ഒടുവില്‍ ബിസിസിഐക്ക് ബോധം വന്നു, ഇംഗ്ലണ്ട്, ഓസീസ് ശൈലി പിന്തുടരും! മാറ്റം ഇങ്ങനെ

മുംബൈ: ടി20 ലോകകപ്പ് സെമിയിലെ വന്‍ തോല്‍വിയുടെ ക്ഷീണത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഇന്ത്യ. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനുമടക്കം ടീമിലെ പലര്‍ക്കും എട്ടിന്റെ പണി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐയെന്നാണ് വിവരം. എന്തായാലും ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണി തന്നെ ഉണ്ടായേക്കുമെന്ന കാര്യം ഉറപ്പാണ്.
ഏറെ നാളുകളായി ഇന്ത്യ ചര്‍ച്ച ചെയ്തിരുന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയിലേക്ക് ഇന്ത്യന്‍ ടീം മാറുകയാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. എല്ലാ ഫോര്‍മാറ്റിലും ഒരു നായകനെന്ന രീതിയില്‍ ഏറെ നാളുകളായി ഇന്ത്യ പിന്തുടര്‍ന്ന് വരുന്നത്. പല ടീമുകളും സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വിജയകരമായി നടപ്പാക്കുമ്പോഴും ഇന്ത്യ അതിനോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ നിര്‍ണ്ണായക മാറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്.

നായകന്മാരുടെ സമ്മര്‍ദ്ദം കുറക്കുക ലക്ഷ്യം
മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനാവുമ്പോള്‍ പലപ്പോഴും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നുവെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. രോഹിത് ശര്‍മയെ മികച്ച ക്യാപ്റ്റനെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശേഷിപ്പിക്കാം. എന്നാല്‍ അവസാനത്തെ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയിലെ പ്രകടനം നോക്കുമ്പോള്‍ രോഹിത് വളരെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വ്യക്തം. നായകന്മാരുടെ സമ്മര്‍ദ്ദം കുറക്കാന്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ടെസ്റ്റിലും ഏകദിനത്തിലും രോഹിത്
ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശര്‍മയെ നായകനാക്കി മുന്നോട്ട് പോകാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യ രോഹിത്തിന് കീഴില്‍ നിരാശപ്പെട്ടെങ്കിലും പൂര്‍ണ്ണമായും തഴയാനുള്ള സമയമായിട്ടില്ല. മികച്ച റെക്കോഡുള്ള നായകനാണ് രോഹിത്. അതുകൊണ്ട് തന്നെ ഇന്ത്യ 2023ലെ ഏകദിന ലോകകപ്പിലും രോഹിത്തിന് അവസരം നല്‍കും. രോഹിത്തിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്. മറ്റൊരു പ്രധാന പ്രശ്‌നം ഫിറ്റ്‌നസാണ്. രണ്ടും രോഹിത്തിന്റെ കൈയിലുള്ള കാര്യമായതിനാല്‍ കാത്തിരുന്ന് കാണാം.

ടി20യില്‍ ഹര്‍ദിക് പാണ്ഡ്യ
ടി20യില്‍ ഇന്ത്യയുടെ നായകനായി ഹര്‍ദിക് പാണ്ഡ്യയെത്തിയേക്കുമെന്നാണ് വിവരം. ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ത്തന്നെ ഐപിഎല്‍ കിരീടം ചൂടിച്ച നായകനാണ് ഹര്‍ദിക്. കൂടാതെ ആക്രമണോത്സകതയുള്ള നായകന്‍ കൂടിയാണ്. പ്രധാന മത്സരങ്ങളില്‍ സമ്മര്‍ദ്ദം ബാധിക്കാതെ കളിക്കാനും ഹര്‍ദിക്കിന് മികവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ടി20 ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഹര്‍ദിക്കിന് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്.

ന്യൂസീലന്‍ഡ്-ഓസീസ് പരമ്പരക്ക് ശേഷം മാറ്റം
ഇന്ത്യയുടെ അടുത്ത പരമ്പര ന്യൂസീലന്‍ഡിനെതിരെയാണ്. മൂന്ന് ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പരമ്പര. ഇതിന് ശേഷം ബംഗ്ലാദേശിനെതിരേ പരമ്പരയുടെ. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ഹോം പരമ്പരകള്‍ക്ക് ശേഷമാവും ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരികയെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ജനുവരിയിലാവും നിര്‍ണ്ണായക മാറ്റമുണ്ടാവുക. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ല ഭാവി പരിഗണിക്കുമ്പോള്‍ ഇത്തരമൊരു മാറ്റം നല്ലതായിരിക്കും.
Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

രാഹുലും റിഷഭും വൈസ് ക്യാപ്റ്റന്മാര്‍
ഏകദിനത്തിലും ടെസ്റ്റിലും വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും വിമര്‍ശനം നേരിട്ടവരിലൊരാള്‍ കെ എല്‍ രാഹുലാണ്. മെല്ലപ്പോക്ക് ബാറ്റിങ് നടത്തി പവര്‍പ്ലേ കുളമാക്കിയ രാഹുലിനെ ഇന്ത്യ പുറത്താക്കണമെന്ന ആവിശ്യം ശക്തമാണെങ്കിലും അത്ര പെട്ടെന്നൊന്നും ഇന്ത്യ രാഹുലിനെ കൈവിടില്ല. അതേ സമയം ടി20യില്‍ രാഹുലിന് അവസരം കുറയും. റിഷഭ് പന്തിനെ ടി20യില്‍ വൈസ് ക്യാപ്റ്റനാക്കി മുന്നോട്ട് പോകാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതെന്നതാണ് പുറത്തുവരുന്ന വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications