വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup2021: എട്ടാം നമ്പറില്‍ ആര് വേണം? ശര്‍ദുലോ ദീപകോ? കേമനാരാണെന്ന് പരിശോധിക്കാം

മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകള്‍. ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് യുഎഇയാണ് വേദി. ബിസിസി ഐയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവേണ്ടിയിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ടി20 ലോകകപ്പാണിത്.

ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മുന്നില്‍ കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. യുഎഇയില്‍ കൡച്ച് പരിചയസമ്പത്തുള്ള വലിയ താരനിരതന്നെ ഇന്ത്യക്കൊപ്പമുണ്ട്. ഐപിഎല്ലിന്റെ 2020 സീസണ്‍ നടന്നതും യുഎഇയിലായിരുന്നു. 2021 സീസണിന്റെ രണ്ടാം പാദം നടക്കാന്‍ പോകുന്നതും യുഎഇയിലാണ്.

IND vs ENG: അവന്‍ ടീമിന്റെ നിര്‍ണ്ണായക താരം, എന്നാല്‍ ആ പിഴവ് ആവര്‍ത്തിക്കാതെ നോക്കണം- ലക്ഷ്മണ്‍

ഇന്ത്യയെ സംബന്ധിച്ച് താരക്ഷാമമില്ലാത്ത ടി20 ലോകകപ്പാണ് വരാന്‍ പോകുന്നത്. പരിക്കേറ്റാലും ആശങ്കകളില്ലാതെ ഇന്ത്യക്ക് മുന്നോട്ട് പോകാം. അത്രത്തോളം പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ബൗളിങ് നിരയിലും ഇന്ത്യക്ക് ആശങ്കകള്‍ കുറവാണ്. എന്നാല്‍ എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറാമാരായ ശര്‍ദുല്‍ ഠാക്കൂര്‍-ദീപക് ചഹാര്‍ ഇവരിലാരെ വേണം? ഇന്ത്യയെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണിത്. കണക്കുകള്‍ നിരത്തി ഇവരിലെ കേമനാരെന്ന് കണ്ടെത്താം.


ദേശീയ ടീമിനൊപ്പമുള്ള ശര്‍ദുലിന്റെ പ്രകടനം

ദേശീയ ടീമിനൊപ്പമുള്ള ശര്‍ദുലിന്റെ പ്രകടനം

29കാരനായ ശര്‍ദുല്‍ ഠാക്കൂര്‍ പന്തില്‍ നന്നായി വ്യതിയാനം വരുത്തുന്ന താരമാണ്. 135 ശരാശരിയില്‍ പന്തെറിയുന്ന ശര്‍ദുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അതിവേഗ പന്തുകളേക്കാള്‍ കൂടുതല്‍ സ്ലോ ബോള്‍,നക്കിള്‍ ബോള്‍,ഷോര്‍ട്ട് ബോളുകള്‍ എന്നിവയെ ഒക്കെ ഫലപ്രദമായി ഉപയോഗിക്കുന്നതാണ് ശര്‍ദുലിന്റെ രീതി. രണ്ട് ടെസ്റ്റില്‍ നിന്ന് 73 റണ്‍സും 7 വിക്കറ്റും 15 ഏകദിനത്തില്‍ നിന്ന് 107 റണ്‍സും 22 വിക്കറ്റും 22 ടി20യില്‍ നിന്ന് 69 റണ്‍സും 31 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. പന്ത് പഴകുമ്പോള്‍ മധ്യ ഓവറില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് ശര്‍ദുല്‍.

ദീപക് ചഹാറിന്റെ ഇന്ത്യന്‍ ടീമിലെ പ്രകടനം

ദീപക് ചഹാറിന്റെ ഇന്ത്യന്‍ ടീമിലെ പ്രകടനം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ വളര്‍ന്നുവന്ന ദീപക് ചഹാര്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യക്കായി അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. അഞ്ച് ഏകദിനത്തില്‍ നിന്ന് 6 വിക്കറ്റും 87 റണ്‍സും 14 ടി20യില്‍ നിന്ന് 20 വിക്കറ്റും 1 റണ്‍സുമാണ് ദീപക് നേടിയിട്ടുള്ളത്. ന്യൂബോളിനെ നന്നായി ഉപയോഗിക്കാന്‍ മികവുള്ള താരമാണ് ദീപക് ചഹാര്‍. കൃത്യമായ ലൈനും ലെങ്തിനോടുമൊപ്പം പന്തിനെ മനോഹരമായ സ്വിങ് ചെയ്യിക്കാനും ദീപകിന് മിടുക്കുണ്ട്. എന്നാല്‍ പന്ത് പഴകുമ്പോള്‍ 28കാരനായ ദീപകിന് മികവ് കുറവാണ്.

IND vs ENG: 'മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും', ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ച് ആകാശ്

ഫസ്റ്റ് ക്ലാസ് പ്രകടനം

ഫസ്റ്റ് ക്ലാസ് പ്രകടനം

ദീപക് ചഹാര്‍ 45 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 126 വിക്കറ്റും 965 റണ്‍സും 48 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 62 വിക്കറ്റും 455 റണ്‍സുമാണ് ദീപകിന്റെ പേരിലുള്ളത്. ശര്‍ദുല്‍ 64 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 214 വിക്കറ്റും 1327 റണ്‍സും 74 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 120 വിക്കറ്റും 516 റണ്‍സുമാണ് ശര്‍ദുലിന്റെ പ്രകടനം. ആഭ്യന്തര ക്രിക്കറ്റില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ പരിവേഷം ലഭിക്കത്തക്ക വിധത്തിലുള്ള പ്രകടനമൊന്നും രണ്ട് പേര്‍ക്കും നടത്താനായിട്ടില്ല.

ടി20യിലെ പ്രകടനങ്ങളുടെ താരതമ്യം

ടി20യിലെ പ്രകടനങ്ങളുടെ താരതമ്യം

ടി20യില്‍ ദീപക് ചഹാര്‍ 20 വിക്കറ്റും ശര്‍ദുല്‍ ഠാക്കൂര്‍ 31 വിക്കറ്റുകളുമാണ് ഇക്കാലയളവില്‍ വീഴ്ത്തിയത്. ഇക്കോണമിയില്‍ കേമന്‍ ദീപകാണ്. പവര്‍പ്ലേ ബൗളറായിരുന്നിട്ടും 7.59 എന്ന മികച്ച ഇക്കോണമി താരത്തിനുണ്ട്. 9.11 ആണ് ശര്‍ദുലിന്റെ ഇക്കോണമി. സ്‌ട്രൈക്കറേറ്റിലും ദീപകാണ് കേമന്‍. 14.68 ആണ് ശര്‍ദുല്‍ ഠാക്കൂറിന്റെ സ്‌ട്രൈക്കറേറ്റ് ദീപകിന്റെ സ്‌ട്രൈക്കറേറ്റ് 15.25ഉും. ദീപകിന്റെ ശരാശരി 19.3,ശര്‍ദുലിന്റേത് 22.29. ഡോട്ട് ബോള്‍ ശരാശരിയിലും ദീപകിനാണ് മുന്‍തൂക്കം. 43.28 ആണ് ദീപകിന്റെ ഡോട്ട് ബോള്‍ ശരാശരി. 36.26 ആണ് ശര്‍ദുലിന്റെ ഡോട്ട് ബോള്‍ ശരാശരി.

ഡെത്ത് ഓവറില്‍ കേമനാര്?

ഡെത്ത് ഓവറില്‍ കേമനാര്?

ടി20 ഡെത്ത് ഓവറില്‍ 8.43 ആണ് ദീപക് ചഹാറിന്റെ ഇക്കോണമി റേറ്റ്. ശര്‍ദുല്‍ ഠാക്കൂറിന്റെ ഇക്കോണമി റേറ്റ് 9.14 ആണ്. 33.9 ആണ് ദീപകിന്റെ ഡോട്ട് ബോള്‍ ശരാശരി. ശര്‍ദുലിന്റേത് 31.54 ആണ് ഡോട്ട് ബോള്‍ ശരാശരി. ഐപിഎല്ലിലെ ഡെത്ത് ഓവര്‍ കണക്കുകളില്‍ ദീപകിന്റെ ഇക്കോണമി 8.3ഉും ശര്‍ദുലിന്റേത് 10.89 ആണ്. ഇരുവരുടെയും ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനം മികച്ചതല്ല. റണ്‍സ് പിടിച്ചുനിര്‍ത്താനും തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനും രണ്ട് പേര്‍ക്കും ശരാശരി മികവ് മാത്രമാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

IND vs ENG: 'കോലിപ്പടയോട് ഇംഗ്ലണ്ട് കണക്ക് തീര്‍ക്കും', മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലണ്ട് താരം

ഐപിഎല്ലിലെ പ്രകടനങ്ങള്‍

ഐപിഎല്ലിലെ പ്രകടനങ്ങള്‍

രണ്ട് പേരും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരങ്ങളാണ്. ദീപക് 53 വിക്കറ്റുകള്‍ നേടിയപ്പോള്‍ 51 വിക്കറ്റുകളാണ് ശര്‍ദുല്‍ വീഴ്ത്തിയത്. ദീപക് ചഹാറിന്റെ ഇക്കോണമി 7.68ഉും ശര്‍ദുലിന്റേത് 9.13ഉും ആണ്.21.58ആണ് ദീപകിന്റെ സ്‌ട്രൈക്കറേറ്റ് 20.71 ആണ് ശര്‍ദുലിന്റെ സ്‌ട്രൈക്കറേറ്റ്. ഡോട്ട് ബോള്‍ ശരാശരിയിലും ദീപകാണ് കേമന്‍. 43.88 ആണ് ദീപക് ചഹാറിന്റെ ഡോട്ട് ബോള്‍ ശരാശരി. 35.89 ആണ് ശര്‍ദുലിന്റെ ഡോട്ട് ബോള്‍ ശരാശരി.

ആര് കളിക്കണം ടി20 ലോകകപ്പ്?

ആര് കളിക്കണം ടി20 ലോകകപ്പ്?

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശര്‍ദുല്‍ ഠാക്കൂറിനെക്കാള്‍ കളിക്കാന്‍ യോഗ്യന്‍ ദീപക് ചഹാറാണ്. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ദീപകിനാണ് മുന്‍തൂക്കം. ശ്രീലങ്കന്‍ പരമ്പരയില്‍ ശ്രദ്ധേയ ബാറ്റിങ് പ്രകടനം നടത്താന്‍ ദീപകിനായി. കൂടാതെ ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനം തന്നെ താരം കാഴ്ചവെച്ചു. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ശര്‍ദുലിനെ ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍,മുഹമ്മദ് ഷമി എന്നിവരെല്ലാം അവസരം തേടുന്നതിനാല്‍ ശര്‍ദുലിനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

T20 World Cup: ആരാധകരെ ഞെട്ടിക്കാന്‍ വിരാട് കോലി, ഈ അഞ്ച് തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവും

Story first published: Friday, August 27, 2021, 12:03 [IST]
Other articles published on Aug 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X