T20 World Cup: ഇന്ത്യയുടെ ടി20യിലെ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ, ഓസീസിനോട് നേരിട്ടത് കൂട്ടത്തകര്‍ച്ച
മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഒട്ടുമിക്ക ടീമുകളും. ഒക്ടോബര്‍ 19നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നതാണെങ്കിലും കോവിഡ് സാഹചര്യത്തില്‍ യുഎഇയിലേക്ക് വേദി മാറ്റി. ഇന്ത്യ ഫേവറ്റേറ്റുകളായിത്തന്നെയാണ് ലോകകപ്പിലേക്കെത്തുന്നത്. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുംറ ഇങ്ങനെ നീളുന്ന വമ്പന്‍ താരനിര തന്നെ ഇന്ത്യക്കൊപ്പമുണ്ട്.
എന്നാല്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പായി ഇന്ത്യ ടി20യില്‍ നേരിട്ട അഞ്ച് വലിയ തകര്‍ച്ചകള്‍ മറക്കാതിരിക്കുക. പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ചരിത്രവും ആവര്‍ത്തിക്കും. ടി20യില്‍ ഇന്ത്യ ചെറിയ സ്‌കോറിന് പുറത്തായ അഞ്ച് മത്സരങ്ങളിതാ. ഓസ്‌ട്രേലിയയോടാണ് ഇന്ത്യ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങിയത്.

ഓസ്‌ട്രേലിയക്കെതിരേ 74ന് പുറത്ത്
2008 ഫെബ്രുവരി 1ന് മെല്‍ബണില്‍ നടന്ന മത്സരമാണ് ഇന്ത്യ മറിക്കാനാഗ്രഹിക്കുന്ന ടി20 മത്സരം. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ നടന്ന മത്സരത്തില്‍ 74 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. ഇര്‍ഫാന്‍ പഠാന്‍ (26) മാത്രമാണ് ഈ മത്സരത്തില്‍ ഇന്ത്യക്കായി രണ്ടക്കം കണ്ടത്. മറ്റൊരു താരത്തിനും 10 റണ്‍സ് പോലും നേടാനായില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. വിരാട് കോലി കളിക്കാത്ത മത്സരമായിരുന്നു ഇത്. ഗംഭീര്‍ (9),സെവാഗ് (0),കാര്‍ത്തിക് (8),ഉത്തപ്പ (1),രോഹിത് (8),ധോണി (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. 17.3 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ടായത്. നഥാന്‍ ബ്രാക്കണ്‍ മൂന്ന് വിക്കറ്റുമായി ഓസീസിനായി തിളങ്ങി.

ന്യൂസീലന്‍ഡിനോടും നാണംകെട്ടു
2016 മാര്‍ച്ച് 15ന് ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ ഇന്ത്യ നാണംകെട്ടു. 18.1 ഓവറില്‍ 79 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ന്യൂസീലന്‍ഡിന്റെ 126 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്യവെയാണ് ഈ തകര്‍ച്ച നേരിട്ടത്. രോഹിത് (5),ധവാന്‍ (1),യുവരാജ് (4),റെയ്‌ന (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ധോണിയും (30) കോലിയും (23) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മിച്ചാല്‍ സാന്റ്‌നറുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

ശ്രീലങ്കയോട് 81 ന് പുറത്ത്
ഇക്കഴിഞ്ഞ ജൂലൈ 29ന് കൊളംബോയില്‍ നടന്ന മത്സരത്തിലും ഇന്ത്യക്ക് തകര്‍ച്ച നേരിട്ടു. കോവിഡ് പ്രതിസന്ധിയില്‍ പ്രമുഖരില്ലാതെ ഇറങ്ങിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് നേടിയത്. റുതുരാജ് (14),ധവാന്‍ (0),ദേവ്ദത്ത് (9),സഞ്ജു (0),നിധീഷ് റാണ (6) എന്നിവരെല്ലാം നിരാശപ്പെടുത്തിയാണ് ഇന്ത്യയെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടത്. കുല്‍ദീപ് യാദവിന്റെയും (23*) ഭുവനേശ്വറിന്റെയും (16) പ്രകടനമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ദക്ഷിണാഫ്രിക്കയോട് 92ന് പുറത്ത്
2015 ഒക്ടോബര്‍ അഞ്ചിന് നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 92 റണ്‍സിന് ഇന്ത്യ പുറത്തായി. കട്ടക്കില്‍ നടന്ന മത്സരത്തില്‍ എംഎസ് ധോണിയാണ് ഇന്ത്യയെ നയിച്ചത്. രോഹിത് (22),ധവാന്‍ (11),കോലി (1),റെയ്‌ന (22),റായിഡു (0),ധോണി (5) എന്നിവരെല്ലാം നിരാശപ്പെടുത്തിയതാണ് ഇന്ത്യയെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടത്. 17.2 ഓവറില്‍ ഇന്ത്യ കൂടാരം കയറിയപ്പോള്‍ 17.1 ഓവറില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് ജയം സ്വന്തമാക്കി.

ശ്രീലങ്കയോട് 101ന് പുറത്ത്
2016 ഫെബ്രുവരി 9ന് പൂനെയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 101 റണ്‍സിന് പുറത്തായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ മത്സരത്തില്‍ 18.5 ഓവറില്‍ ഇന്ത്യ കൂടാരെ കയറി. രോഹിത് (0),ധവാന്‍ (9),രഹാനെ (4),റെയ്‌ന (20),യുവരാജ് (10),ധോണി (2),ഹര്‍ദിക് (2) എന്നിവരെല്ലാം നിരാശപ്പെടുത്തിയതാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആര്‍ അശ്വിന്റെ (31*) വാലറ്റത്തെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications