വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യയുടെ 'റൂട്ട്' ക്ലിയറാവാന്‍ ജോ റൂട്ടിനെ വീഴ്ത്തണം, എങ്ങനെ പുറത്താക്കാം? മൂന്ന് വഴികള്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നാലാം തീയ്യതി ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ ബാറ്റിങ്ങാവും. അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ റൂട്ടിന്റെ സമീപകാലത്തെ ഫോം വളരെ മികച്ചതാണ്. ഫാബുലസ് ഫോര്‍ വിശേഷണമുള്ള താരങ്ങളിലൊരാളായ റൂട്ടിനെ നേരത്തെ മടക്കാനായാല്‍ മത്സരത്തില്‍ ഇന്ത്യക്കത് വലിയ ഗുണം ചെയ്യും.

Also Read: IND vs ENG: ഇംഗ്ലണ്ടില്‍ രോഹിത് 'ഹിറ്റാകുമോ', വെടിക്കെട്ട് ഓപ്പണറുടെ മൂന്ന് മികച്ച പ്രകടനങ്ങളിതാ

1

എന്നാല്‍ തട്ടകത്തില്‍ കൂടുതല്‍ കരുത്തുള്ള റൂട്ടിനെ പുറത്താക്കുക എളുപ്പമല്ല. ഇന്ത്യക്കെതിരേ 36 ഇന്നിങ്‌സില്‍ 1789 റണ്‍സ് റൂട്ടിന്റെ പേരിലുണ്ട്. അഞ്ച് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യക്കെതിരേ 54ന് മുകളില്‍ ശരാശരിയുള്ള റൂട്ട് കോലിപ്പടക്ക് വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ റൂട്ടിന്റെ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി റൂട്ടിനെ പുറത്താക്കാനുള്ള മൂന്ന് മാര്‍ഗങ്ങള്‍ പരിശോധിക്കാം.

Also Read: IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ തവണ 'ഡെക്കായ' നിലവിലെ ഇന്ത്യന്‍ താരമാര്? ടോപ് ത്രീ ഇതാ

സ്പിന്നറെ നേരത്തെ എറിയിക്കണം

സ്പിന്നറെ നേരത്തെ എറിയിക്കണം

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ജോ റൂട്ടിന്റെ പ്രകടനം അത്ര മികച്ചതല്ല. അതിനാല്‍ത്തന്നെ റൂട്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തുടക്കത്തിലെ തന്നെ സ്പിന്നര്‍മാരെ ഉപയോഗിക്കണം. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അഞ്ച് തവണ വീതം റൂട്ടിന്റെ വിക്കറ്റ് നേടിയിട്ടുണ്ട്. ജഡേജയുടെ ഫ്‌ളാറ്റ് പന്തുകള്‍ റൂട്ടിനെ എപ്പോഴും പ്രയാസപ്പെടുത്താറുണ്ട്. ഇടം കൈയന്‍മാര്‍ക്കെതിരേ റൂട്ട് കൂടുതല്‍ പ്രയാസപ്പെടുമെന്ന് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ത്തന്നെ നിലയുറപ്പിക്കും മുമ്പ് റൂട്ടിനെ മടക്കാന്‍ സ്പിന്നിനെ ഉപയോഗിക്കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക.

Also Read: ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

ഇന്‍സ്വിങ്ങുകളില്‍ റൂട്ടിന് പിഴക്കും

ഇന്‍സ്വിങ്ങുകളില്‍ റൂട്ടിന് പിഴക്കും

പേസ് ബൗളിങ്ങിനെ നന്നായി നേരിടുന്ന താരമാണെങ്കിലും ഇന്‍സ്വിങ് പന്തുകള്‍ എന്നും അദ്ദേഹത്തെ പ്രയാസപ്പെടുത്തിയിട്ടുണ്ട്. ഹൗസ്റ്റാറ്റിന്റെ കണക്കുകള്‍ പ്രകാരം 34 തവണ ഇന്‍സ്വിങ് പന്തുകളില്‍ റൂട്ട് എല്‍ബിയില്‍ കുടങ്ങിയിട്ടുണ്ട്. ഇന്ത്യക്ക് മികച്ച വേഗതയില്‍ ഇന്‍സ്വിങ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങളുണ്ട്. മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും അക്കാര്യത്തില്‍ മിടുക്കരാണ്. വലിയ സ്‌കോറിലേക്കുയരും മുമ്പ് റൂട്ടിനെ പുറത്താക്കാനായില്ലെങ്കില്‍ ഇന്ത്യ വളരെയധികം പ്രയാസപ്പെടും.

Also Read: IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?

ഓഫ്സ്റ്റംപിനോട് ചേര്‍ന്ന് ഔട്ട്‌സ്വിങ്

ഓഫ്സ്റ്റംപിനോട് ചേര്‍ന്ന് ഔട്ട്‌സ്വിങ്

ഇന്‍സ്വിങ്ങറും ഔട്ട്‌സ്വിങ്ങറും ഒരുപോലെ എറിഞ്ഞ് ഷോട്ട് കളിക്കാന്‍ റൂട്ടിനെ പ്രേരിപ്പിക്കുക എന്നതാണ് മൂന്നാമത്തെ കാര്യം. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തുന്ന ഔട്ട് സ്വിങ് പന്തുകളില്‍ റൂട്ട് ബാറ്റുവെക്കാന്‍ നിര്‍ബന്ധിതനാവും. സ്ലിപ്പില്‍ റൂട്ട് പുറത്തായ കണക്കുകള്‍ അദ്ദേഹത്തിന്റെ ഈ വീക്കനസ് എടുത്തുകാട്ടുന്നതാണ്. ഷമിക്കും ബുംറക്കും ഇക്കാര്യത്തില്‍ മിടുക്കുണ്ട്. മുഹമ്മദ് സിറാജും ഇത്തരം പന്തുകള്‍ ചെയ്യാന്‍ മിടുക്കുള്ള താരമാണ്.

Story first published: Thursday, August 26, 2021, 11:54 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X