IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ്, ഇന്ത്യയുടെ ടോപ് ത്രീ ഇതാ, തലപ്പത്ത് സ്പിന്നര്‍
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഈ മാസം നാലാം തീയ്യതി തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ മികച്ച ടീം കരുത്തോടെയാണ് ഇന്ത്യയെത്തുന്നത്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിവരെല്ലാമുണ്ട്. ഇവര്‍ക്കെല്ലാം ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുമാണ്.
Also Read: IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണില്‍ ഇരുടീമുകളുടെയും ആദ്യത്തെ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തുടങ്ങാനായിരിക്കും രണ്ടു ടീമുകളുടെയും ശ്രമം. ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും ടെസ്റ്റില്‍ കൊമ്പുകോര്‍ക്കുന്നത്. നേരത്തേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 3-1നു തകര്‍ത്തുവിടാന്‍ വിരാട് കോലിക്കും സംഘത്തിനുമായിരുന്നു.
ഇന്ത്യയുടെ ശക്തി ബൗളിങ് നിരയാണ്. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള പ്രതിഭാശാലികളായ ബൗളര്‍മാര്‍ കോലിപ്പടക്കൊപ്പമുണ്ട്. ഇവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള മൂന്ന് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: IND vs ENG:'ഇംഗ്ലണ്ടിനെ വീഴ്ത്തും, ഇന്ത്യ ടെസ്റ്റ് പരമ്പര നേടും', വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ

ആര്‍ അശ്വിന്‍
സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെതിരേ ഏറ്റവും കേമന്‍. നിലവില്‍ 88 വിക്കറ്റുകള്‍ അശ്വിന്റെ പേരിലുണ്ട്. 2.77 എന്ന മികച്ച ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം. നാല് വിക്കറ്റ് കൂടി നേടിയാല്‍ ഇംഗ്ലണ്ടിനെതിരേ 92 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയെ റെക്കോഡിനൊപ്പമെത്താന്‍ അശ്വിനാവും. ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള നിലവിലെ മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. 95 വിക്കറ്റുള്ള ബിഎസ് ചന്ദ്രശേഖറാണ് തലപ്പത്ത്. ഇംഗ്ലണ്ടില്‍ ഇന്ത്യ ഒരു സ്പിന്നറുമായി ഇറങ്ങാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ അശ്വിന് മുഖ്യ പരിഗണന ലഭിക്കും.
Also Read: IND vs ENG: ഇംഗ്ലണ്ടില്‍ 'കന്നി' ടെസ്റ്റ് കളിക്കാനാവുമോ? അവസരം കാത്തിരിക്കുന്ന ഇന്ത്യന്‍ താരങ്ങളിതാ

ഇഷാന്ത് ശര്‍മ
സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 2008-2021 കാലയളവിനുള്ളില്‍ 62 വിക്കറ്റാണ് ഇഷാന്ത് ഇംഗ്ലണ്ടിനെതിരേ നേടിയിട്ടുള്ളത്. അതിവേഗ ബൗളറെന്നതിലുപരിയായി നന്നായി പന്ത് സ്വിങ് ചെയ്യിക്കാനും ലൈനും ലെങ്തും കാത്ത് പന്തെറിയാനും ഇഷാന്തിനാവും. ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് ഇഷാന്ത് ശര്‍മ നടത്തിയത്. 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ഇംഗ്ലണ്ടിനെതിരേ ഇഷാന്ത് ശര്‍മയുടെ ഏറ്റവും മികച്ച പ്രകടനം. ഈ പരമ്പരയിലും ഇന്ത്യന്‍ നിരയില്‍ ഇഷാന്ത് ഉണ്ടാകുമെന്നുറപ്പാണ്.
Also Read: 'ദയവായി ക്ഷമിക്കണം, എന്നെ വിലക്കരുത്', വിരാട് കോലി റഫറിയോട് അഭ്യര്‍ത്ഥിച്ച സംഭവമിതാ

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാണ് മൂന്നാം സ്ഥാനത്ത്. 45 വിക്കറ്റാണ് ജഡേജ ഇംഗ്ലണ്ടിനെതിരേ വീഴ്ത്തിയത്. 2.47 ഇക്കോണമിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം. എന്നാല്‍ ജഡേജയ്ക്ക് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ബാറ്റിങ് കരുത്തുയര്‍ത്തി മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിച്ചാവും ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചന. മുഹമ്മദ് ഷമി (31),അക്ഷര്‍ പട്ടേല്‍ (27) എന്നിവരാണ് ഈ റെക്കോഡില്‍ ജഡേജക്ക് താഴെയുള്ളവര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications