വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: എതിരാളി ഇന്ത്യയെങ്കില്‍ എന്താവും തന്ത്രം? തുറന്നു പറഞ്ഞ് ബാബര്‍

ഞായറാഴ്ചയാണ് കലാശപ്പോരാട്ടം

ടി20 ലോകകപ്പില്‍ ആധികാരിക വിജയവുമായി മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍ ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ്. ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഏഴു വിക്കറ്റിന്റെ അനായാസ വിജയവുമായിട്ടാണ് ബാബര്‍ ആസവും സംഘവും ഫൈനലില്‍ കടന്നിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സെമി ഫൈല്‍ പോലുമെത്താതെ പുറത്താവുമെന്ന് എല്ലാവരും ഉറപ്പിച്ച ടീമായിരുന്നു പാകിസ്താന്‍.

Also Read: ആ ഒരൊറ്റ പന്ത് മതി, അവന്‍ വീഴും! സൂര്യകുമാറിനെ വീഴ്ത്താനുള്ള തന്ത്രം റെഡിയെന്ന് ബട്ട്‌ലര്‍Also Read: ആ ഒരൊറ്റ പന്ത് മതി, അവന്‍ വീഴും! സൂര്യകുമാറിനെ വീഴ്ത്താനുള്ള തന്ത്രം റെഡിയെന്ന് ബട്ട്‌ലര്‍

പാക് സെമി പ്രവേശനം

പാക് സെമി പ്രവേശനം

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് പുറത്താവലിന്റെ വക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ പാകിസ്താന്‍ സെമിയിലെത്തുകയായിരുന്നു. പക്ഷെ സെമിയില്‍ ചാംപ്യന്‍മാരെപ്പോലെയാണ് പാക് ടീം കളിച്ചു ജയിച്ചത്. ഇനി ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യയുമെത്തിയാല്‍ ഡ്രീം ഫൈനലിനാവും മെല്‍ബണ്‍ സാക്ഷിയാവുക. കലാശക്കളിയില്‍ ഇന്ത്യയാണ് എതിരാളിയെങ്കില്‍ എന്തായിരിക്കും പാക് ടീമിന്റെ സ്ട്രാറ്റെജിയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ ബാബര്‍ ആസം. സെമിയിലെ വിജയത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രം എന്തായിരിക്കും?

തന്ത്രം എന്തായിരിക്കും?

ഫൈനലില്‍ എതിരാളികളായി ആരു തന്നെ വന്നാലും തന്ത്രം എന്തായിരിക്കുമെന്നു ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നു ബാബര്‍ ആസം വ്യക്തമാക്കി. എതിരാളി ആരു തന്നെയായാലും കഴിവിന്റെ 100 ശതമാനവും നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുക. സമ്മര്‍ദ്ദം തീര്‍ച്ചയായും ഉണ്ടാവും. അതിനെ മറികടന്ന് നന്നായി പെര്‍ഫോം ചെയ്യാനായിരിക്കും ടീം ശ്രമിക്കുക. ഫൈനലില്‍ കളിക്കുമ്പോള്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടാവുമെന്നും ബാബര്‍ പറഞ്ഞു.

Also Read: T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍

ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കും

ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കും

വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ അതിജീവിച്ചാണ് പാകിസ്താന്‍ ഇപ്പോള്‍ ഫൈനലില്‍ കടന്നിരിക്കുന്നത്. ഈ തരത്തിലുള്ള കടമ്പകളെ മറികടന്ന് ഫൈനലില്‍ എത്തിയാല്‍ ഫിയര്‍ലെസ് ക്രിക്കറ്റ് തന്നെയായിരിക്കും കൡക്കുക.
ടൂര്‍ണമെന്റിലെ അവസാനത്തെ മൂന്ന്-നാലു മല്‍സരങ്ങളിലേതു പോലെയുള്ള പ്രകടനം ഫൈനലിലും തുടരാന്‍ പാകിസ്താന്‍ ശ്രമിക്കുമെന്നും ബാബര്‍ ആസം വ്യക്തമാക്കി.

ഫൈനലില്‍ ആര്‍ക്കെതിരേ കളിക്കണം?

ഫൈനലില്‍ ആര്‍ക്കെതിരേ കളിക്കണം?

ഫൈനലില്‍ ഇന്ത്യ, ഇംഗ്ലണ്ട് ഇവരില്‍ ആര്‍ക്കെതിരേ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ചിരിയിലൂടെയായിരുന്നു ബാബര്‍ ആസമിന്റെ മറുപടി. അല്‍പ്പനേരത്തേക്ക് വാക്കുകള്‍ കിട്ടാതെ അദ്ദേഹം തപ്പിത്തടയുകയും ചെയ്തു.
ഫൈനലില്‍ ആരാവും എതിരാളികളെന്നു ചിന്തിക്കുന്നില്ലെന്നും ആര്‍ക്കെതിരേയായാലും കളിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും ബാബര്‍ ചിരിയോടെ പറഞ്ഞു.

Also Read: T20 World Cup 2022: ഇന്ത്യ പെര്‍ഫക്ടല്ല, മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തണം!, എന്തൊക്കെയെന്നറിയാം

സെമിയിലെ പ്രകടനത്തില്‍ സന്തോഷം

സെമിയിലെ പ്രകടനത്തില്‍ സന്തോഷം

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ പാകിസ്താന്‍ ടീമിന്റെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ടെന്നു ബാബര്‍ ആസം വ്യക്തമാക്കി. ആദ്യം തന്നെ ദൈവത്തോടു നന്ദി പറയുകയാണ്. ന്യൂസിലാന്‍ഡിനെതിരേ എല്ലാ മേഖലയിലും പാക് ടീം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ 12 മാച്ചിനു ശേഷം ടീം ശരിയായ താളത്തിലേക്കു വന്നു കഴിഞ്ഞിരുന്നു. സെമിയിലും ഇതു തുടരാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഇനിയൊരു മല്‍സരം കൂടി ടീമിനു ബാക്കിയുണ്ട്. അതിലും കൂടുതല്‍ ശ്രദ്ധിക്കാനും പ്രകടനം ആവര്‍ത്തിക്കാനുമായിരിക്കും ശ്രമമെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു.

ഉജ്ജ്വല ജയം

ഉജ്ജ്വല ജയം

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലില്‍ പാകിസ്താന്‍ കാഴ്ചവച്ചത്. നേരത്തേ സൂപ്പര്‍ 12ലെ മരണ ഗ്രൂപ്പായ ഒന്നില്‍ നിന്നും ചാംപ്യന്‍മാരായി സെമിയിലെത്തിയ കിവികള്‍ പാകിസ്താനെതിരേ ഫേവറിറ്റുകളായിരുന്നു. പക്ഷെ മല്‍സരത്തിലുടനീളം ന്യൂസിലാന്‍ഡിനെതിരേ നിഷ്പ്രഭരാക്കിയാണ് പാകിസ്താന്‍ വിജയം കൊയ്തത്.
ആദ്യം ബൗളിങില്‍ കിവികളെ കുരുക്കിട്ട പാകിസ്താന്‍ പിന്നീട് റണ്‍ചേസില്‍ അവരെ തല്ലിച്ചതയ്ക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ് നല്‍കിയ 153 റണ്‍സെന്ന വിജയലക്ഷ്യം ഒരു ഘട്ടത്തിലും പാകിസ്താനെ ഭയപ്പെടുത്തിയില്ല. ഓപ്പണിങില്‍ ബാബര്‍ ആസം- മുഹമ്മദ് റിസ്വാന്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ പാകിസ്താന്‍ വിജയമുറപ്പിച്ചിരുന്നു.

Story first published: Wednesday, November 9, 2022, 19:52 [IST]
Other articles published on Nov 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X