IND vs ENG: 'കോലിപ്പടയോട് ഇംഗ്ലണ്ട് കണക്ക് തീര്‍ക്കും', മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലണ്ട് താരം
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര നാലാം തീയ്യതി ആരംഭിക്കുകയാണ്. ഇന്ത്യക്ക് അഗ്നിപരീക്ഷ തന്നെയാണ് ഇംഗ്ലണ്ടിലെ പരമ്പര. പിച്ചിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവരുമ്പോള്‍ത്തന്നെ ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മത്സരം മാറിയേക്കുമെന്ന വിലയിരുത്തലുകളുണ്ട്. അവസാനമായി ഇന്ത്യയില്‍വെച്ച് ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടിനെ നാണംകെടുത്താന്‍ കോലിപ്പടക്കായി.
ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനത്തിനെത്തിയത്. മൂന്നു ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ട് ഇവിടെ പരമ്പരകള്‍ കളിച്ചിരുന്നു. എല്ലാം സ്വന്തമാക്കിയ ഇന്ത്യ അവരെ നാണംകെടുത്തിയാണ് മടക്കി അയച്ചത്. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരം തോറ്റുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകളിലും ജയിച്ച് ഇന്ത്യ പരമ്പര 3-1നു കൈക്കലാക്കുകയായിരുന്നു.
Also Read: T20 World Cup: ആരാധകരെ ഞെട്ടിക്കാന്‍ വിരാട് കോലി, ഈ അഞ്ച് തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവും

ഇന്ത്യയുടെ കരുത്തായ സ്പിന്നര്‍മാരെ ഇറക്കിയാണ് അന്ന് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. അതിനാല്‍ പേസ് പിച്ചൊരുക്കി ഇന്ത്യയോട് കണക്കുതീര്‍ക്കാന്‍ ഒരുങ്ങിത്തന്നെയാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇരു ടീമിലും നിരവധി താരങ്ങളുള്ളതിനാല്‍ത്തന്നെ എല്ലാത്തരത്തിലും വാശിയേറിയ പോരാട്ടമായി ഈ പരമ്പര മാറിയേക്കും. ഇപ്പോഴിതാ അവസാന പരമ്പരയിലെ തോല്‍വിക്ക് ഇന്ത്യയോട് ഇംഗ്ലണ്ട് കണക്കുതീര്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം പീറ്റര്‍ ട്രിഗോ.

മുന്‍തൂക്കം ഇംഗ്ലണ്ടിന് തന്നെ
കളിയില്‍ തോല്‍ക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതിനാല്‍ത്തന്നെ സ്വാഭാവികമായും ചില പ്രതികരണങ്ങള്‍ ഉണ്ടായേക്കും. ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് പോയപ്പോള്‍ ഇന്ത്യയായിരുന്നു ഫേവറേറ്റുകള്‍. ഇന്ത്യ ഇംഗ്ലണ്ടിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടാണ് ഫേവറേറ്റുകള്‍. സാധാരണയായി ഇന്ത്യ ഇംഗ്ലണ്ടിലേക്കെത്തുമ്പോള്‍ പ്രയാസപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ അത് കൂടുതലാവും-പീറ്റര്‍ ട്രിഗോ പറഞ്ഞു. ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ ഡ്യൂക്‌സ് ബോളിലെ അധിക സ്വിങ് കൂടിയാകുമ്പോള്‍ ബാറ്റ്‌സ്മാന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
Also Read: IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും

ടീം കരുത്തില്‍ ഇന്ത്യ കേമര്‍
ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ തോറ്റ ക്ഷീണത്തിലിറങ്ങുന്ന ഇംഗ്ലണ്ട് ടീമില്‍ മികച്ച താരങ്ങളുടെ അഭാവമുണ്ടെന്ന് തന്നെ പറയാം. ജോ റൂട്ട്,ജോണി ബെയര്‍സ്‌റ്റോ,ജോസ് ബട്‌ലര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ പരിചയസമ്പത്തും സ്ഥിരതയുമുള്ള ബാറ്റ്‌സ്മാന്‍മാര്‍ കുറവ്. ഡോം സിബ്ലി,ഒല്ലി പോപ്പ് തുടങ്ങിയവരുടെയൊക്കെ പ്രകടനം കണ്ടറിയണം. അവസാന നിമിഷം ബെന്‍ സ്‌റ്റോക്‌സ് പിന്മാറ്റം പ്രഖ്യാപിച്ചതും ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിച്ചേക്കും. കോലി,രോഹിത്,പുജാര,രഹാനെ,രാഹുല്‍,റിഷഭ് എന്നിവരെയെല്ലാം പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര പോരാ.

ഇതുവരെയുള്ള കണക്കുകള്‍
ഇന്ത്യ ഇംഗ്ലണ്ടില്‍ 62 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ ഏഴ് മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. 34 മത്സരത്തിലും തോറ്റപ്പോള്‍ 21 മത്സരങ്ങള്‍ സമനിലയായി. ആകെ നേര്‍ക്കുനേര്‍ കണക്കിലും മുന്‍തൂക്കം ഇംഗ്ലണ്ടിന് തന്നെ. ഇംഗ്ലണ്ടിലെ പിച്ച് എന്നും ഇന്ത്യക്ക് പേടി സ്വപ്‌നമാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ചരിത്ര ജയം നേടിയ ടീമാണ് ഇന്ത്യ. ഗാബയിലടക്കം വിജയക്കൊടി പാറിച്ച ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് ഇത്തവണയുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications