വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

By Abin MP

്ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിലൊരിടം നേടിയെടുക്കാനുള്ള അവസാന അവസരമായിരുന്നു മിക്ക യുവതാരങ്ങള്‍ക്കും ശ്രീലങ്കന്‍ പര്യടനം. ടീമിലെ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുമെന്ന ദ്രാവിഡിന്റെ വാക്കുകളും പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് അപ്രതീക്ഷിത വില്ലനായി മാറിയതോടെ പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. പ്രതീക്ഷയോടെ പര്യടനത്തെ കണ്ട മിക്ക താരങ്ങള്‍ക്കും ഒടുവില്‍ നിരാശയാണ് ബാക്കിയായത്.

എന്നാല്‍ ഈ സാഹചര്യത്തിലും ചില താരങ്ങള്‍ തങ്ങളുടെ കഴിവ് ബോധ്യപ്പെടുത്തിയിരുന്നു. പ്രധാന താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിനായതിനാല്‍ ലഭിച്ച അവസരം കൃത്യമായി തന്നെ വിനിയോഗിക്കാന്‍ ചിലര്‍ക്ക് സാധിച്ചു. സഞ്ജുവിനെപ്പോലെ അവസരങ്ങള്‍ നശിപ്പിച്ചു കളഞ്ഞവര്‍ക്കിടയിലും ചിലര്‍ തങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഒരിടം നേടാന്‍ അര്‍ഹരാണെന്ന് വ്യക്തമാക്കി. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇടം നേടാന്‍ സാധ്യതയുള്ള യുവതാരങ്ങളില്‍ മൂന്ന് പേരെക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ശ്രീലങ്കന്‍ പര്യടനത്തില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് സൂര്യകുമാര്‍ യാദവ്. വര്‍ഷങ്ങളായി ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടും സ്‌കൈ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളക്കുന്ന സൂര്യകുമാറിന് ഇന്ത്യന്‍ ടീമിലക്കുള്ള വിളി എത്തിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലായിരുന്നു സൂര്യകുമാറിന്‍രെ അരങ്ങേറ്റം. കളിച്ച രണ്ട് കളികളില്‍ 57, 32 എന്നിങ്ങനെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ താരത്തിന് സാധിച്ചു.

ഈ പ്രകടനത്തിന്റെ കരുത്തിലായിരുന്നു ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെത്തുന്നത്. മൂന്ന് എകദിനങ്ങളില്‍ അഞ്ചാമനായി ഇറങ്ങി 31, 53, 40 എന്നിങ്ങനെയാണ് സൂര്യകുമാര്‍ സ്‌കോര്‍ ചെയ്തത്. പരമ്പരയിലെ താരവും സൂര്യകുമാര്‍ ആയിരുന്നു. പിന്നാലെ ആദ്യ ട്വന്റി-20യിലും കളിച്ചു. 34 പന്തില്‍ നിന്നും അര്‍ധ സെഞ്ചുറി നേടി ഇത്തവണയും തിളങ്ങി. കൊവിഡ് പ്രതിസന്ധിയ്ക്ക് മാത്രമാണ് സൂര്യകുമാറിനെ തടയാന്‍ സാധിച്ചത്. കളിക്കളത്തില്‍ അസാധ്യ ആത്മവിശ്വാസത്തോടെ കളിക്കുന്ന സൂര്യകുമാറിനെ തേടി ലോകകപ്പ് ടീമിലേക്കുള്ള വിളി വരാനുള്ള സാധ്യത പലരും ഇതിനോടകം തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദീപക് ചാഹര്‍

ദീപക് ചാഹര്‍

പരാജയം മുന്നില്‍ കണ്ട ഇന്ത്യയെ വിജയത്തിലേക്കും ഏകദിന പരമ്പര വിജയത്തിലേക്കും തിരികെ കൊണ്ടു വന്ന ദീപക്കിന്റെ ഇന്നിംഗ്‌സ് ആരും മറന്നിട്ടുണ്ടാകില്ല. പന്തുകൊണ്ട് മാത്രമല്ല ബാറ്റു കൊണ്ടും തനിക്ക് ടീമിന് ഗുണമായി മാറാന്‍ സാധിക്കുമെന്ന് താരം തെളിയിക്കുകയായിരുന്നു. ഏഴിന് 193 എന്ന നിലയിലുണ്ടായിരുന്ന ഇന്ത്യയെ ലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 69 റണ്‍സെടുത്ത് വിജയത്തിലേക്ക് നയിക്കുകയായിരുന്നു ദീപക്.

ഒരു ട്വന്റി-20 മാത്രമേ ദീപക്കിന് കളിക്കാന്‍ സാധിച്ചുള്ളൂ. പക്ഷെ ഇതില്‍ മൂന്ന് ഓവര്‍ എറിഞ്ഞ് രണ്ട് വിക്കറ്റ് നേടാന്‍ സാധിച്ചു. നേരത്തെ ഏകദിന പരമ്പരയിലും രണ്ട് വിക്കറ്റെടുത്തിരുന്നു. പന്തുകൊണ്ട് സ്ഥിരാതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ദീപക് ബാറ്റു കൊണ്ടും താനൊരു മുതല്‍ക്കൂട്ടാണെന്ന് തെളിയിച്ചതോടെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം താരത്തെ ഉറ്റുനോക്കുന്നത്.

രാഹുല്‍ ചാഹര്‍

രാഹുല്‍ ചാഹര്‍

ഒരു ഏകദിനവും രണ്ട് ട്വന്റി-20കളുമടക്കം മൂന്ന് മത്സരങ്ങള്‍ മാത്രമാണ് പര്യടനത്തില്‍ രാഹുലിന് കളിക്കാന്‍ സാധിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് താരത്തെ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇംഗ്ലണ്ടിനെതിരേയും കളിക്കാന്‍ സാധിച്ചിരുന്നു. 11 വിക്കറ്റെടുത്ത ഐപിഎല്ലിലെ പ്രകടനമാണ് താരത്തിന് ഗുണമായത്. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ഏകദിനത്തില്‍ മൂന്ന് വിക്കറ്റാണ് നേടിയത്. ഇതില്‍ നിര്‍ണായകമായ അവിഷ്‌ക ഫെര്‍ണാണ്ടോയുടേയും വിക്കറ്റ് ഉള്‍പ്പെടും. അവസാനത്തെ രണ്ട് ട്വന്റി-20കളിലും കളിക്കാന്‍ സാധിച്ച രാഹുല്‍ നാല് വിക്കറ്റെടുക്കുകയും ചെയ്തു. അവസാന ട്വന്റി-20യില്‍ ഇന്ത്യന്‍ നിരയില്‍ നിന്നും തിളങ്ങാന്‍ സാധിച്ചത് മൂന്ന് വിക്കറ്റെടുത്ത രാഹുലിന് മാത്രമാണ്.ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രാഹുലിന് ക്ഷണം ലഭിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

വരാനിരിക്കുന്ന ഐപിഎല്‍ രണ്ടാം പകുതിയും മുന്നിലുണ്ട്. മിക്ക താരങ്ങള്‍ക്കും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ്. ടീമില്‍ നിന്നും പുറത്ത് പോയവര്‍ക്ക് തിരികെ വരാനും പുതിയ താരങ്ങള്‍ക്ക് അവസരത്തിന് വേണ്ടിയുള്ള അവകാശവാദം ഉന്നയിക്കാനുമെല്ലാം.

Story first published: Saturday, July 31, 2021, 16:48 [IST]
Other articles published on Jul 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X