For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ദയവായി ക്ഷമിക്കണം, എന്നെ വിലക്കരുത്', വിരാട് കോലി റഫറിയോട് അഭ്യര്‍ത്ഥിച്ച സംഭവമിതാ

മുംബൈ: കളിക്കളത്തിലെ ആക്രമണേത്സകതക്ക് പേരുകേട്ട താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അടിക്ക് തിരിച്ചടിയെന്ന നിലപാടാണ് പലപ്പോഴും കോലിക്കുള്ളത്. എതിര്‍ താരങ്ങളെ പ്രകോപിപ്പിക്കാനും മത്സര ബുദ്ധിയോടെ ബാറ്റ് ചെയ്യാനുമെല്ലാം അപാര കഴിവ് തന്നെയാണ് കോലിക്കുള്ളത്. ഇത്തരത്തില്‍ വീര പരിവേഷമുള്ള കോലി ഒരിക്കല്‍ മാച്ച് റഫറിയോട് തന്നെ വിലക്കരുതെന്ന് ആവിശ്യപ്പെട്ട് അഭ്യര്‍ത്ഥിച്ച ഒരു സംഭവമുണ്ട്.

Also Read: 'നിങ്ങളെയോര്‍ത്ത് അഭിമാനം', ഇന്ത്യയുടെ അരങ്ങേറ്റ പേസര്‍മാരെ പ്രശംസിച്ച് ഗ്ലെന്‍ മഗ്രാത്ത്

1

2011-12ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് നാടകീയമായ ഈ സംഭവം നടന്നത്. അന്ന് യുവതാരമായിരുന്നു കോലി. ഇന്ത്യയുടെ നായകസ്ഥാനത്ത് എംഎസ് ധോണിയും. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കോലിയെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ ധോണി താല്‍പര്യപ്പെട്ടു. എന്നാല്‍ രണ്ടാം മത്സരത്തിലെ കോലിയുടെ പെരുമാറ്റം കോലിക്ക് തിരിച്ചടിയായി. മത്സരത്തിനിടെ കാണികള്‍ക്കെതിരേ നടുവിരല്‍ ഉയര്‍ത്തി സംഭവമാണ് കോലിക്ക് വലിയ തലവേദനായിത്തീര്‍ന്നത്.

Also Read: ഇതിഹാസങ്ങള്‍ വീണ്ടും കളത്തിലേക്ക്, 2022ലെ റോഡ് സേഫ്റ്റി ലോക സീരിസ് ജനുവരിയില്‍

2

കോലിയുടെ പ്രവര്‍ത്തി മാധ്യമങ്ങളിലടക്കം വളരെ ചര്‍ച്ചയായതോടെ അദ്ദേഹത്തിന് വിലക്ക് ലഭിച്ചേക്കുമെന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ മാച്ച് റഫറിയോട് തന്നെ വിലക്കരുതെന്ന് കോലി അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് നടപടിയിലേക്ക് നീങ്ങാതെ പ്രശ്‌നം ഒതുക്കിത്തീര്‍ത്തത്. 'സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ കാണികള്‍ക്ക് നേരെ വിരല്‍ ഉയര്‍ത്തിയ സംഭവം മറക്കാനാവില്ല. ഇതിന് ശേഷം മാച്ച് റഫറി അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിപ്പിച്ചു. എന്തിനാണ് വിളിപ്പിച്ചതെന്ന മനോഭാവത്തിലായിരുന്നു ഞാന്‍.

Also Read: T20 World Cup 2021: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സാബ കരിം, ചഹാലിനും പൃഥ്വിക്കും ഇടമില്ല

3

എന്താണ് ഇന്നലെ സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പ്രത്യേകിച്ച് ഒന്നും ഇല്ലെന്ന് ഞാന്‍ മറുപടിയും നല്‍കി. അതിന് ശേഷം അദ്ദേഹം എന്റെ നേരെ ഒരു ന്യൂസ് പേപ്പര്‍ ഇട്ട് തന്നു. അതിന്റെ മുന്‍ പേജില്‍ ഞാന്‍ വിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ദയവായി എന്നോട് ദയവായി ക്ഷമിക്കണമെന്നും വിലക്കരുതെന്നും ആവിശ്യപ്പെട്ടു. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. എന്റെ അവസ്ഥയും പ്രായവും പരിഗണിക്കുമ്പോള്‍ അത് സ്വാഭാവികമാണെന്ന് അദ്ദേഹത്തിന് മനസിലായി'-2018ല്‍ വിസ്ഡന്‍ ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ വിരാട് കോലി വെളിപ്പെടുത്തിയതാണിത്.

Also Read: 21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

4

കോലിയെ ഈ സംഭവം വലിയ വിവാദത്തിലേക്ക് തള്ളിവിട്ടെങ്കിലും ബാറ്റുകൊണ്ട് അദ്ദേഹം മറുപടി നല്‍കി. അഡ്‌ലെയ്ഡില്‍ 116,22 എന്നിങ്ങനെ സ്‌കോര്‍ നേടിയ കോലി എല്ലാവരുടെയും കൈയടി നേടി. പരമ്പരയില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഏക താരം കോലിയായിരുന്നു. ഇതിന് ശേഷം നായകസ്ഥാനത്തേക്കെത്തപ്പെട്ട കോലി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന വിശേഷണവും സ്വന്തം പേരിലാക്കി.

Also Read: IND vs ENG: ടെസ്റ്റ് പരമ്പര നാലിന് ആരംഭിക്കും, ഒന്നാം മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളറിയാം

5

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറികളടക്കം നിരവധി റെക്കോഡുകള്‍ ഇക്കാലയളവില്‍ കോലി സ്വന്തം പേരിലാക്കി. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഈ മാസം നാലിനാണ് ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര പരമ്പര ആരംഭിക്കുന്നത്.

Story first published: Thursday, August 26, 2021, 12:12 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+