IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?
ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് ബെന്‍ സ്റ്റോക്‌സ് പരമ്പരയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സ് മാനസികമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് അവധിയെടുക്കുകയായിരുന്നു.
Also Read: 'കുഴിമടിയന്‍'; പേരുണ്ടാക്കാനുള്ള അവസരം കളഞ്ഞു; സഞ്ജുവിനെതിരെ സല്‍മാന്‍ ഭട്ട്
സ്റ്റോക്‌സിനെപ്പോലൊരു സൂപ്പര്‍ താരത്തിന്റെ അഭാവം ഇംഗ്ലണ്ടിനെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് സ്‌റ്റോക്‌സ്. ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവം നികത്തുക എളുപ്പമല്ലെങ്കിലും ഇപ്പോഴിതാ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. സോമര്‍സെറ്റ് താരമായ ക്രയ്ഗ് ഓവര്‍ട്ടനെയാണ് ഇംഗ്ലണ്ട് സ്‌റ്റോക്‌സിന് പകരക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഓവര്‍ട്ടന്റെ ഇതുവരെയുള്ള പ്രകടനം
27കാരനായ താരം 2017ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2019 സെപ്തംബറില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അവസാനമായി ടെസ്റ്റ് കളിച്ചത്. നാല് ടെസ്റ്റില്‍ നിന്ന് 20.67 ശരാശരിയില്‍ 124 റണ്‍സാണ് അദ്ദേഹം നേടിയത്. 41 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 15 ഫോറും ഒരു സിക്‌സും നേടിയിട്ടുണ്ട്. 9 വിക്കറ്റുകളാണ് വീഴ്ത്താനായത്. 105 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് വലം കൈയന്‍ പേസറുടെ മികച്ച പ്രകടനം. നാല് ഏകദിനത്തില്‍ നിന്ന് 18 റണ്‍സും നാല് വിക്കറ്റും താരത്തിന്റെ പേരിലുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം
102 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 359 വിക്കറ്റുകള്‍ ഓവര്‍ട്ടന്റെ പേരിലുണ്ട്. 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.12 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2873 റണ്‍സും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. 72 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 774 റണ്‍സും 94 വിക്കറ്റും ഓവര്‍ട്ടന്റെ പേരിലുണ്ട്.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം
ഇതുവരെയുള്ള പ്രകടന കണക്കുകള്‍ പ്രകാരം ബെന്‍ സ്റ്റോക്‌സിന്റെ ഉത്തമ പകരക്കാരനെന്ന് ഓവര്‍ട്ടനെ വിശേഷിപ്പിക്കാനാവില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ സ്റ്റോക്‌സിന് മികവുണ്ട്. എന്നാല്‍ ഓവര്‍ട്ടന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ശരാശരി 25ല്‍ താഴെയാണ്. താരത്തിന് ഇന്ത്യക്കെതിരേ അത്ഭുതം സൃഷ്ടിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം.
ടീം:ജോ റൂട്ട്, റോറി ബേണ്‍സ്, ക്രയ്ഗ് ഓവര്‍ട്ടന്‍, ഡൊമിനിക് സിബ്ലി, ജോസ് ബട്‌ലര്‍, മാര്‍ക്ക് വുഡ്, സാം കറാന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍സ്‌റ്റോ, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, സാക്ക് ക്രോളി, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications