For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സാബ കരിം, ചഹാലിനും പൃഥ്വിക്കും ഇടമില്ല

മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീണ്ടുപോയ ടി20 ലോകകപ്പ് ഒക്ടോബര്‍ 19നാണ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലാണ് നടത്തുന്നത്. ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ലോകകപ്പിനിറങ്ങുന്നത്. നിരവധി യുവ പ്രതിഭകള്‍ അവസരം തേടുന്നതിനാല്‍ ആരെയൊക്കെ പരിഗണിക്കുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ചുള്ള പ്രധാന തലവേദന. ഇപ്പോഴിതാ ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരിം.

ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങിയ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും അവരെ ഒഴിവാക്കാനാവില്ലെന്നും അഭിപ്രായപ്പെട്ട സാബ കരീം വാഷിങ്ടണ്‍ സുന്ദര്‍ തന്റെ ടീമില്‍ വേണമെന്നും പറഞ്ഞു. യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്. അതിനാല്‍ത്തന്നെ അവനെപ്പോലൊരു ഓഫ് സ്പിന്നറെ ആവിശ്യമാണ്. മികച്ച ഓള്‍റൗണ്ടറാണ് സുന്ദറെന്നും അദ്ദേഹം പറഞ്ഞു.

sabakarim

എന്നാല്‍ പരിക്കേറ്റ സുന്ദര്‍ നിലവില്‍ ടീമിന് പുറത്താണ്. ഐപിഎല്‍ 2021ന്റെ രണ്ടാം പാദം കളിക്കാന്‍ സുന്ദര്‍ ഉണ്ടായേക്കില്ല.അതിനാല്‍ത്തന്നെ ലോകകപ്പ് ടീമിലിടം പിടിക്കുക പ്രയാസമാവും. സാബ കരീമിന്റെ ടീമില്‍ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും ഇടം പിടിച്ചെങ്കിലും ചില സൂപ്പര്‍ താരങ്ങളെ അദ്ദേഹം പരിഗണിച്ചില്ല. സ്പിന്‍ നിരയില്‍ സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെ ഒഴിവാക്കിയതാണ് അതിലെ പ്രധാനകാര്യം.

സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയേയും ടീമിലേക്ക് പരിഗണിക്കാതിരുന്ന അദ്ദേഹം യുവ ഓപ്പണര്‍ പൃഥ്വി ഷാക്കും ഇടം നല്‍കിയില്ല. സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാറിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. ആക്രമണോത്സുകതയുള്ള മാച്ച് വിന്നറാണ് രാഹുല്‍ ചഹാറെന്നാണ് സാബ കരീം വിലയിരുത്തിയത്. സമീപകാലത്തായി പരിക്ക് വേട്ടയാടിയിരുന്ന ഭുവനേശ്വര്‍ കുമാര്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഭുവനേശ്വര്‍ കുമാര്‍ ടീമിന്റെ നിര്‍ണ്ണായക ഭാഗമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്.

21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ കളിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള ശ്രേയസിന് ഐപിഎല്‍ 2021 സീസണിന്റെ ആദ്യ പാദം നഷ്ടമായിരുന്നു. രണ്ടാം പാദത്തിനായി അദ്ദേഹം പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ ഫോമില്‍ കളിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുക കടുപ്പമാവും.

സാബ കരീം തിരഞ്ഞെടുത്ത ടീം:കെ എല്‍ രാഹുല്‍,വിരാട് കോലി,ശ്രേയസ് അയ്യര്‍,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ,വാഷിങ്ടണ്‍ സുന്ദര്‍,ടി നടരാജന്‍,ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ,രാഹുല്‍ ചഹാര്‍,ദീപക് ചഹാര്‍,ഭുവനേശ്വര്‍ കുമാര്‍.

Story first published: Thursday, August 26, 2021, 12:05 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+