പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

മുംബൈ: ടി20 ലോകകപ്പ് സെമിയിലെ പുറത്താകല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തകര്‍ത്തിരിക്കുകയാണ്. 10 വിക്കറ്റിന്റെ തോല്‍വിയോടെ മടങ്ങേണ്ടി വന്നത് പേരുകേട്ട ഇന്ത്യന്‍നിരയുടെ മുഖത്തേറ്റ അടിയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇതിന്റെ ക്ഷീണം മാറ്റാന്‍ വലിയ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. എന്നാല്‍ അതൊട്ടും എളുപ്പമല്ല. അടിമുടി മാറ്റം തന്നെ ഇന്ത്യ വരുത്തേണ്ടതായുണ്ട്.
നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റുമെന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. യുവ ഇന്ത്യയെ ടി20യില്‍ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം മാനേജ്‌മെന്റ്. ഇന്ത്യക്ക് ഓരോ ബാറ്റിങ് പൊസിഷനിലേക്കും ഭയമില്ലാതെ കളിക്കുന്ന താരങ്ങളെയാണ് ആവിശ്യം. ഇതില്‍ പ്രധാനപ്പെട്ടത് ഫിനിഷറെയാണ്. ദിനേഷ് കാര്‍ത്തികിന്റെ കരിയര്‍ അവസാനിക്കുന്നതോടെ പുതിയൊരു ഫിനിഷറെ ഇന്ത്യക്ക് ആവിശ്യമാണ്. ഇതുവരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാത്തവരില്‍ നിന്ന് ഇന്ത്യക്ക് ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ തെവാത്തിയ
ഐപിഎല്ലിലൂടെ നിരന്തരം മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഫിനിഷറാണ് രാഹുല്‍ തെവാത്തിയ. സ്പിന്‍ ഓള്‍റൗണ്ടറായ താരം ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ രാഹുല്‍ തെവാത്തിയക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് തെവാത്തിയ. അവസാന സീസണിലും വെടിക്കെട്ട് ഫിനിഷിങ് കാഴ്ചവെച്ച തെവാത്തിയ ഭയമില്ലാതെ കളിക്കുന്ന താരമാണ്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് തെവാത്തിയ. വലിയ ബാറ്റിങ് ശൈലി അവകാശപ്പെടാനാവില്ലെങ്കിലും കടന്നാക്രമിക്കാന്‍ കഴിവുണ്ട്. അതുകൊണ്ട് തന്നെ ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് തെവാത്തിയയെ പരിഗണിക്കാം.

ഷാരൂഖ് ഖാന്‍
തമിഴ്‌നാടിനായി ഗംഭീര പ്രകടനം നടത്തുന്ന താരമാണ് ഷാരൂഖ് ഖാന്‍. വലം കൈയന്‍ പവര്‍ ഹിറ്ററായ താരത്തിന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാനാവും. എന്നാല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ചപ്പോള്‍ ഫിനിഷറെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ ഷാരൂഖിനായിട്ടില്ല. എങ്കിലും മികച്ച പരിശീലനവും പിന്തുണയും ലഭിച്ചാല്‍ ഇതിഹാസമായി മാറാന്‍ കഴിവുള്ള താരമാണ് ഷാരൂഖ് ഖാന്‍. ഉയര്‍ന്ന കായിക ക്ഷമതയുള്ള താരത്തിന് വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഭയമില്ല. അതുകൊണ്ട് തന്നെ ഷാരൂഖിനെയും ഭാവിയിലെ ഫിനിഷറായി ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.
Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

ജിതേഷ് ശര്‍മ
വിദര്‍ഭയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്തുകള്‍ ആവിശ്യമില്ലാത്ത താരമാണ് ജിതേഷ് ശര്‍മ. ഭയമില്ലാതെ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് ജിതേഷിന്റേത്. അവസാന ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം നടത്തിയ പ്രകടനത്തോടെ താരം ശ്രദ്ധ പിടിച്ചുപറ്റി. 12 മത്സരത്തില്‍ നിന്ന് 234 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 163.64 ആണ്. ഇന്ത്യക്ക് ടി20യില്‍ മുതല്‍ക്കൂട്ടാവാന്‍ കരുത്തുള്ള താരമാണ് ജിതേഷ് ശര്‍മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications