T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ സെമി പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇംഗ്ലണ്ടും ഇന്ത്യയും. രണ്ട് ടീമും വമ്പന്‍ താരനിരയുള്ളവരായതിനാല്‍ ആര് ജയിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നിലവിലെ ഫോമില്‍ ഇംഗ്ലണ്ടിനെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തുക ഇന്ത്യക്ക് കടുപ്പമായിരിക്കും.
ഇന്ത്യയുടെ ബൗളര്‍മാരും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത്. ന്യൂബോളില്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിങ്ങും തിളങ്ങുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ഇംഗ്ലണ്ട് നായകനും ഓപ്പണറുമായ ജോസ് ബട്‌ലറെ തുടക്കത്തിലേ മടക്കാനാവുമോയെന്നതിനെ ആശ്രയിച്ചാവും ഇന്ത്യയുടെ വിജയ സാധ്യതകളെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബട്‌ലര്‍.

ഒരാളെയും ഭയമില്ല
എന്റെ മത്സരത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. കരിയറില്‍ മറ്റുള്ള ബൗളര്‍മാരെക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ചില ബൗളര്‍മാര്‍ ഉണ്ടാവുമെന്നത് വസ്തുതയാണ്. ചിലപ്പോള്‍ അവര്‍ക്കെതിരേ നല്ല പ്രകടനവും ചിലപ്പോള്‍ മോശം പ്രകടനവും ഉണ്ടാവാം. എന്നാല്‍ ആരെയും ഭയപ്പെടുന്നില്ല. എപ്പോഴും മികച്ച തയ്യാറെടുപ്പുകളോടെയാണ് ഇറങ്ങുന്നത്. ബൗളര്‍മാരെ നോക്കിയല്ല പന്തിനെ നോക്കിയാണ് കളിക്കുന്നത്- ബട്‌ലര്‍ പറഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ ന്യൂബോളിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബട്‌ലര്‍.

ആവേശ മത്സരത്തിനായി കാത്തിരിക്കുന്നു
ഇന്ത്യ ശക്തരായ താരങ്ങളുടെ നിരയാണ്. അതുകൊണ്ട് തന്നെ മികച്ചൊരു മത്സരം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ലോകത്തിലെ മികച്ച സ്‌റ്റേഡിയത്തിലൊന്നില്‍ ഇന്ത്യയെപ്പോലെ കരുത്തരായ ടീമിനെ നേരിടുമ്പോള്‍ ആവേശമുണ്ട്. ഒരു താരമെന്ന നിലയില്‍ ഇത്തരം വെല്ലുവിളികളെ നേരിടണമെന്നതാണ് കരുതുന്നത്- ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും ലിയാം ലിവിങ്‌സ്റ്റണുമെല്ലാം പ്രതീക്ഷക്കൊത്ത പ്രകടനമല്ല സൂപ്പര്‍ 12ല്‍ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് നിലവില്‍ മുന്‍തൂക്കം അവകാശപ്പെടാം.

ആത്മവിശ്വാസത്തോടെ ഇന്ത്യ
ഇന്ത്യയെ സംബന്ധിച്ച് പറഞ്ഞാല്‍ ആത്മവിശ്വാസമേറെ. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് കൂടി ക്ലിക്കായാല്‍ ഇന്ത്യ ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയര്‍ത്തും. വിരാട് കോലിയും സൂര്യകുമാര്‍ യാദവും മികച്ച ഫോമിലാണ് കളിക്കുന്നത്. ഇരുവരുടേയും പ്രകടനമാണ് സെമിയിലും ഇന്ത്യയുടെ പ്രതീക്ഷ. മധ്യനിരയിലെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതാണ് വാസ്തവം. ഹര്‍ദിക് പാണ്ഡ്യ പന്തുകൊണ്ട് മികവ് കാട്ടുമ്പോഴും ബാറ്റുകൊണ്ട് സ്ഥിരത കാട്ടുന്നില്ല.

വിക്കറ്റ് കീപ്പര്‍ തിളങ്ങണം
വിക്കറ്റ് കീപ്പര്‍മാരായി ദിനേഷ് കാര്‍ത്തികും റിഷഭ് പന്തുമാണ് ഇന്ത്യക്കൊപ്പമുള്ളത്. രണ്ട് പേരും ബാറ്റുകൊണ്ട് മികവ് കാട്ടേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. എന്നാല്‍ മികവിനൊത്ത് ഇരുവരും ഉയരുന്നില്ല. കാര്‍ത്തിക് ഫിനിഷര്‍ റോളില്‍ ഫ്‌ളോപ്പാണ്. റിഷഭ് ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെങ്കിലും അവസരങ്ങള്‍ മുതലാക്കാനാനാവുന്നില്ല. എങ്കിലും ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് റിഷഭിനെ വിശേഷിപ്പിക്കാം. സെമിയില്‍ വിക്കറ്റ് കീപ്പറുടെ ബാറ്റിങ് പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

കണക്കുകളില്‍ ഇന്ത്യക്ക് മുന്‍തൂക്കം
നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 22 തവണയാണ് ടി20യില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 12 തവണ ഇന്ത്യ ജയിച്ചപ്പോള്‍ 10 തവണയാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. ഇതില്‍ അഞ്ച് തവണ ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. ഓസീസ് പിച്ചുകളോടെ ഇന്ത്യന്‍ താരങ്ങള്‍ പൊരുത്തപ്പെട്ട് കഴിഞ്ഞതിനാല്‍ ടീമിന് ആത്മവിശ്വാസമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനൊപ്പം മാച്ച് വിന്നര്‍മാരേറെയായതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications