
ഗാരി വില്‍സന്‍
അയര്‍ലന്‍ഡ് ക്രിക്കറ്റ് താരം ഗാരി വില്‍സനാണ് ഈ നാണക്കേടിന്റെ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. 14 ഇന്നിങ്‌സിലാണ് മുന്‍ അയര്‍ലന്‍ഡ് താരം 100ന് താഴെ സ്‌ട്രൈക്കറേറ്റില്‍ കളിച്ചത്. 81 ടി20കള്‍ കളിച്ച താരം 1268 റണ്‍സാണ് നേടിയത്. 21.13 ആണ് ശരാശരി. മൂന്ന് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. അയര്‍ലന്‍ഡിനായി 2 ടെസ്റ്റില്‍ നിന്ന് 45 റണ്‍സും 104 ഏകദിനത്തില്‍ നിന്ന് 2072 റണ്‍സുമാണ് ഗാരി വില്‍സന്റെ സമ്പാദ്യം. 2020ന് ശേഷം ഗാരി വില്‍സന്‍ അയര്‍ലന്‍ഡിനായി കളിച്ചട്ടില്ല.

കെയ്ന്‍ വില്യംസണ്‍-മര്‍ലോണ്‍ സാമുവല്‍സ്
ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് വില്യംസണെങ്കിലും 11 തവണയാണ് അദ്ദേഹം 100ന് താഴെ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നത്. ടി20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 40 പന്തില്‍ 40 റണ്‍സാണ് വില്യംസണ്‍ നേടിയത്. 84 ടി20കളില്‍ നിന്ന് 2296 റണ്‍സാണ് വില്യംസണ്‍ നേടിയത്. 32.34 ശരാശരിയും 122.39 സ്‌ട്രൈക്കറേറ്റും വില്യംസണിന്റെ പേരിലുണ്ട്. സമീപകാലത്തെ വില്യംസണിന്റെ പ്രകടനങ്ങളെല്ലാം മോശമാണ്.
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മര്‍ലോന്‍ സാമുവല്‍സും 11 തവണ ഈ നാണക്കേടിലേക്കെത്തിയിട്ടുണ്ട്. 67 ടി20കള്‍ കളിച്ച സാമുവല്‍സ് 29.29 ശരാശരിയില്‍ 1611 റണ്‍സാണ് നേടിയത്. 116.23 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 10 ഫിഫ്റ്റിയും സാമുവല്‍സിന്റെ പേരിലുണ്ട്.
Also Read : T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

ബാബര്‍ അസം-ഡ്വെയ്ന്‍ ബ്രാവോ
പാകിസ്താന്‍ നായകനും ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളുമാണ് ബാബര്‍ അസം. തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഇതിനോടകം നടത്താന്‍ ബാബറിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ 10 തവണ ഈ നാണക്കേടില്‍ ബാബര്‍ അസമിന് പേരുചേര്‍ക്കേണ്ടി വന്നു. 95 ടി20കളില്‍ നിന്ന് 3239 റണ്‍സാണ് ബാബര്‍ അസമിന്റെ പേരിലുള്ളത്. 42.06 ശരാശരിയിലും 129.2 സ്‌ട്രൈക്കറേറ്റിലുമാണ് ബാബറിന്റെ പ്രകടനം. 2 സെഞ്ച്വറിയും 29 ഫിഫ്റ്റിയും നേടാനായിട്ടുണ്ടെങ്കിലും ഈ നാണക്കേടില്‍ ബാബറും ഉള്‍പ്പെടും.

വിന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഡ്വെയ്ന്‍ ബ്രാവോ. 91 ടി20കളില്‍ നിന്ന് 10 തവണയാണ് ബ്രാവോ 100ന് താഴെ സ്‌ട്രൈക്കറേറ്റില്‍ കളിച്ചത്. 22.02 ശരാശരിയില്‍ 1255 റണ്‍സാണ് ബ്രാവോയുടെ പേരിലുള്ളത്. 115.14 ആണ് സ്‌ട്രൈക്കറേറ്റ്. നാല് ഫിഫ്റ്റിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി, സിംബാബ് വെയുടെ ക്രയ്ഗ് എര്‍വിന്‍, അഫ്ഗാന്റെ അസ്ഹര്‍ അഫ്ഗാന്‍, ബംഗ്ലാദേശിന്റെ മഹമ്മൂദുല്ല എന്നിവരും 10 തവണ വീതം 100ന് താഴെ സ്‌ട്രൈക്കറേറ്റില്‍ കളിച്ചിട്ടുണ്ട്.


Click it and Unblock the Notifications
