Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കുഴിമടിയന്‍'; പേരുണ്ടാക്കാനുള്ള അവസരം കളഞ്ഞു; സഞ്ജുവിനെതിരെ സല്‍മാന്‍ ഭട്ട്

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മികച്ച അവസരം നഷ്ടപ്പെടുത്തിയ സഞ്ജു സാംസണിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മുന്‍ പാക് താരം സല്‍മാന്‍ ഭട്ടും സഞ്ജുവിനതെിരെ രംഗത്ത് എത്തിയിരിക്കുകയാണ്. സഞ്ജു ഭയങ്കര മടിയനാണെന്നാണ് സല്‍മാന്‍ ഭട്ടിന്റെ വിമര്‍ശനം. ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് സഞ്ജു ബാറ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ പാക് താരം സഞ്ജുവിനെതിരെ രംഗത്ത് എത്തിയത്.

''എന്റെ അഭിപ്രായത്തില്‍ സഞ്ജു ഒരു മടിയനാണ്. ഒരു ബോളറെ മനസിലാക്കാന്‍ പറ്റുന്നില്ലെന്ന് മനസിലായാല്‍ പാഡ് ബാറ്റിനേക്കാള്‍ മുന്നിലേക്ക് വരണം. പക്ഷെ എന്നിട്ടും അവന്‍ ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതും അക്രോസ് ദ ലൈന്‍. അതോടെ സഞ്ജു പന്ത് മിസ് ആക്കുകയും കുടുങ്ങുകയും ചെയ്തു. ഭയങ്കര അലസമായിട്ടാണ് കളിയെ സമീപിച്ചതെന്ന് തോന്നി. ടീമില്‍ അഞ്ച് ബാറ്റ്‌സ്മാന്മാരെയുള്ളൂ, അതില്‍ ഒന്ന് നീയാണെന്നും രണ്ട് പേര്‍ നേരത്തെ തന്നെ പുറത്തായെന്നും ബോധ്യമുണ്ടെങ്കില്‍ കുറേക്കൂടി കരുതല്‍ കാണിക്കുമായിരുന്നു. പക്ഷെ അവനില്‍ നിന്നും അത് കണ്ടില്ല'' എന്നായിരുന്നു ഭട്ടിന്റെ വിമര്‍ശനം.

Sanju Samson

''ദേവ്ദത്ത് പടിക്കലും ഋതുരാജ് ഗെയ്ഗ്വാദുമൊക്കെ രണ്ട് കളികള്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. തിരിച്ചയായും അവര്‍ക്ക് ഐപിഎല്ലിലേത് പോലെ റണ്‍ കണ്ടെത്താന്‍ ആകണമെന്നില്ല. പക്ഷെ അവര്‍ക്ക് നല്ല പിച്ചില്‍ നല്ല കളി കാഴ്ചവെക്കാനുള്ള കഴിവുണ്ട്. അവസരം കിട്ടിയാല്‍ അത് ചെയ്യാനാകും. പക്ഷെ സഞ്ജുവിന്റെ കാര്യത്തില്‍ അവന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഒരു ഉത്തരവാദിത്തവും കാണിച്ചില്ല. സ്വന്തമായൊരു പേരുണ്ടാക്കാന്‍ പറ്റിയ അവസരമായിരുന്നു'' എന്നും ഭട്ട് പറഞ്ഞു.

നിങ്ങളുടേത് എസ്റ്റാബ്ലിഷ്ഡ് ആയ പേരാണെങ്കില്‍ വലിയ മത്സരങ്ങളില്‍ സ്വയം തെളിയിക്കാന്‍ കഴിയണം. ഈ അവസരം മുതലെടുക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ അവന്‍ എന്നും ഓര്‍മ്മിക്കപ്പെടുമായിരുന്നുവെന്നും സല്‍മാന്‍ ഭട്ട് കൂട്ടിച്ചേര്‍ത്തു. സഞ്ജുവിന് മുന്നില്‍ ഇനിയുള്ളത് മുടങ്ങിപ്പോയ ഐപിഎല്ലിന്റെ ബാക്കിയാണ്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ടീമിന് വേണ്ടി നന്നായി കളിക്കാന്‍ സാധിക്കണം. ലോകകപ്പിനായുള്ള ടീമിലിടം നേടാന്‍ സഞ്ജുവിന് മുന്നിലുള്ള ഏറ്റവും ഒടുവിലത്തെ വഴിയാണ് അത്. ഐപിഎല്ലിന് പിന്നാലെ തന്നെയായിരിക്കും ലോകകപ്പ്.

Story first published: Saturday, July 31, 2021, 18:41 [IST]
Other articles published on Jul 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+