For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ശിഖര്‍ ധവാനും ശ്രേയസും വേണം, ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് രിതീന്ദര്‍ സോധി

മുംബൈ: ടി20 ലോകകപ്പ് 2021 ഒക്ടോബറിലും നവംബറിലുമായി നടക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലാണ് നടത്തുന്നത്. ഇന്ത്യന്‍ ടീം ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെട്ട തകര്‍പ്പന്‍ ടീമാണ് ഇത്തവണ ഇന്ത്യക്കൊപ്പമുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്ക് ഇതുവരെ ഐസിസി കിരീടം നേടാനായിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണത്തെ ലോകകപ്പ് അദ്ദേഹത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ഐപിഎല്ലിലൂടെ ഓരോ സീസണിലും നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നതിനാല്‍ ഇന്ത്യക്ക് താരക്ഷാമമില്ല. ലോകകപ്പിലിടം പ്രതീക്ഷിച്ച് നിരവധി യുവതാരങ്ങള്‍ പുറത്തുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രിതീന്ദര്‍ സിങ് സോധി. ലോകകപ്പ് പോലൊയൊരു വലിയ ടൂര്‍ണമെന്റില്‍ പരിചയസമ്പത്ത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് സോധി അഭിപ്രായപ്പെട്ടത്.

reetindersodhi

'ശിഖര്‍ ധവാന്‍ വളരെ പരിചയസമ്പന്നനായ ഓപ്പണറാണ്. ലോകകപ്പ് പോലൊരു വേദിയില്‍ പരിചയസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. ഇഷാന്‍ കിഷാന്‍ വളരെ പ്രതിഭയുള്ള താരമാണ്. എന്നാല്‍ പരിചയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ഓപ്പണറായി ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തണം. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ടീമിന്റെ ഓപ്പണര്‍മാരാവട്ടെ'-സോധി പറഞ്ഞു.

ബൗളര്‍മാരെക്കുറിച്ച് പറഞ്ഞാല്‍ മുഹമ്മദ് സിറാജിനെ പരിഗണം. തിളങ്ങാനുള്ള അഗ്നി അവനിലുണ്ട്. മനോഹരമായി പന്തെറിയാന്‍ സാധിക്കുന്ന അവന് വലിയ പരിചയസമ്പത്തുമുണ്ട്. മധ്യനിരയില്‍ ശ്രേയസ് അയ്യരും വേണം. മാച്ച് വിന്നറാണവന്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയസമ്പത്തിനൊപ്പം ഐപിഎല്ലിലും തിളങ്ങുന്ന താരമാണവനെന്നും സോധി പറഞ്ഞു.

21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

അനുഭവ സമ്പത്തിന് പ്രാധാന്യം നല്‍കിയാണ് ടീം തിരഞ്ഞെടുക്കേണ്ടത്. നിലവില്‍ ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും സവിശേഷമായൊന്നും ചെയ്യുന്നില്ല. എന്നാല്‍ ഇരുവരും മാച്ച് വിന്നര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പിന് മുന്നോടിയായാണ് ഐപിഎല്‍2021 രണ്ടാം പാദം നടക്കുന്നത്. അതിലെ ഫോം ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പാണ്. ശ്രീലങ്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയ ശിഖര്‍ ധവാനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

IND vs ENG: ടെസ്റ്റ് പരമ്പര നാലിന് ആരംഭിക്കും, ഒന്നാം മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളറിയാം

സോധി തിരഞ്ഞെടുത്ത ടീം

രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,വിരാട് കോലി,ശ്രേയസ് അയ്യര്‍,ശിഖര്‍ ധവാന്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ,ദീപക് ചഹാര്‍,ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ,രാഹുല്‍ ചഹാര്‍,മുഹമ്മദ് സിറാജ്,യുസ് വേന്ദ്ര ചഹാല്‍.

Story first published: Thursday, August 26, 2021, 12:10 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+