്‍ താരങ്ങള്‍, പട്ടിക

വേഗത്തില്‍ 24000 റണ്‍സ്

വേഗത്തില്‍ 24000 റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 24000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാവാനും വിരാട് കോലിക്കായി. 522 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത് 543 ഇന്നിങ്‌സില്‍ നിന്നാണ്. സച്ചിനും കോലിയും രാഹുല്‍ ദ്രാവിഡും മാത്രമാണ് ഇന്ത്യക്കാരില്‍ ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിന്റെ പേരില്‍ 100 അന്താരാഷ്ട്ര സെഞ്ച്വറിയാണുള്ളത്. കോലിയുടെ പേരിലുള്ളത് 71 അന്താരാഷ്ട്ര സെഞ്ച്വറിയും.

Story first published: Saturday, November 5, 2022, 7:10 [IST]
Other articles published on Nov 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X