വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യന്‍ ഫ്‌ളോപ്പ് ഷോയ്ക്ക് ഒരു കാരണം മാത്രം! ചൂണ്ടിക്കാട്ടി മുന്‍ വിന്‍ഡീസ് നായകന്‍

ഇന്ത്യ സെമിയില്‍ തോല്‍ക്കുകയായിരുന്നു

rohit

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ വാനോളം പ്രതീക്ഷകളുമായി വന്ന ടീം ഇന്ത്യ സെമി ഫൈനലില്‍ നാണംകെട്ടാണ് പുറത്തായത്. ഇംഗ്ലണ്ടിനോടു പൊരുതാന്‍ പോലും കഴിയാതെ പത്ത് വിക്കറ്റിനു ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശേഷം 168 റണ്‍സ് അടിച്ചെടുത്തിട്ടും ഇതു പ്രതിരോധിക്കാനാവാതെ ടീം വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തി. സെമി ദുരന്തത്തിനു ശേഷം ക്യാപ്റ്റന്‍ രോഹിത്, കോച്ച് രാഹുല്‍ ദ്രാവിഡ്, കളിക്കാര്‍ എന്നിവരെല്ലാം ഏറെ വിമര്‍ശനങ്ങളും പരിഹാസവുമെല്ലാം നേരിട്ടിരുന്നു.

Also Read: T20 World Cup 2022: മോര്‍ഗനെ രോഹിത് കണ്ടു പഠിക്കണം! സൂപ്പര്‍ ടീമിനെ തയ്യാറാക്കി പടിയിറങ്ങിAlso Read: T20 World Cup 2022: മോര്‍ഗനെ രോഹിത് കണ്ടു പഠിക്കണം! സൂപ്പര്‍ ടീമിനെ തയ്യാറാക്കി പടിയിറങ്ങി

ഭൂരിഭാഗം പേരും രോഹിത്തിനെയും ദ്രാവിഡിനെയുമാണ് രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍ ഇന്ത്യന്‍ പതനത്തിന്റെ യഥാര്‍ഥ കാരണം ഇവരൊന്നുമല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ലോകകപ്പ് വിന്നിങ് നായകന്‍ ഡാരന്‍ സമി. രണ്ടു തവണ ടി20 ലോകകപ്പ് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഏക നായകനും അദ്ദേഹമാണ്. 2012, 16 ലോകകപ്പുകളിലാണ് സമിക്കു കീഴില്‍ വിന്‍ഡീസ് കപ്പുയര്‍ത്തിയത്.

വിദേശ ലീഗുകളില്‍ കളിക്കുന്നില്ല

വിദേശ ലീഗുകളില്‍ കളിക്കുന്നില്ല

വിദേശ ടി20 ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നില്ലെന്നും അതു തന്നെയാണ് ഈ ലോകകപ്പില്‍ ടീമിന്റെ പുറത്താവലിനു കാരണമെന്നു തനിക്കു തോന്നുന്നതെന്നും ഡാരന്‍ സമി ചൂണ്ടിക്കാട്ടി.
ഇന്ത്യയെ നോക്കൂ. ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗായ ഐപിഎല്‍ അവര്‍ക്കാണ്. പക്ഷെ അവരുടെ കളിക്കാര്‍ക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലീഗുകളില്‍ കളിച്ചുള്ള അനുഭവസമ്പത്തില്ലെന്നും സമി പറഞ്ഞു.

മറ്റു ലീഗുകളില്‍ കളിച്ചവര്‍ തിളങ്ങി

മറ്റു ലീഗുകളില്‍ കളിച്ചവര്‍ തിളങ്ങി

ഈ ടി20 ലോകകപ്പ് നോക്കുകയാണെങ്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടി20 ലീഗുകളില്‍ കളിച്ച് പരിചയമുള്ള താരങ്ങള്‍ തിളങ്ങിയതായി നമുക്ക് കാണാന്‍ സാധിക്കും. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ അലെക്‌സ് ഹേല്‍സ്, ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡന്‍ തുടങ്ങിയവരെ നോക്കൂ. ഇവര്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ കളിക്കുന്നവരാണ്. ഇംഗ്ലണ്ടിനു ഓസ്‌ട്രേലിയയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ സാധിച്ചതിന്റെ കാരണവും ഇതു തന്നെയാണെന്നു ഡാരന്‍ സമി നിരീക്ഷിച്ചു.

Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

ഇംഗ്ലണ്ട് സമ്പൂര്‍ണ ടീം

ഇംഗ്ലണ്ട് സമ്പൂര്‍ണ ടീം

ഈ ടി20 ലോകകപ്പിലെ ഒരു സമ്പൂര്‍ണ ടീമെന്നു ഇംഗ്ലണ്ടിനെ വിശേഷിപ്പിക്കാം. ചാംപ്യന്‍മാരാവാന്‍ ഏറ്റവും യോഗ്യതയുള്ളവരും അവരായിരുന്നു. സമ്മര്‍ദ്ദമുണ്ടാക്കിയ എല്ലാ മല്‍സരങ്ങളിലും തങ്ങളാണ് മികച്ച ഓള്‍റൗണ്ട് ടീമെന്നു ഇംഗ്ലണ്ട് കാണിച്ചു തന്നുവെന്നും ഡാരന്‍ സമി അഭിപ്രായപ്പെട്ടു.
സാഹചര്യങ്ങള്‍ക്കു അനുസരിച്ച് പൊരുത്തപ്പെടാന്‍ എല്ലായ്‌പ്പോഴും ഇംഗ്ലണ്ടിനു കഴിഞ്ഞിട്ടുണ്ട്. പെര്‍ത്തില്‍ അഫ്ഗാനിസ്താനെതിരയാണെങ്കിലും പിന്നീട് ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയാണെങ്കിലും ആവശ്യമായ സമയത്ത് ടെംപോ ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനു സാധിച്ചതായും ഡാരന്‍ സമി വിലയിരുത്തി.

Also Read: ഒടുവില്‍ ബിസിസിഐക്ക് ബോധം വന്നു, ഇംഗ്ലണ്ട്, ഓസീസ് ശൈലി പിന്തുടരും! മാറ്റം ഇങ്ങനെ

സെമിയിലും ഫൈനലിലും കണ്ടു

സെമിയിലും ഫൈനലിലും കണ്ടു

സെമി ഫൈനലിലും ഫൈനലിലുമെല്ലാം ഇംഗ്ലണ്ടിന്റെ ആധിപത്യം നമുക്ക് കാണാന്‍ സാധിച്ചു. ഫൈനലില്‍ വെറും 137 റണ്‍സാണ് അവര്‍ക്കു ചേസ് ചെയ്യേണ്ടിയിരുന്നത്. ഇംഗ്ലണ്ട് അതു സാധിച്ചെടുക്കുകയും ചെയ്തു. ഇതാണ് ബാറ്റിങ് ലൈനപ്പിന്റെ പക്വത. ആവശ്യം മനസ്സിലാക്കി അതിനു അനുസരിച്ച് കളിക്കുകയും ചെയ്യുന്നു. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഏറ്റവും അഡാപ്റ്റബിള്‍ ടീം ഇംഗ്ലണ്ടായിരുന്നു. അവര്‍ തന്നെയാണ് ഈ ലോകകപ്പ് അര്‍ഹിച്ചിരുന്നതെന്നും ഡാരന്‍ സമി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, November 14, 2022, 18:51 [IST]
Other articles published on Nov 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X