For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ദുസ്വപ്‌നങ്ങളുടെ തുടക്കം; മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

By Abin MP

ഇംഗ്ലണ്ടിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിനെ നേരിടുക എന്നത് ഇന്ത്യയ്ക്ക് അത്ര എളുപ്പമായിരിക്കില്ലെന്നാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ് പറയുന്നത്. കപ്പിനും ചുണ്ടിനും നഷ്ടമായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒരിക്കല്‍ കൂടി നേടണമെന്നുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നന്നായി കളിക്കാന്‍ സാധിക്കണമെന്നാണ് ഹോഗ് പറയുന്നത്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യ ബുദ്ധിമുട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നാണ് ഹോഗ് പറയുന്നത്. നന്നായി തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്നും അദ്ദേഹം പറയും. പിന്നീടുള്ള മത്സരങ്ങളേയും ഇത് ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബ്രാഡ് ഹോഗിന്റെ പ്രതികരണം.

Virat Kohli

''ഇന്ത്യയ്ക്ക് 19 മത്സരങ്ങളുണ്ട്. ഇതില്‍ 13 എണ്ണം ജയിച്ചാലാണ് ഫൈനലിലെത്താന്‍ സാധിക്കുക. സ്വന്തം മണ്ണില്‍ വിദേശ ടീമുകളെ നേരിടുമ്പോള്‍ സാഹചര്യത്തിന്റെ മുന്‍തൂക്കം അവര്‍ക്കുണ്ട്. പക്ഷെ ഇംഗ്ലണ്ടില്‍ അവരുടെ ദുസ്വപ്‌നം ആരംഭിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നന്നായി തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ തുടക്കത്തിലേ പിന്നിലാകും. പിന്നെ ഓടിയെത്തേണ്ടി വരും'' എന്നായിരുന്നു മുന്‍ ഓസീസ് താരം പറഞ്ഞത്.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ രണ്ട് പരമ്പരകളും സ്വന്തം മണ്ണിലാണെന്നാണ് ബ്രാഡ് ഹോഗ് പറയുന്നത്. ഒന്ന് ഇന്ത്യയ്ക്ക് എതിരെയുള്ളതാണെങ്കില്‍ രണ്ടാമത്തേത് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയാണ്. നാട്ടില്‍ ഇന്ത്യയേയും ഓസ്‌ട്രേലിയേയും പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് ഇംഗ്ലണ്ടിനെ മുന്നോട്ടുള്ള യാത്രയില്‍ നന്നായി സഹായിക്കുമെന്നും മുന്‍താരം അഭിപ്രായപ്പെടുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഓഗസ്റ്റ് നാലിന് നോട്ടിംഗ്ഹാമില്‍ ആരംഭിക്കും. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എങ്കിലും ഇംഗ്ലണ്ടിനെതിരെ തങ്ങളുടെ ശക്തമായ കളി തന്നെ പുറത്തെടുക്കുകയാണ് ഇന്ത്യയുടെ മുന്നിലുള്ള ലക്ഷ്യം. അതേസമയം യുവതാരങ്ങളുടെ പരുക്ക് ഇന്ത്യയെ അലട്ടിയിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിനേയും പൃഥ്വി ഷായേയും ഇംഗ്ലണ്ടിലേക്ക് എത്തിച്ച് ടീമിനെ കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

Story first published: Saturday, July 31, 2021, 17:53 [IST]
Other articles published on Jul 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+