T20 World Cup 2021: 'ഞാനതിന് ഒരിക്കലും ഉത്തരം പറയില്ല', ഇന്ത്യന്‍ സ്പിന്നര്‍മാരെക്കുറിച്ച് ദ്രാവിഡ്
കൊളംബോ: 2021ലെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ്. കിരീടം നേടാനുള്ള എല്ലാ സാധ്യതകളും ഇന്ത്യക്കുണ്ട്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രതിഭകളുടെ ധാരാളിത്തമാണ്. സീനിയര്‍ താരങ്ങള്‍ക്ക് പരിക്കേറ്റാലും ടീമിനെ ബാധിക്കാത്ത തരത്തില്‍ മികച്ച യുവ പ്രതിഭകളാല്‍ സമ്പന്നമാണ് ഇന്ത്യയുടെ ബെഞ്ച് കരുത്ത്.
ബാറ്റിങ് നിരയില്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ സാധ്യതകള്‍ കുറവാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ യുഎഇയിലാണ് നടത്തുന്നത്. ഐപിഎല്ലിന്റെ 2020 സീസണ്‍ പൂര്‍ണ്ണമായും യുഎഇയിലാണ് നടന്നത്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിചയസമ്പത്ത് കുറവിന്റെ പ്രശ്‌നമില്ല.

സ്പിന്നര്‍മാരായി ആരൊക്കെ വേണം?
സ്പിന്‍ ബൗളിങ്ങാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ ടീമില്‍ സ്ഥാനം പിടിക്കുമെങ്കിലും സമീപകാലത്തായി സ്ഥിരതയില്ല. കൂടാതെ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുമില്ല. രാഹുല്‍ ചഹാര്‍,വരുണ്‍ ചക്രവര്‍ത്തി,ക്രുണാല്‍ പാണ്ഡ്യ,കൃഷ്ണപ്പ ഗൗതം,രവീന്ദ്ര ജഡേജ എന്നിവരെല്ലാം അവസരം തേടുന്നവരാണ്. ഇതില്‍ ടി20 ലോകകപ്പ് ടീമിലേക്ക് സ്പിന്നര്‍മാരായി ആരെയൊക്കെ പരിഗണിക്കുമെന്ന ചോദ്യത്തിന് ദ്രാവിഡിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.
'ഞാനൊരിക്കലും അത് ചെയ്യില്ല. ഞാന്‍ ടീമിന്റെ പരിശീലകനാണ്. അത്തരത്തിലൊരു കാര്യം ഇത്തരമൊരു പൊതുവേദിയില്‍ പറയില്ല. എല്ലാവരും മികച്ച പ്രകടനം നടത്തിയെന്ന് പറയാനാണ് ഇഷ്ടം. ഇത്തരത്തിലൊരു പ്രതിഭകളുള്ള ടീമിനെ ലഭിച്ചത് വളരെ ഭാഗ്യമാണ്. രണ്ട് സ്പിന്നറാണോ അതോ അതില്‍ കൂടുതലാണോയെന്നത് സെലക്ടര്‍മാരുടെ തീരുമാനമാണ്. അത് ചെയ്യാന്‍ യോഗ്യരായവര്‍ അവിടെയുണ്ട്. അവര്‍ അതില്‍ ഉചിതമായ തീരുമാനം എടുക്കും' -ദ്രാവിഡ് പറഞ്ഞു.

വനിന്‍ഡു ഹസരങ്കക്ക് ദ്രാവിഡിന്റെ പ്രശംസ
ടി20 പരമ്പരയില്‍ ഇന്ത്യയെ ഏറ്റവും പ്രയാസപ്പെടുത്തിയത് വനിന്‍ഡു ഹസരങ്കയാണ്. സഞ്ജു സാംസണിനെ രണ്ട് തവണ പുറത്താക്കിയ ഹസരങ്ക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കി. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകന്‍ ദ്രാവിഡ് ഹസരങ്കയെ പ്രശംസിച്ചിരിക്കുകയാണ്. 'ഹസരങ്ക പരമ്പരയില്‍ മനോഹരമായ ബൗളിങ്ങാണ് കാഴ്ചവെച്ചത്. ദുഷ്മന്ത ചമീരയും തിളങ്ങി. മൂന്നാം മത്സരത്തില്‍ ഞങ്ങളുടെ സ്‌കോര്‍ പൊരുതാന്‍ അനുയോജ്യമായിരുന്നില്ല'-ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിങ് കരുത്ത് സൂപ്പര്‍
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ആരെയും ഭയപ്പെടുത്തുന്നതാണ്. കോലി, രോഹിത്, രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാര്‍, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ ഇങ്ങനെ നീളുന്ന വലിയ ബാറ്റിങ് നിര തന്നെ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം ടി നടരാജന്‍,ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചഹാര്‍ തുടങ്ങിയവരെല്ലാം അവസരം തേടുന്നു. കോലിയുടെ ഐസിസി കിരീടമെന്ന കാത്തിരിപ്പിന് ടി20 ലോകകപ്പിലൂടെ അവസാനമാകുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications