വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ബുംറയ്ക്കു പകരം മൊഹ്‌സിന്‍ മതി! സര്‍പ്രൈസ് നിര്‍ദേശവുമായി ഫാന്‍സ്

പരിക്കു കാരണം ബുംറ പിന്‍മാറിയിരുന്നു

പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിക്കില്ലെന്നു ഉറപ്പായിരിക്കെ പകരക്കാരന്‍ ആരെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന ചോദ്യം. പുറംഭാഗത്തിനേറ്റ ഗുരുതരമായ പരിക്കാണ് ബുംറയ്ക്കു ലോകകപ്പ് നഷ്ടമാക്കിയത്. പരിക്ക് വില്ലനായത് കാരണം അദ്ദേഹത്തിനു നഷ്ടമാവുന്ന രണ്ടാമത്തെ വലിയ ടൂര്‍ണമെന്റ് കൂടിയാണിത്. യുഎഇയില്‍ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പിലും പരിക്കു കാരണം ബുംറയ്ക്കു കളിക്കാനായിരുന്നില്ല.

Also Read: IND vs SA: വീണ്ടും ഡെക്ക്, വന്‍ നാണക്കേട് കുറിച്ച് രോഹിത്! ആദ്യ ഇന്ത്യന്‍ നായകന്‍Also Read: IND vs SA: വീണ്ടും ഡെക്ക്, വന്‍ നാണക്കേട് കുറിച്ച് രോഹിത്! ആദ്യ ഇന്ത്യന്‍ നായകന്‍

മൊഹ്‌സിന്‍ മതി

മൊഹ്‌സിന്‍ മതി

ബുംറയുടെ പകരക്കാരനായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു പല പേസര്‍മാരുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്. പരിചയസമ്പന്നായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ ഫാന്‍സ് ഒരു സര്‍പ്രൈസ് താരത്തെ പകരക്കാരനായി നിര്‍ദേശിച്ചിരിക്കുകയാണ്. ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട പേസര്‍ മൊഹ്‌സിന്‍ ഖാനാണ് ഈ ബൗളര്‍. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെ മൊഹ്‌സിന്‍ ഏറെ കൈയടി വാങ്ങിയിരുന്നു.

ഐപിഎല്ലിലൂടെ അരങ്ങേറി

ഐപിഎല്ലിലൂടെ അരങ്ങേറി

24 കാരനും ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായ മൊഹ്‌സിന്‍ ഖാന്‍ ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല. എന്നിട്ടും ജസ്പ്രീത് ബുംറയ്ക്കു പകരം അദ്ദേഹത്തെ ഇന്ത്യ പരിഗണിക്കമെന്നാണ് ചിലരുടെ അഭിപ്രായം. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ ടീമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ ടീം പ്ലേഓഫിലും കടന്നിരുന്നു.

Also Read:IND vs SA T20: ആദ്യ മത്സരം ജയിച്ചു, പക്ഷെ ഇന്ത്യ സന്തോഷിക്കാന്‍ വരട്ടെ!, മൂന്ന് ആശങ്കകള്‍

മികച്ച പ്രകടനം

മികച്ച പ്രകടനം

ഫ്രാഞ്ചൈസിക്കായി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 5.96 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളെടുത്തതോടെയാണ് മൊഹ്‌സിന്‍ ഖാന്‍ ഏറെ പ്രശംസിക്കപ്പെട്ടത്. ന്യൂബോളിലും ഡെത്ത് ഓവറുളിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ താരത്തിനു സാധിക്കുകയും ചെയ്തു. പക്ഷെ മൊഹ്‌സിനേക്കാള്‍ നേരത്തേ ഇന്ത്യക്കായി അരങ്ങേറാന്‍ ഭാഗ്യമുണ്ടായത് ഉമ്രാന്‍ മാലിക്കിനായിരുന്നു.

പരിചയസമ്പത്ത് കൊണ്ട് കാര്യമില്ല

പരിചയസമ്പത്ത് കൊണ്ട് കാര്യമില്ല

മൊഹ്‌സിന്‍ ഖാനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തണം. 2007ലെ ലോകകപ്പില്‍ യുവതാരങ്ങളെയായിരുന്നു നമ്മള്‍ ടീമിലെടുത്തത്. പരിചയസമ്പത്ത്, പരിചയസമ്പത്ത് എന്നു പറഞ്ഞ് മോങ്ങിയിട്ട് കഴിഞ്ഞ രണ്ട്- മൂന്ന് ലോകകപ്പുകള്‍ കഴിഞ്ഞുപോയെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ജസ്പ്രീത് ബുംറയ്ക്കു ഏറ്റവും അനുയോജ്യനായ പകരക്കാരന്‍ മുഹമ്മദ് ഷമിയോ, ഉമ്രാന്‍ മാലിക്കോയൊന്നുമല്ല. ഉയരം കൂടിയ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍, ന്യൂബോളില്‍ മാത്രമല്ല എല്ലാ ഘട്ടത്തിലും നന്നായി ബൗള്‍ ചെയ്യുന്നയാള്‍, അദ്ദേഹം മോശമല്ലാതെ ബാറ്റിങും ചെയ്യും- അത് മൊഹ്‌സിന്‍ ഖാനാണ് ! എന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ബുംറയുടെ ഒരേയൊരു പകരക്കാരന്‍

ബുംറയുടെ ഒരേയൊരു പകരക്കാരന്‍

ജസ്പ്രീത് ബുംറയ്ക്കു പകരം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മൊഹ്‌സിന്‍ ഖാനെ ഉള്‍പ്പെടുത്താനുള്ള പെറ്റീഷനാണിത്. നിങ്ങളുടെ പിന്തുണ കാണിക്കാന്‍ ഇതു ലൈക്ക് ചെയ്യൂവെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഐപിഎല്ലിനു ശേഷം ഒരു ടി20യില്‍പ്പോലും കളിച്ചിട്ടില്ലാത്ത മുഹമ്മദ് ഷമിയെ ടീമിലെടുക്കാനാണ് നമ്മുടെ പ്ലാനെങ്കില്‍ പകരം മൊഹ്‌സിന്‍ ഖാനെ കൊണ്ടു വരണം. അദ്ദേഹമാണ് ഇപ്പോള്‍ ജസ്പ്രീത് ബുംറയുടെ ഒരേയൊരു പകരക്കാരനെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

മറ്റു ഓപ്ഷനുകള്‍ വേറെയില്ല

മറ്റു ഓപ്ഷനുകള്‍ വേറെയില്ല

മൊഹ്‌സിന്‍ ഖാനെ പോലെയൊരാളെ ബിസിസിഐ ഈ വര്‍ഷമാദ്യം തന്നെ കണ്ടെത്തി വളര്‍ത്തിയെടുക്കണമായിരുന്നു. ഇപ്പോള്‍ ജസ്പ്രീത് ബുംറയുടെ അവസാന മിനിറ്റിലെ പരിക്ക് വലിയ തിരിച്ചടി തന്നെയാണ്. മുഹമ്മദ് ഷമിയിലേക്കു പോവുകയല്ലാതെ ടീം മാനേജ്‌മെന്റിനു മറ്റു ഓപ്ഷനുകള്‍ വേറെയില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, September 29, 2022, 22:07 [IST]
Other articles published on Sep 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X