Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

1

ടി20 ലോകകപ്പിലെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന്റെ മോശം പ്രകടനം തുടരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഇതിനോടകം വിമര്‍ശനം ഏറ്റുവാങ്ങുന്നതിനോടൊപ്പം മോശം ബാറ്റിങ്ങിന്റെ പേരിലും ബാബറിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയരുകയാണ്. നിര്‍ണ്ണായകമായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലും ബാബര്‍ ഫ്‌ളോപ്പായിരിക്കുകയാണ്. 15 പന്തുകള്‍ നേരിട്ട ബാബര്‍ 6 റണ്‍സെടുത്താണ് പുറത്തായത്. ലൂങ്കി എന്‍ഗിഡിയുടെ പന്തില്‍ കഗിസോ റബാഡക്ക് ക്യാച്ച് നല്‍കിയാണ് ബാബര്‍ പുറത്തായത്. വിരാട് കോലിയേക്കാള്‍ കേമനെന്ന് പാകിസ്താന്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് ബാബര്‍ അസം. എന്നാല്‍ ഇപ്പോള്‍ മോശം പ്രകടനം തുടരുന്നതോടെ ഇന്ത്യന്‍ ആരാധകര്‍ ബാബറിനെ പൊങ്കാലയിടുകയാണ്.

ബാബര്‍ അസമിന്റെ പ്രകടനം

ബാബര്‍ അസമിന്റെ പ്രകടനം

ബാബര്‍ അസമിന്റെ ഈ ലോകകപ്പിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യക്കെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് ബാബര്‍ അസം പുറത്തായത്. അര്‍ഷദീപ് സിങ്ങാണ് ബാബറിനെ മടക്കിയത്. രണ്ടാം മത്സരത്തില്‍ സിംബാബ് വെയോടും നിരാശപ്പെടുത്തി. സിംബാബ് വെ മര്‍ദ്ദകനെന്ന് വിരോധികള്‍ വിളിക്കുന്നുണ്ടെങ്കിലും ഇത്തവണ ആ ചീത്തപ്പേര് ബാബര്‍ കേള്‍പ്പിച്ചില്ല.

9 പന്തില്‍ 4 റണ്‍സാണ് ബാബര്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനെതിരേ ബാബര്‍ നേടിയത് 5 പന്തില്‍ 4 റണ്‍സാണ്. കുഞ്ഞന്‍ ടീമുകള്‍ക്കെതിരേയും ബാബറിന് തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ബാബര്‍ തിളങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും 15 പന്തില്‍ 6 റണ്‍സാണ് നേടിയത്. ഇത്തവണത്തെ ലോകകപ്പില്‍ 4 ഇന്നിങ്‌സില്‍ നിന്ന് 3.50 ശരാശരിയില്‍ 14 റണ്‍സാണ് ബാബര്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 46.66.

Also Read : വെടിക്കെട്ട് സെഞ്ച്വറിയുമായി ഗില്‍, രാഹുലിന്റെ കസേര തെറിക്കും, പൃഥ്വിക്കും പ്രതീക്ഷ വേണ്ട!

കോലി മിന്നും ഫോമില്‍ ബാബര്‍ ഫ്‌ളോപ്പ് ഷോ

കോലി മിന്നും ഫോമില്‍ ബാബര്‍ ഫ്‌ളോപ്പ് ഷോ

ടി20 ലോകകപ്പ് ആരംഭിച്ചപ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയിരുന്നത് വിരാട് കോലിയുടെയും ബാബര്‍ അസമിന്റെയും പ്രകടനത്തിലേക്കായിരുന്നു. രണ്ട് പേരും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളാണ്. അതുകൊണ്ട് തന്നെ രണ്ട് പേരുടെയും പ്രകടനത്തെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. നാല് മത്സരത്തില്‍ നിന്ന് 220 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും. 19 ഫോറും 7 സിക്‌സും പറത്തിയ കോലി 144.74 സ്‌ട്രൈക്കറേറ്റില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുമ്പോഴും ബാബറിന്റെ ഫ്‌ളോപ്പ് ഷോ തുടരുന്നു.

Also Read : T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

പാകിസ്താന്റെ പ്രകടനം പോരാ

പാകിസ്താന്റെ പ്രകടനം പോരാ

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തടക്കം ഗംഭീര പ്രകടനത്തോടെയാണ് പാകിസ്താന്‍ സെമി കളിച്ചത്. എന്നാല്‍ ഇത്തവണ ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്താന്‍ സിംബാബ് വെയോട് 1 റണ്‍സിന് തോറ്റത് വലിയ തിരിച്ചടിയായി മാറി. നിലവില്‍ പാകിസ്താന്‍ സെമി കളിക്കണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. പാകിസ്താന് സെമി സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഇന്ത്യക്കെതിരേയും സിംബാബ് വെക്കെതിരേയും നായകനെന്ന നിലയില്‍ ബാബറെടുത്ത പല തീരുമാനങ്ങളും തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു.

Story first published: Thursday, November 3, 2022, 17:25 [IST]
Other articles published on Nov 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+