T20 World Cup: ആരാധകരെ ഞെട്ടിക്കാന്‍ വിരാട് കോലി, ഈ അഞ്ച് തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവും
മുംബൈ: ടി20 ലോകകപ്പ് ഒക്ടോബര്‍ 19ന് ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷയുള്ള ലോകകപ്പാണ് വരാനിരിക്കുന്നത്. ബിസിസി ഐയുടെ മേല്‍നോട്ടത്തില്‍ നടക്കേണ്ട ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തി യുഎഇയിലേക്ക് വേദി മാറ്റുകയായിരുന്നു.
Also Read: IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്, ഇന്ത്യയുടെ ടോപ് ത്രീ ഇതാ, തലപ്പത്ത് സ്പിന്നര്‍

ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത് പ്രതിഭാശാലികളുടെ നീണ്ടനിരയുള്ളതിനാല്‍ ഇത്തവണ സെലക്ടര്‍മാര്‍ക്ക് പണി കൂടും. ഐപിഎല്‍2021ന്റെ രണ്ടാം പാദം ടി20 ലോകകപ്പിന് തൊട്ടുമുമ്പ് നടക്കാനുള്ളതിനാല്‍ അവസാന സമയത്തെ ഫോമും വിലയിരുത്തിയാവും ഇന്ത്യ ടീം തിരഞ്ഞെടുക്കാന്‍ സാധ്യത. ഇന്ത്യന്‍ നായകനെന്ന നിലയില്‍ കോലിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഈ ലോകകപ്പ്. അതിനാല്‍ത്തന്നെ എന്ത് സാഹസത്തിലൂടെയും കിരീടമാവും അദ്ദേഹത്തിന്റെ ലക്ഷ്യം. ആരാധകരെ ഞെട്ടിച്ച് കോലിയെടുക്കാന്‍ സാധ്യതയുള്ള അഞ്ച് തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്ലേയിങ് 11ല്‍ മൂന്ന് സ്പിന്നര്‍മാര്‍
സ്പിന്‍ നിരയില്‍ മൂന്ന് പേരെ വിരാട് കോലി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. യുസ് വേന്ദ്ര ചഹാല്‍ മുഖ്യ സ്പിന്നറായിത്തന്നെ തുടരുമ്പോള്‍ 2020 ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നിവരെയും പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ കോലി തയ്യാറാവുമോയെന്നാണ് കണ്ടറിയേണ്ടത്. രവീന്ദ്ര ജഡേജക്കും അവസരം നല്‍കണം. രണ്ട് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരുമെന്ന ശൈലിയില്‍ കോലി ബൗളിങ് നിരയെ ഇറക്കുമോയെന്ന് കണ്ടറിയാം.
Also Read:IND vs ENG: ഇംഗ്ലണ്ടില്‍ രോഹിത് 'ഹിറ്റാകുമോ', വെടിക്കെട്ട് ഓപ്പണറുടെ മൂന്ന് മികച്ച പ്രകടനങ്ങളിതാ

ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം കോലി
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഇറങ്ങിയേക്കുമെന്നാണ് ഇതുവരെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. എന്നാല്‍ ഓപ്പണറാവാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ വിരാട് കോലി ലോകകപ്പില്‍ രോഹിതിനൊപ്പം ഓപ്പണറാവുമോയെന്നത് അദ്ദേഹത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ മൂന്നാം നമ്പറിലാണ് കോലി കളിക്കുന്നത്.
Also Read: IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ തവണ 'ഡെക്കായ' നിലവിലെ ഇന്ത്യന്‍ താരമാര്? ടോപ് ത്രീ ഇതാ

ഹര്‍ദിക് പാണ്ഡ്യക്ക് പകരം ദീപക് ചഹാര്‍
ഹര്‍ദിക് പാണ്ഡ്യ നിലവിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണെങ്കിലും തുടര്‍ച്ചയായി പരിക്കേറ്റത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയെങ്കിലും പിന്നീട് കളിച്ച മത്സരത്തിലെല്ലാം നിരാശപ്പെടുത്തി. ഐപിഎല്‍2021 ന്റെ രണ്ടാം പാദത്തിലും നിരാശപ്പെടുത്തിയാല്‍ ഹര്‍ദികിന് പുറത്തിരുത്തി ദീപക് ചഹാറിനെ ഓള്‍റൗണ്ടറായി കോലി പരിഗണിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
Also Read: ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

മുഹമ്മദ് സിറാജിന് പ്ലേയിങ് 11ല്‍ ഇടം
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ,ദീപക് ചഹാര്‍,ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍ എന്നിവര്‍ക്കെല്ലാം ആദ്യ പരിഗണന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് ആര്‍സിബി ബൗളര്‍ മുഹമ്മദ് സിറാജിന് കോലി പ്ലേയിങ് 11ല്‍ അവസരം നല്‍കുമോയെന്നാണ് അറിയേണ്ടത്. സമീപകാലത്തായി മികച്ച ഫോമിലാണ് സിറാജ്.
Also Read: IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?

നാലാം നമ്പറിലേക്ക് രോഹിത് ശര്‍മ
ആധുനിക ക്രിക്കറ്റിലെ മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ ഹിറ്റ്മാനെ നാലാം നമ്പറിലിറക്കി കോലിയും രാഹുലും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുമെന്ന ചില റിപ്പോര്‍ട്ടുകളുമുണ്ട്. അങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് കോലി പോകുമോയെന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. സാധ്യത വിരളമാണെങ്കിലും കോലിയുടെ തീരുമാനം നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications