IND vs ENG: ഇംഗ്ലണ്ടില്‍ 'കന്നി' ടെസ്റ്റ് കളിക്കാനാവുമോ? അവസരം കാത്തിരിക്കുന്ന ഇന്ത്യന്‍ താരങ്ങളിതാ
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര നാലാം തീയ്യതി ആരംഭിക്കുകയാണ്. മികച്ച താരനിരയുമായി ഇറങ്ങുന്ന ഇന്ത്യക്ക് ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്. വിരാട് കോലി ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവരെല്ലാം പൂര്‍ണ്ണ ഫിറ്റ്‌നസോടെയുണ്ട്. ഇവരെല്ലാം ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇതുവരെ ടെസ്റ്റ് കളിക്കാന്‍ സാധിക്കാത്ത അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ അവസരം തേടുന്നുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: 'ദയവായി ക്ഷമിക്കണം, എന്നെ വിലക്കരുത്', വിരാട് കോലി റഫറിയോട് അഭ്യര്‍ത്ഥിച്ച സംഭവമിതാ

വൃദ്ധിമാന്‍ സാഹ
ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വൃദ്ധിമാന്‍ സാഹ ഏറെ നാളുകളായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി ഉണ്ടെങ്കിലും ഇതുവരെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചിട്ടില്ല. വിദേശ പിച്ചുകളിലെ സാഹയുടെ മോശം ബാറ്റിങ് റെക്കോഡ് പരിഗണിച്ച് ഇതുവരെ കാര്യമായ അവസരങ്ങളൊന്നും നല്‍കിയിട്ടില്ല. ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റ് കളിച്ചിട്ടുണ്ടെങ്കിലും അത് ഇന്ത്യയിലായിരുന്നു. നിലവില്‍ റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ സാഹക്ക് ഇത്തവണയും ഇംഗ്ലണ്ടില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല.
Also Read: T20 World Cup 2021: ശിഖര്‍ ധവാനും ശ്രേയസും വേണം, ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് രിതീന്ദര്‍ സോധി

മായങ്ക് അഗര്‍വാള്‍
ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് മായങ്ക് അഗര്‍വാള്‍. മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണെങ്കിലും വിദേശ മൈതാനത്ത് അവസരം നല്‍കുന്നത് കുറവാണ്. ഇതുവരെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ ടീമിനൊപ്പം ആ ഭാഗ്യം ഉണ്ടായിട്ടില്ല. ശുഭ്മാന്‍ ഗില്ലിന്റെ പകരക്കാരനായി മായങ്ക് ഇന്ത്യയുടെ ഓപ്പണറായെത്തിയാല്‍ താരത്തിന്റെ കാത്തിരിപ്പിന് അത് അവസാനമാവും.
Also Read: T20 World Cup 2021: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സാബ കരിം, ചഹാലിനും പൃഥ്വിക്കും ഇടമില്ല

അക്ഷര്‍ പട്ടേല്‍
ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നടന്ന അവസാന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരമാണ് അക്ഷര്‍ പട്ടേല്‍. ഇടം കൈയന്‍ സ്പിന്നര്‍ ഇന്ത്യയില്‍വെച്ച് നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തെറിയുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും അക്ഷറിന് സാധിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചിട്ടില്ല. രവീന്ദ്ര ജഡേജ ടീമിലുള്ളതിനാല്‍ ഇടം കൈയന്‍ സ്പിന്നറായ അക്ഷറിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.
Also Read: 21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

ശര്‍ദുല്‍ ഠാക്കൂര്‍
പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഠാക്കൂറിനും ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിച്ച് ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ ശര്‍ദുലിന് സാധിച്ചിരുന്നു. എന്നാല്‍ ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവര്‍ മുഖ്യ പേസര്‍മാരായി ടീമിലുള്ളതിനാല്‍ ശര്‍ദുലിന് അവസരം ലഭിക്കുക പ്രയാസമാണ്. നാലാം പേസറായി മുഹമ്മദ് സിറാജും ടീമിലുണ്ട്. ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ ശര്‍ദുലിന് കളിക്കാന്‍ അവസരം ലഭിച്ചേക്കും.
Also Read: IND vs ENG: ടെസ്റ്റ് പരമ്പര നാലിന് ആരംഭിക്കും, ഒന്നാം മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളറിയാം

മുഹമ്മദ് സിറാജ്
സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിയപ്പോള്‍ മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഗാബയില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റുകളാണ് സിറാജ് പരമ്പരയില്‍ പിഴുതത്. ഇംഗ്ലണ്ടില്‍ ഇന്ത്യ എ ടീമിനുവേണ്ടി സിറാജ് കളിക്കുകയും നാല് വിക്കറ്റ് പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ സീനിയര്‍ ടീമിനൊപ്പവും അദ്ദേഹത്തിന് അവസരം ലഭിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications