IND vs ENG: 'മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും', ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ച് ആകാശ്
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാലാം തീയ്യതി തുടക്കമാവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയുള്ള പരമ്പരയാണ് വരാന്‍ പോകുന്നത്. മികച്ച താരനിരയുള്ള ഇന്ത്യക്ക് നീണ്ട ഇടവേളക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. വലിയ താരനിരയെത്തന്നെ ഇംഗ്ലണ്ടില്‍ ഒപ്പം കൂട്ടിയ ഇന്ത്യക്ക് പ്ലേയിങ് 11 തിരഞ്ഞെടുക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കും ഇന്ത്യയുടെ ശ്രമം.
Also Read: IND vs ENG: പ്രതിസന്ധിയില്‍ ആരോടൊക്കെ ഉപദേശം തേടും? നാല് പേരെ തിരഞ്ഞെടുത്ത് റിഷഭ് പന്ത്

ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. ബാറ്റിങ് നിരയുടെ പ്രകടനത്തെ ആശ്രയിച്ചാവും പരമ്പരയിലെ ജയ പരാജയങ്ങള്‍ തീരുമാനിക്കപ്പെടുക. വിദേശ മൈതാനത്ത് തിളങ്ങാന്‍ കെല്‍പ്പുള്ള മികച്ച ബൗളിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. ഇത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.
Also Read: പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍, എന്നാല്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷ, മൂന്ന് പേരിതാ

അഞ്ച് ബൗളര്‍മാര്‍ വേണം
മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമടക്കം അഞ്ച് ബൗളര്‍മാര്‍ ടീമില്‍ വേണം. റിഷഭ് പന്ത് ആറാം നമ്പറില്‍ കളിക്കണം. ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്കും തീര്‍ച്ചയായും ബാറ്റുകൊണ്ടും തിളങ്ങാനാവും. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുന്നതാവും ഇന്ത്യന്‍ ടീമിന് കൂടുതല്‍ കെട്ടുറപ്പ് നല്‍കുക. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ എന്നിവരാണ് പേസ് നിരയില്‍ വരേണ്ടത്. ഇംഗ്ലണ്ടിലെ നിലവിലെ കാലാവസ്ഥയില്‍ പന്തിന് ടേണ്‍ ലഭിച്ചേക്കും. നോട്ടിങ്ഹാമില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് ബൗളര്‍മാരുമായി ഇറങ്ങിയേക്കും. എന്നാല്‍ മുന്നോട്ട് പോകുമ്പോള്‍ അഞ്ച് ബൗളര്‍മാര്‍ ആവിശ്യമായി വരുമെന്നാണ് എന്റെ വിലയിരുത്തല്‍-ആകാശ് പറഞ്ഞു.
Also Read: IND vs ENG: 'കോലിപ്പടയോട് ഇംഗ്ലണ്ട് കണക്ക് തീര്‍ക്കും', മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലണ്ട് താരം

പുജാരയേയും വിഹാരിയേയും ഓപ്പണറാക്കരുത്
ഓപ്പണിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രശ്‌നങ്ങളിലില്ല. ശുഭ്മാന്‍ ഗില്ലിന് പകരം അഭിമന്യു ഈശ്വരനെ കളിപ്പിക്കുന്നതില്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസമില്ല. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മായങ്ക് അഗര്‍വാള്‍ ഓപ്പണറായി തിരിച്ചെത്തിയേക്കും. വെള്ളബോളിലെ പ്രകടനം കണ്ടാണ് പൃഥ്വി ഷായെ പരിഗണിച്ചിരിക്കുന്നത്. കെ എല്‍ രാഹുലിനെ മധ്യനിരയിലേക്ക് പരിഗണിക്കുകയാണെങ്കില്‍ രോഹിത് ശര്‍മക്കൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണറാവട്ടെ. ചേതേശ്വര്‍ പുജാരയേയോ ഹനുമ വിഹാരിയേയോ ഓപ്പണറാക്കി പരീക്ഷണം നടത്തരുതെന്നും ആകാശ് അഭിപ്രായപ്പെട്ടു.
Also Read: T20 World Cup: ആരാധകരെ ഞെട്ടിക്കാന്‍ വിരാട് കോലി, ഈ അഞ്ച് തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവും

അഞ്ച് ബൗളര്‍മാരെ പരിഗണിച്ചേക്കില്ല
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരടക്കം അഞ്ച് പേരുമായി ഇറങ്ങിയത് വലിയ തിരിച്ചടിയായിരുന്നു. ഇംഗ്ലണ്ട് തയ്യാറാക്കുന്ന പേസ് പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് എന്തു ചെയ്യാനാവുമെന്ന് കണ്ടറിയണം. അതേ സമയം ഇംഗ്ലണ്ടില്‍ ബാറ്റിങ് കരുത്ത് പ്രധാനമായതിനാല്‍ ഇന്ത്യ ഒരു അധിക ബാറ്റ്‌സ്മാനെക്കൂടി ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. മായങ്ക് അഗര്‍വാള്‍ ഓപ്പണറായാല്‍ മധ്യനിരയില്‍ രാഹുല്‍ എത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications