IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാലാം തീയ്യതി തുടക്കമാവുകയാണ്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ നിരക്ക് ഇംഗ്ലണ്ട് ഇടവേളക്ക് ശേഷം കിരീടം ഉയര്‍ത്താനുള്ള എല്ലാ സാഹചര്യവും ഇത്തവണയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ഇന്ത്യക്ക് പരമ്പര നേട്ടം വളരെ പ്രധാനപ്പെട്ടതാണ്.
Also Read: IND vs ENG:'ഇംഗ്ലണ്ടിനെ വീഴ്ത്തും, ഇന്ത്യ ടെസ്റ്റ് പരമ്പര നേടും', വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ
അവസാനമായി ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലായിരുന്നു ഇന്ത്യ ഇറങ്ങിയത്. ഈ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു കനത്ത പരാജയവും ഇന്ത്യക്കു നേരിട്ടു. മഴ കാരണം രണ്ടു ദിവസത്തെ കളി പൂര്‍ണമായി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മല്‍സരം സമനിലയാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ബൗളിങ് മികവില്‍ കിവീസ് ഇന്ത്യയെ തകര്‍ത്തെറിയുകയായിരുന്നു
വിരാട് കോലിക്കൊപ്പം രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,കെ എല്‍ രാഹുല്‍,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് തുടങ്ങിയവരെല്ലാമുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പത്തുള്ള സീനിയര്‍ പേസ് നിരയും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ ടീം കരുത്ത് ശക്തം. എന്നാല്‍ പരമ്പരക്ക് മുമ്പ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന മൂന്ന് കാര്യങ്ങളുണ്ട്. പരിഹാരം കണ്ടെത്തുക പ്രയാസമുള്ള ആ മൂന്ന് കാര്യങ്ങളിതാ.
Also Read: ധോണിയും കോഹ്ലിയും ഇല്ലാതെ യുവിയുടെ ഫ്രണ്ട്ഷിപ്പ് വീഡിയോ; ഇത് വല്ലാത്ത ചെയ്ത്തായി പോയി!

ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ടില്ല
ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങിലാരെന്നത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യമാണ്. ഇംഗ്ലണ്ടില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് സന്ദര്‍ശകരായ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഓപ്പണിങ്ങിലെ ഇന്ത്യയുടെ സമീപകാല കണക്കുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നതല്ല. 2019 ജൂലൈക്ക് ശേഷം നാല് തവണ മാത്രമാണ് ഓപ്പണര്‍മാര്‍ക്ക് ടെസ്റ്റില്‍ 50 റണ്‍സിലധികം കൂട്ടുകെട്ടുണ്ടാക്കാനായത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിതും മായങ്ക് അഗര്‍വാളും ചേര്‍ന്ന് നേടിയ 317 റണ്‍സ് കൂട്ടുകെട്ടും ഇതില്‍ ഉള്‍പ്പെടും. 2018 ജൂലൈക്ക് ശേഷം 26 തവണ ഇന്ത്യക്ക് 50 റണ്‍സിന് മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമായിരിക്കുകയാണ്.
Also Read: അവനെ ഇപ്പോള്‍ തന്നെ ടീമിലെത്തിക്കണം; ഐപിഎല്‍ ടീമുകളോട് സെവാഗും നെഹ്‌റയും

വാലറ്റത്തെ പുറത്താക്കാന്‍ പ്രയാസപ്പെടുന്നു
ഇന്ത്യയുടെ ബൗളിങ് നിര ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. പ്രമുഖ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കരുത്തുണ്ടെങ്കിലും വാലറ്റത്തെ പുറത്താക്കുന്നതില്‍ ഈ മിടുക്ക് കാട്ടുന്നില്ല. 2018 ജൂലൈക്ക് ശേഷമുള്ള കണക്ക് പ്രകാരം എതിര്‍ ടീമിന്റെ അവസാന മൂന്ന് വിക്കറ്റുകള്‍ ചേര്‍ന്ന് ഒമ്പത് തവണ 50ലധികം റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കണക്കാണ്.
Also Read: IND vs ENG: ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ തവണ 'ഡെക്കായ' നിലവിലെ ഇന്ത്യന്‍ താരമാര്? ടോപ് ത്രീ ഇതാ

വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം
ഇന്ത്യയുടെ ബൗളര്‍മാരിലാര്‍ക്കും വാലറ്റത്ത് പിടിച്ചുനില്‍ക്കാനാവുന്നില്ലെന്നതും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വാലറ്റത്തെ ബൗളര്‍മാരായി മാത്രം കണക്കാക്കേണ്ട അവസ്ഥയാണുള്ളത്. 2019 ജൂലൈക്ക് ശേഷമുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ അവസാന മൂന്ന് താരങ്ങള്‍ ചേര്‍ന്ന് 25 റണ്‍സിലധികം റണ്‍സ് നേടിയത് മൂന്ന് തവണ മാത്രമാണ്. ഏറ്റവും കുറവ് റണ്‍സ് സംഭാവന ചെയ്യുന്ന മൂന്നാമത്തെ വാലറ്റ നിരയാണ് ഇന്ത്യയുടേത്. ഇതിനൊരു പരിഹാരം കാണേണ്ടതും വളരെ അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications