For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടില്‍ രോഹിത് 'ഹിറ്റാകുമോ', വെടിക്കെട്ട് ഓപ്പണറുടെ മൂന്ന് മികച്ച പ്രകടനങ്ങളിതാ

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ആവേശ ടെസ്റ്റ് പരമ്പരക്ക് നാലാം തീയ്യതി തുടക്കമാവുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയിറങ്ങുന്ന കോലിപ്പടക്ക് കാര്യങ്ങള്‍ എളുപ്പമല്ല. എന്നാല്‍ ഇത്തവണ മികച്ച താരനിര ഇന്ത്യക്കൊപ്പമുള്ളത് പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. സീനിയര്‍ താരങ്ങളോടൊപ്പം മികച്ച യുവതാരനിരയുടെ പിന്തുണയും ഇന്ത്യക്കുണ്ട്.

1

ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് സീനിയര്‍ ഓപ്പണര്‍ രോഹിത് ശര്‍മ. മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോറിലേക്ക് ഉയരാന്‍ കെല്‍പ്പുള്ള താരമാണ് രോഹിത്. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിതിന് തന്റെ പ്രതിഭ തെളിയിക്കാനുള്ള നിര്‍ണ്ണായക പരമ്പര കൂടിയാണിത്. ഇന്ത്യക്കായി 39 ടെസ്റ്റില്‍ നിന്ന് 46.19 ശരാശരിയില്‍ 2679 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഓപ്പണിങ്ങിലെ വിശ്വസ്തനായ രോഹിതിന്റെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മൂന്ന് മികച്ച പ്രകടനങ്ങളിതാ.

Also Read: ചിലര്‍ അവസരം തുലച്ചപ്പോള്‍ മുതലാക്കിയവര്‍; ലോകകപ്പിനുള്ള ടീമില്‍ ഈ മൂന്ന് പേരുണ്ടായേക്കാം!

ചെന്നൈയില്‍ 161 റണ്‍സ്

ചെന്നൈയില്‍ 161 റണ്‍സ്

ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന പരമ്പരയിലാണ് ഇംഗ്ലണ്ടിനെതിരായ തന്റെ ഉയര്‍ന്ന സ്‌കോര്‍ രോഹിത് നേടിയത്. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് ഒന്നാം ഇന്നിങ്‌സില്‍ 231 പന്തുകള്‍ നേരിട്ട് 161 റണ്‍സാണ് നേടിയത്. 18 ബൗണ്ടറിയും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും. 69.69 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പൂജ്യത്തിന് പുറത്തായിട്ടും പതറാതെ ബാറ്റുവീശാന്‍ രോഹിതിനായി. രണ്ടാം ഇന്നിങ്‌സില്‍ 26 റണ്‍സിന് അദ്ദേഹം പുറത്തായി. വിരാട് കോലിയും ഈ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് പുറത്തായത്. മത്സരത്തില്‍ 317 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.

Also Read: IND vs ENG: സ്‌റ്റോക്‌സിന്റെ പകരക്കാരനെത്തി, ഓവര്‍ട്ടന്‍ ചില്ലറക്കാരനല്ല, ഇന്ത്യയെ വിറപ്പിക്കുമോ?

അഹമ്മദാബാദില്‍ 66 റണ്‍സ്

അഹമ്മദാബാദില്‍ 66 റണ്‍സ്

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മ ഒന്നാം ഇന്നിങ്‌സില്‍ 66 റണ്‍സ് നേടി തിളങ്ങി. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 112ന് മറുപടിക്കിറങ്ങവെയാണ് രോഹിതിന്റെ പ്രകടനം. 96 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെടെയാണ് രോഹിത് 66 റണ്‍സ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 25 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 25 റണ്‍സുമായി രോഹിത് പുറത്താവാതെ നിന്നു. മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

Also Read: T20 World Cup: ഇന്ത്യയുടെ ടി20യിലെ അഞ്ച് കുറഞ്ഞ ടോട്ടലുകളിതാ, ഓസീസിനോട് നേരിട്ടത് കൂട്ടത്തകര്‍ച്ച

അഹമ്മദാബാദില്‍ 49 റണ്‍സ്

അഹമ്മദാബാദില്‍ 49 റണ്‍സ്

ഇംഗ്ലണ്ടിനെതിരായി ഈ വര്‍ഷം നടന്ന പരമ്പരയിലെ നാലാം മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ 49 റണ്‍സ് നേടി. 144 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറി ഉള്‍പ്പെടെയാണ് രോഹിത് 49 റണ്‍സ് നേടിയത്. ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായിരുന്നു. റിഷഭ് പന്ത് സെഞ്ച്വറി (101) നേടിയ മത്സരത്തില്‍ ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിത് കളിക്കുന്ന രണ്ടാമത്തെ മത്സരമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് ഇന്ത്യയുടെ ഓപ്പണറായിരുന്നു.

Story first published: Sunday, August 1, 2021, 10:56 [IST]
Other articles published on Aug 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+