Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസങ്ങള്‍ വീണ്ടും കളത്തിലേക്ക്, 2022ലെ റോഡ് സേഫ്റ്റി ലോക സീരിസ് ജനുവരിയില്‍

മുംബൈ: മുന്‍ ഇതിഹാസങ്ങളെ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന റോഡ് സേഫ്റ്റി ലോക സീരീസ് 2022 ജനുവരിയില്‍. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ജനുവരി 9ന് ആരംഭിച്ച് ഫെബ്രുവരി 26 വരെ ടൂര്‍ണമെന്റ് നടക്കുമെന്നാണ് വിവരം. തുടക്ക സീസണ്‍ മുതല്‍ വലിയ ആരാധക പിന്തുണ ലഭിച്ചതോടെയാണ് ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ സംഘാടകര്‍ തീരുമാനിച്ചത്. കോവിഡ് സാഹചര്യം മോശമായില്ലെങ്കില്‍ നിശ്ചയിച്ച പ്രകാരം തന്നെ 2022 സീസണ്‍ നടത്തുമെന്നാണ് സംഘാടക വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റോഡപകടങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍ മുതല്‍ വലിയ താരസാന്നിധ്യമായുണ്ടായിരുന്നത്. വിരമിച്ച ഇതിഹാസങ്ങളെ കളിക്കളത്തില്‍ വീണ്ടും കാണാന്‍ സാധിക്കുന്നതിന്റെ ആവേശം ആരാധകര്‍ക്കുമുണ്ട്. ഇതോടെ ടൂര്‍ണമെന്റിന് വലിയ സ്വീകാര്യത ലഭിച്ചു. കോവിഡിന്റെ അവസ്ഥ നോക്കിയാവും വേദി തീരുമാനിക്കുക.

roadsafetyworldseries

2020 മാര്‍ച്ചിലാണ് ആദ്യമായി റോഡ് സേഫ്റ്റി ലോക സീരീസ് ആദ്യമായി നടത്തിയത്. മുംബൈയിലായിരുന്നു ആദ്യ മത്സരം നടന്നത്. പിന്നീട് ജയ്പൂരും ടൂര്‍ണമെന്റിന് വേദിയായി. 2021 സീസണ്‍ കോവിഡ് സാഹചര്യം പരിഗണിച്ച് ഒഴിവാക്കിയിരുന്നു. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 2022 സീസണിന് ശ്രീലങ്കയാവും വേദി. യുഎഇയും ദക്ഷിണാഫ്രിക്കയും വേദിയാകാനും സാധ്യതയുണ്ട്.

21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

പ്രഥമ സീസണില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ തോറ്റത്. ശ്രീലങ്കയുടെ തിലകര്തന ദില്‍ഷനായിരുന്നു ടൂര്‍ണമെന്റിലെ താരം. ദില്‍ഷനായിരുന്നു കൂടുതല്‍ റണ്‍സ് നേടിയതും വിക്കറ്റ് വീഴ്ത്തിയതും. ഇത്തവണയും പ്രമുഖ താരങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ഭാഗമാവുമെന്നാണ് വിവരം. വലിയ ആരാധക പിന്തുണ ലഭിക്കുന്നതിനാല്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാനായി സംഘാടകര്‍ക്കും ആത്മവിശ്വാസമാണ്.

T20 World Cup 2021: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സാബ കരിം, ചഹാലിനും പൃഥ്വിക്കും ഇടമില്ല

സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വീരേന്ദര്‍ സെവാഗ്,ഇര്‍ഫാന്‍ പഠാന്‍,മുഹമ്മദ് കൈഫ്,യൂസഫ് പഠാന്‍,യുവരാജ് സിങ്,മന്‍പ്രീത് സിങ് ഗോണി,പ്രഗ്യാന്‍ ഓജ,മുനാഫ് പട്ടേല്‍,വിനയ് കുമാര്‍ തുടങ്ങിയവരൊക്കെ ഇത്തവണയും ഇന്ത്യന്‍ നിരയിലുണ്ടാവുമെന്നാണ് വിവരം. ബ്രയാന്‍ ലാറ,ബ്രെറ്റ് ലീ,കെവിന്‍ പീറ്റേഴ്‌സന്‍,ഉപുല്‍ തരംഗ,തിലകര്തന ദില്‍ഷന്‍,സനത് ജയസൂര്യ തുടങ്ങിയ പല പ്രമുഖരായ മുന്‍ താരങ്ങളും ഇത്തവണയും കളിച്ചേക്കും. മുന്‍ സൂപ്പര്‍ താരങ്ങളുടെ കളി ഒരിക്കല്‍ക്കൂടി കാണാന്‍ കഴിയുന്ന സുവര്‍ണ്ണാവസരമായതിനാല്‍ ആരാധകരും വലിയ ആവേശത്തിലാണ്.

Story first published: Thursday, August 26, 2021, 12:06 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+