IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ തവണ 'ഡെക്കായ' നിലവിലെ ഇന്ത്യന്‍ താരമാര്? ടോപ് ത്രീ ഇതാ
ലണ്ടന്‍: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം നാലിന് ആരംഭമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി മറക്കാന്‍ ഇറങ്ങുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടുക കടുപ്പം തന്നെയാണ്. ഇംഗ്ലണ്ടിന്റെ തട്ടകത്തില്‍ നടക്കുന്ന പരമ്പരയില്‍ ഡ്യൂക്‌സ് ബോളിലെ സ്വിങ്ങിനെ അതിജീവിക്കുക എന്നതാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.
Also Read: ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ദുസ്വപ്‌നങ്ങളുടെ തുടക്കം; മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

ഓസ്‌ട്രേലിയയില്‍ സൂപ്പര്‍ താരങ്ങളില്ലാതെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഉയര്‍ത്തിയ ഇന്ത്യയുടെ യുവതാരനിരക്ക് ഇംഗ്ലണ്ടിലും ഈ മികവ് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം. ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ് എന്നീ സീനിയര്‍ പേസര്‍മാര്‍ ഇന്ത്യക്ക് വലിയ തലവേദനയാവുമെന്നുറപ്പ്. ജോഫ്രാ ആര്‍ച്ചറിന്റെ അഭാവം ഇന്ത്യക്ക് ആശ്വാസം തന്നെയാണ്. ആവേശ പരമ്പരക്ക് തുടക്കമാവാനിരിക്കെ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യയുടെ ടോപ് ത്രീ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് നിലവിലെ താരങ്ങളില്‍ ഇംഗ്ലണ്ടിനോട് കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായത്. ഏഴ് തവണ അക്കൗണ്ട് തുറക്കും മുമ്പ് അദ്ദേഹത്തിന് കൂടാരം കയറേണ്ടി വന്നു. 21 മത്സരങ്ങള്‍ ഇംഗ്ലണ്ടിനെതിരേ കളിച്ച ഇഷാന്ത് 148 റണ്‍സാണ് നേടിയത്. എന്നാല്‍ നിര്‍ണ്ണായകമായ ചെറുത്തുനില്‍പ്പ് ബാറ്റിങ്ങില്‍ കാട്ടാന്‍ ഇഷാന്തിന് കെല്‍പ്പുണ്ട്. ഒരു തവണ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് ഇഷാന്ത്. 102 ടെസ്റ്റില്‍ നിന്ന് 306 വിക്കറ്റാണ് ഇഷാന്തിന്റെ സമ്പാദ്യം.
Also Read: IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?

വിരാട് കോലി
ഇംഗ്ലണ്ടിനെതിരേ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാമെങ്കിലും ഡെക്കിന്റെ കാര്യത്തില്‍ കോലി പിന്നിലല്ല. ഇംഗ്ലണ്ടിനെതിരേ അഞ്ച് തവണ അഞ്ച് തവണ ഇന്ത്യന്‍ നായകന്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം തകര്‍ത്താടിയ വിരാട് കോലിക്ക് അതേ മികവ് ഇത്തവണയും ആവര്‍ത്തിക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കോലിയുടെ സമീപകാല പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ല.
Also Read: T20 World Cup: ഇന്ത്യയുടെ ടി20യിലെ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ, ഓസീസിനോട് നേരിട്ടത് കൂട്ടത്തകര്‍ച്ച

അജിന്‍ക്യ രഹാനെ
നായകനെപ്പോലെത്തന്നെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഈ നാണംകെട്ട റെക്കോഡില്‍ പേരുചേര്‍ത്തിട്ടുണ്ട്. നാല് തവണയാണ് അജിന്‍ക്യ രഹാനെ ഇംഗ്ലണ്ടിനെതിരേ പൂജ്യത്തിന് പുറത്തായത്. വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ വിശ്വസ്തനാണ് രഹാനെ. ഇംഗ്ലണ്ടില്‍ വലിയ റെക്കോഡുകള്‍ രഹാനെക്ക് അവകാശപ്പെടാനാവില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ഇത്തവണ മധ്യനിരയിലെ രഹാനെയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
ഇന്ത്യന്‍ താരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായത് ബിഷന്‍ സിങ് ബേദിയാണ്. 11 തവണ അദ്ദേഹം അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. ബിഎസ് ചന്ദ്രശേഖര്‍ എട്ട് തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications